ഉയർന്ന പാക്കേജ് പുറത്തുവിടില്ല: ഐഐടി ആദ്യഘട്ട പ്ലേസ്മെന്റിൽ ഓഫറുകൾ കുറവ്
രാജ്യത്തെ ഐഐടികളിൽ ഡിസംബറിൽ അവസാനിച്ച ആദ്യഘട്ട പ്ലേസ്മെന്റിൽ, ഓഫറുകൾ ലഭിച്ച വിദ്യാർഥികൾ കുറവ്. അന്തിമവിവരങ്ങൾ പല ഐഐടികളും പുറത്തുവിട്ടിട്ടില്ല. ജനുവരിയിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന രണ്ടാംഘട്ട പ്ലേസ്മെന്റ് സീസണിൽ എല്ലാവർക്കും ഓഫറുകൾ കിട്ടുമെന്നാണു പ്രതീക്ഷ. അറിവായ വിവരങ്ങൾ ചുവടെ. ഐഐടി ഡൽഹി

ന്യൂഡൽഹി ∙ രാജ്യത്തെ ഐഐടികളിൽ ഡിസംബറിൽ അവസാനിച്ച ആദ്യഘട്ട പ്ലേസ്മെന്റിൽ, ഓഫറുകൾ ലഭിച്ച വിദ്യാർഥികൾ കുറവ്. അന്തിമവിവരങ്ങൾ പല ഐഐടികളും പുറത്തുവിട്ടിട്ടില്ല. ജനുവരിയിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന രണ്ടാംഘട്ട പ്ലേസ്മെന്റ് സീസണിൽ എല്ലാവർക്കും ഓഫറുകൾ കിട്ടുമെന്നാണു പ്രതീക്ഷ. അറിവായ വിവരങ്ങൾ ചുവടെ. ഐഐടി ഡൽഹി
∙ഓഫറുകൾ– 1050 (പ്രീ പ്ലേസ്മെന്റ് ഉൾപ്പെടെ)
∙ആയിരത്തോളം വിദ്യാർഥികൾക്കു ജോലി ലഭിച്ചു
∙കഴിഞ്ഞ വർഷം ആദ്യ സീസണിൽ 1300ൽ ഏറെ ഓഫറുകൾ കിട്ടിയിരുന്നു. ഐഐടി മദ്രാസ്
∙50 ശതമാനം വിദ്യാർഥികൾക്ക് ഇതിനോടകം ഓഫർ.
∙ആദ്യ സീസണിലെ ശരാശരി ശമ്പളവാഗ്ദാനം 19 ലക്ഷം രൂപ.
∙കഴിഞ്ഞ വർഷം 380 കമ്പനികളിൽ നിന്നായി 1199 ജോലി ഓഫറുകൾ കിട്ടിയിരുന്നു.
ഐഐടി കാൻപുർ
∙കഴിഞ്ഞ അധ്യയന വർഷം 1128 ജോലി ഓഫറുകൾ ആദ്യ ഘട്ടത്തിൽ, ഇക്കുറി 989.
∙രാജ്യാന്തര ജോലി വാഗ്ദാനങ്ങൾ ഇക്കുറി 22, കഴിഞ്ഞ വർഷം 74. ഐഐടി ബോംബെ
∙85 വിദ്യാർഥികൾക്ക് ഒരു കോടിയിലേറെ രൂപ വാർഷിക ശമ്പള ഓഫറോടെ പ്ലേസ്മെന്റ് ലഭിച്ചെന്ന് ആദ്യം കരുതപ്പെട്ടെങ്കിലും പിന്നീട് 22 വിദ്യാർഥികൾക്കാണ് ഈ ഓഫറെന്ന് സ്ഥാപനം തിരുത്തി. ഐഐടി തിരുപ്പതി
∙83 വിദ്യാർഥികൾക്ക് പ്ലേസ്മെന്റ്. വാർഷിക ശമ്പളം 6.5 ലക്ഷം രൂപ മുതൽ 41.68 ലക്ഷം വരെ.
ഉയർന്ന പാക്കേജ് പുറത്തുവിടില്ല
ഐഐടി പ്ലേസ്മെന്റിലെ ഉയർന്ന പാക്കേജിന്റെ വിശദാംശങ്ങൾ പുറത്തുവിടേണ്ടെന്നു തീരുമാനം. വിദ്യാർഥികളുടെ അമിത സമ്മർദം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഓൾ ഐഐടീസ് പ്ലേസ്മെന്റ് കമ്മിറ്റിയുടെ നീക്കം. ബോംബെ ഐഐടിയിൽ 85 വിദ്യാർഥികൾക്ക് ഒരു കോടിയിലേറെ പാക്കേജ് ലഭിച്ചതുമായി ബന്ധപ്പെട്ട വിവരം തിരുത്തിയതും ഇതിന്റെ അടിസ്ഥാനത്തിലാണെന്നാണു വിവരം. ആകെ ഓഫറുകളും ശരാശരി ശമ്പളവും മാത്രം വെളിപ്പെടുത്തിയാൽ മതിയെന്നാണു പുതിയ നിർദേശം.