മറ്റുള്ളവരുടെ തഴക്കവും പരിചയവും യഥാവിധി ഉപയോഗിക്കാനറിയുന്നവർക്കു മാത്രമാണ് ദ്രുതഗതിയിലുള്ള വളർച്ച സാധ്യമാകുക. തീയിൽ തൊട്ടാൽ കൈ പൊള്ളുമെന്നു സ്വന്തം അനുഭവത്തിലൂടെത്തന്നെ പഠിക്കണമെന്ന് എന്തിനാണ് വാശി? അനുഭവസ്ഥരുടെ വാക്കുകൾ വിലമതിച്ചാൽ പോരേ. പല കാര്യങ്ങളിലിടപെടുകയും പലതരം ആളുകളുമായി സംവദിക്കുകയും ചെയ്യുന്നവർക്കു മാത്രമാണ് വൈവിധ്യാനുഭവങ്ങൾ ഉണ്ടാകുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷിക്കാരൻ ധാന്യം നിറച്ച ചാക്ക് കാളവണ്ടിയിൽ കയറ്റാൻ ശ്രമിക്കുകയാണ്. ഭാരക്കൂടുതൽ കാരണം അയാൾക്കതു കഴിയുന്നില്ല. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ അതുവഴി വന്നത്. അയാൾ പറഞ്ഞു: എനിക്കൊരു എളുപ്പവഴി അറിയാം. അൽപം ദേഷ്യത്തോടെ കൃഷിക്കാരൻ പറഞ്ഞു: ഞാൻ ഇത്തരം ഒട്ടേറെ ചാക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇതെങ്ങനെ ചെയ്യണമെന്ന് എനിക്കറിയാം. യുവാവ് നടന്നു നീങ്ങിയപ്പോൾ കൃഷിക്കാരന് ഒരു ചിന്ത. അയാളുടെ ആശയം നല്ലതാണെങ്കിലോ. ഒന്നു കേട്ടുനോക്കാം. തിരിച്ചുവിളിച്ചപ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു: നിങ്ങൾ ചാക്കിന്റെ ഒരുവശത്തു പിടിക്കൂ, ഞാൻ മറുവശത്തു പിടിക്കാം. അങ്ങനെ ചാക്ക് എളുപ്പത്തിൽ വണ്ടിയിൽ കയറ്റി. 

അറിവും അനുഭവവും ആപേക്ഷികമാണ്. പ്രായമാകുന്ന എല്ലാവർക്കും അനുഭവജ്ഞാനമുണ്ടാകണമെന്നില്ല. പ്രവൃത്തിയുള്ളവർക്കു മാത്രമേ പ്രവൃത്തിപരിചയം ഉണ്ടാകൂ. എല്ലാ മൂത്തവരും തരുന്ന എല്ലാ മുതുനെല്ലിക്കകളും ആദ്യം കയ്ച് പിന്നെ മധുരിക്കണമെന്നില്ല. ഒന്നും ചെയ്യാതെ വെറുതേയിരിക്കുന്നവർക്കും പ്രായമാകും. പരിജ്ഞാനം ഉണ്ടാകണമെങ്കിൽ പരിചയം ഉണ്ടാകണം. ഒന്നിലും ഇടപെടാതെ, ഒന്നിനെയും അഭിമുഖീകരിക്കാതെ സുരക്ഷിതവലയത്തിൽ മാത്രം ജീവിക്കുന്ന ഒരാൾക്കും അനുഭവസമ്പത്തുണ്ടാകില്ല. വ്യത്യസ്ത ജീവിതം നയിക്കുന്നവരുടെ വ്യത്യസ്താനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോഴാണ് അറിവുകൾക്കു പ്രായോഗികതയും ഉൽപാദനക്ഷമതയും വർധിക്കുന്നത്. 

ADVERTISEMENT

മറ്റുള്ളവരുടെ തഴക്കവും പരിചയവും യഥാവിധി ഉപയോഗിക്കാനറിയുന്നവർക്കു മാത്രമാണ് ദ്രുതഗതിയിലുള്ള വളർച്ച സാധ്യമാകുക. തീയിൽ തൊട്ടാൽ കൈ പൊള്ളുമെന്നു സ്വന്തം അനുഭവത്തിലൂടെത്തന്നെ പഠിക്കണമെന്ന് എന്തിനാണ് വാശി? അനുഭവസ്ഥരുടെ വാക്കുകൾ വിലമതിച്ചാൽ പോരേ. പല കാര്യങ്ങളിലിടപെടുകയും പലതരം ആളുകളുമായി സംവദിക്കുകയും ചെയ്യുന്നവർക്കു മാത്രമാണ് വൈവിധ്യാനുഭവങ്ങൾ ഉണ്ടാകുക. വർഷങ്ങളുടെ പ്രവർത്തന വൈദഗ്ധ്യം ഉണ്ടെന്ന് അഹങ്കരിക്കുന്ന പലർക്കും യഥാർഥത്തിൽ ഒരു ദിവസത്തെ പരിചയം മാത്രമേ ഉണ്ടാകൂ. ആദ്യദിനം ചെയ്ത അതേ കാര്യം ആയിരം ദിനങ്ങൾ തുടരുന്നെന്നു മാത്രം.

Content Summary:

Why Age Doesn't Equal Expertise: The True Value of Diverse Life Lessons

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT