‘നാദിർഷയൊക്കെ കൊള്ളാം,അൽപം ആദർശത്തോടെ പെരുമാറണം’ : മാസ് ഡയലോഗ് പറഞ്ഞ് ലക്ഷ്മി ടീച്ചർ
മാസ് ഡയലോഗുകൾ പറയുന്ന കുട്ടികൾ മാത്രമല്ല അധ്യാപകരും സ്കൂളിലുണ്ടെന്നു പറഞ്ഞുകൊണ്ടാണ് കൊല്ലം സ്വദേശിയായ നാദിർഷ അബ്ദുൽ മജീദ് ഗുരുസമൃതി എന്ന പംക്തിയിലൂടെ തന്റെ പ്രിയപ്പെട്ട അധ്യാപികയെക്കുറിച്ചുള്ള രസകരമായ ഒരു ഓർമ പങ്കുവയ്ക്കുന്നത്. ഹൈസ്കൂൾ ക്ലാസിലെ ആദ്യ ദിനം തന്നെ ഒരു തർക്കത്തിലൂടെ അധ്യാപികയുടെ

മാസ് ഡയലോഗുകൾ പറയുന്ന കുട്ടികൾ മാത്രമല്ല അധ്യാപകരും സ്കൂളിലുണ്ടെന്നു പറഞ്ഞുകൊണ്ടാണ് കൊല്ലം സ്വദേശിയായ നാദിർഷ അബ്ദുൽ മജീദ് ഗുരുസമൃതി എന്ന പംക്തിയിലൂടെ തന്റെ പ്രിയപ്പെട്ട അധ്യാപികയെക്കുറിച്ചുള്ള രസകരമായ ഒരു ഓർമ പങ്കുവയ്ക്കുന്നത്. ഹൈസ്കൂൾ ക്ലാസിലെ ആദ്യ ദിനം തന്നെ ഒരു തർക്കത്തിലൂടെ അധ്യാപികയുടെ നോട്ടപ്പുള്ളിയായ അനുഭവകഥ നാദിർഷ പങ്കുവയ്ക്കുന്നതിങ്ങനെ :-
കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ഹൈസ്കൂൾ ക്ലാസിലെ ആദ്യ ദിവസം. ഞങ്ങളൊക്കെ ഇതേ സ്കൂളിലെ യു.പിയിൽ നിന്ന് ഹൈ സ്കൂളിലെത്തിയ മൂപ്പന്മാരാണ്. പരിസര പ്രദേശങ്ങളിലെ യു പി സ്കൂളിൽ നിന്ന് ഹൈസ്കൂൾ തേടിയെത്തിയ ഒരുപാട് പേർ വേറേയുമുണ്ട്. മലയാളം അധ്യാപികയും ക്ലാസ് ടീച്ചറുമായ ലക്ഷ്മി ടീച്ചർ വന്ന് ക്ലാസിൽ ഓരോരുത്തരെയായി പരിചയപ്പെടുകയാണ്.
‘‘ഏഴിൽ നിന്ന് എട്ടിലേക്ക് വന്നവർ എഴുന്നേൽക്കൂ’’ – ടീച്ചർ പറഞ്ഞു. എല്ലാവരും ചെറുതായിട്ടൊന്ന് പകച്ചു.
ടീച്ചർ പറഞ്ഞു. ഞാനുദ്ദേശിച്ചത് ഈ സ്കൂളിൽ ഏഴിൽ നിന്ന് എട്ടിലേക്ക് വന്നവരേയാണ്. അല്ലാതെ ഏഴിൽ നിന്ന് ജയിക്കാതെ എട്ടിലെത്താൻ കഴിയില്ലല്ലോ.
നാദിർഷാ വെട്ടുപറമ്പൻ എന്നൊരു കുട്ടി ആ ടീച്ചറെ തിരുത്തി. എട്ടിൽ തോറ്റാലും എട്ടിലെത്താൻ കഴിയും . ടീച്ചർക്ക് ആ തിരുത്തൽ ഇഷ്ടപ്പെട്ടില്ല, അവർ ദേഷ്യത്തോടെ ചോദിച്ചു. ‘‘എന്താടാ നിന്റെ പേര്’’ ?
‘‘നാദിർഷാ’’.
നാദിർഷയൊക്കെ കൊള്ളാം. അൽപം ആദർശത്തോടെ പെരുമാറണം. ഞാനിന്നും ലക്ഷ്മി ടീച്ചറിനെക്കുറിച്ചോർക്കു മ്പോൾ ഈ വാചകവും ഓർക്കും.