പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളിൽ മികച്ച മാർക്ക് ലഭിക്കാൻ; ഉറപ്പിച്ചു പഠിക്കാം പ്രകാശപാഠങ്ങൾ
പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളിൽ പ്രധാനപ്പെട്ട ഭാഗമാണ് പ്രകാശം, കാഴ്ച, വിവിധ തരം ലെൻസുകൾ എന്നിവയെല്ലാം. ഇവയിൽനിന്നു ചില ചോദ്യങ്ങൾ: 1. താഴെയുള്ള പ്രസ്താവനകളിൽ ശരിയേത്. (1) ദർപ്പണത്തിൽ പതിക്കുന്ന രശ്മിയെ പതനകിരണം എന്നു വിളിക്കുന്നു. (2) ദർപ്പണത്തിൽതട്ടി തിരിച്ചുപോകുന്ന രശ്മിയെ പ്രതിപതന കിരണം

പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളിൽ പ്രധാനപ്പെട്ട ഭാഗമാണ് പ്രകാശം, കാഴ്ച, വിവിധ തരം ലെൻസുകൾ എന്നിവയെല്ലാം. ഇവയിൽനിന്നു ചില ചോദ്യങ്ങൾ:
1. താഴെയുള്ള പ്രസ്താവനകളിൽ ശരിയേത്.
(1) ദർപ്പണത്തിൽ പതിക്കുന്ന രശ്മിയെ പതനകിരണം എന്നു വിളിക്കുന്നു.
(2) ദർപ്പണത്തിൽതട്ടി തിരിച്ചുപോകുന്ന രശ്മിയെ പ്രതിപതന കിരണം എന്നു വിളിക്കുന്നു.
(3) ദർപ്പണത്തിന്റെ പ്രതലത്തിനു ലംബമായി പതനബിന്ദുവിൽ നിന്നു വരയ്ക്കുന്ന രേഖയെ ലംബം എന്നു പറയുന്നു.
(4) പതനകിരണത്തിനും ലംബത്തിനും ഇടയിലുള്ള കോണിനെ പതനകോണെന്നു പറയുന്നു.
A. ഇവയെല്ലാം
B. (1), (2), (3) എന്നിവ
C. (2), (3), (4) എന്നിവ
D. (1), (3), (4) എന്നിവ
2. പ്രകാശം വായുവിൽ നിന്നു ഗ്ലാസിലേക്കു കടക്കുമ്പോഴുള്ള ഗ്ലാസിന്റെ അപവർത്തനാങ്കം കാണുന്നതെങ്ങനെ?
A. വായുവിലെ പ്രകാശവേഗംx ഗ്ലാസിലെ പ്രകാശവേഗം
B. വായുവിലെ പ്രകാശവേഗം - ഗ്ലാസിലെ പ്രകാശവേഗം
C. വായുവിലെ പ്രകാശവേഗം/ ഗ്ലാസിലെ പ്രകാശവേഗം
D. വായുവിലെ പ്രകാശവേഗം + ഗ്ലാസിലെ പ്രകാശവേഗം
3.തന്നിരിക്കുന്നവയിൽ‘സ്നെൽസ്’ നിയമവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
(1) പതനകോൺ, അപവർത്തനകോൺ, വിഭജനതലത്തിൽ പതനബിന്ദുവിൽ വരച്ച ലംബം എന്നിവ ഒരേ തലത്തിലായിരിക്കും സ്ഥിതിചെയ്യുന്നത്.
(2) പതനകോണിൽ പ്രവേശിക്കുന്ന പ്രകാശരശ്മി അപവർത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നു.
(3) പതനകോണിന്റെയും അപവർത്തനകോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) ഒരു സ്ഥിരസംഖ്യ ആയിരിക്കും
A. (1) മാത്രം
B. (2) മാത്രം
C. (3) മാത്രം
D. (1), (3) എന്നിവ
4. ഗോളീയ ദർപ്പണങ്ങളിൽ വക്രതാകേന്ദ്രത്തെയും പോളിനെയും ബന്ധിപ്പിച്ചു പോകുന്ന നേർരേഖ അറിയപ്പെടുന്നത്?
A. അപ്പർച്ചർ
B. വക്രതാകേന്ദ്രം
C. മുഖ്യഅക്ഷം
D. വക്രതാആരം
5. കോൺവെക്സ് ദർപ്പണങ്ങൾ വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കാനുള്ള കാരണമെന്ത്?
A. വീക്ഷണ വിസ്തൃതി കുറവായതിനാൽ.
B. വീക്ഷണ വിസ്തൃതി കൂടുതലായതിനാൽ.
C. പ്രകാശരശ്മികളെ സമാന്തരമായി പ്രതിപതിപ്പിക്കുന്നതിനാൽ.
D. അകലത്തിനു തുല്യമായി പ്രതിബിംബം രൂപപ്പെടുന്നതിനാൽ.
6. സെർച്ച് ലൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന ദർപ്പണം ഏത്?
A. ഗോളീയ ദർപ്പണം
B. കോൺകേവ് ദർപ്പണം
C. കോൺവെക്സ് ദർപ്പണം
D. ബൈഫോക്കൽ ദർപ്പണം
7. പ്രകാശത്തിന്റെ ഘടകവർണങ്ങൾ കൂടിച്ചേരുമ്പോൾ കിട്ടുന്ന നിറം?
A. കറുപ്പ്
B. വെള്ള
C. ചുവപ്പ്
D. പച്ച
8. വസ്തുവിന്റെ വലുപ്പത്തിന്റെ എത്ര മടങ്ങാണ് പ്രതിബിംബത്തിന്റെ വലുപ്പം എന്നു സൂചിപ്പിക്കുന്ന സംഖ്യ ഏത്?
A. ഫോക്കസ് ദൂരം
B. ആവർധനം
C. മുഖ്യഅക്ഷം
D. അപ്പർച്ചർ
9. മിനുസമുള്ള വസ്തുക്കളിൽ പ്രകാശം ക്രമമായി പ്രതിപതിക്കുന്ന പ്രതിഭാസം?
A. തുല്യപ്രതിപതനം
B. ക്രമപ്രതിപതനം
C. സാമാന്തര പ്രതിപതനം
D. വിസരിത പ്രതിപതനം
10. ഒരു ദർപ്പണത്തിന്റെ ഫോക്കസ് ദൂരം കാണാനുള്ള സമവാക്യമെന്ത്?
A. f = uv/(u+v )
B. f = u + v
C. f = 1/u + 1/v
D. f = uv
ഉത്തരങ്ങൾ:
1-A, 2-C, 3-B, 4-C, 5-B, 6-B
7-B, 8-B, 9-B, 10- A