ഇന്റേൺഷിപ് എവിടെ ചെയ്യുമെന്നോർത്ത് ഇനി അലഞ്ഞുനടക്കേണ്ട. അതെന്താ, ഇന്റേൺഷിപ് നമ്മളെ തേടി വരുമോ? വരും... ക്യാംപസുകളിൽ ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങളിൽ ഇനി വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ചെയ്യാം. പാർട് ടൈം ജോലി തേടാം. നൂതന സാങ്കേതികവിദ്യകൾ കണ്ടറിഞ്ഞു പഠിക്കാം. സ്റ്റാർട്ടപ്പുകൾ എങ്ങനെ ആരംഭിക്കാമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റേൺഷിപ് എവിടെ ചെയ്യുമെന്നോർത്ത് ഇനി അലഞ്ഞുനടക്കേണ്ട. അതെന്താ, ഇന്റേൺഷിപ് നമ്മളെ തേടി വരുമോ?
വരും... ക്യാംപസുകളിൽ ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങളിൽ ഇനി വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ചെയ്യാം. പാർട് ടൈം ജോലി തേടാം. നൂതന സാങ്കേതികവിദ്യകൾ കണ്ടറിഞ്ഞു പഠിക്കാം. സ്റ്റാർട്ടപ്പുകൾ എങ്ങനെ ആരംഭിക്കാമെന്നു കൂടുതൽ അറിയാം.

ഇതൊക്കെ എങ്ങനെ ?
സംസ്ഥാനത്തെ ആദ്യ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് ഇന്നലെ ഉദ്ഘാടനം ചെയ്തു; കൊട്ടാരക്കര ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയുടെ വിശേഷങ്ങൾ അറിയാം...

ADVERTISEMENT

എന്താണീ പാർക്ക് 
വ്യവസായ സംരംഭങ്ങളെ കോളജ് ക്യാംപസുകളിലേക്ക് ആകർഷിക്കുന്ന പദ്ധതിക്കാണ് ഐഎച്ച്ആർഡി നേതൃത്വം നൽകുന്നത്. നിലവിൽ സംസ്ഥാനത്തെ കോളജ് വിദ്യാർഥികൾക്ക് പ്രോജക്ടിന്റെ ഭാഗമായും ഇന്റേൺഷിപ്പിനായും മറ്റു ഇടങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണുള്ളത്. ഇത് അവസാനിപ്പിക്കുന്നതിനൊപ്പം കോളജുകൾ വ്യവസായ പാർക്കുകളാക്കി മാറ്റുക എന്നതു കൂടിയാണ് ഐഎച്ച്ആർഡിയുടെ ലക്ഷ്യം. കോളജ് അധ്യാപകർക്കും വിദ്യാർഥികൾക്കും അവ ഉപയോഗപ്പെടുത്താനാകും.

പ്രവർത്തനം എങ്ങനെ 
കൊട്ടാരക്കര ഐഎച്ച്ആർ‍ഡി എൻജിനീയറിങ് കോളജിലെ ഉദാഹരണം വിവരിക്കാം. ഇവിടെ കേരള സ്റ്റാർട്ടപ് മിഷന്റെ ലീപ് (ലോഞ്ച് എംപവർ ആക്സിലറേറ്റ് പ്രോസ്പെർ) സെന്ററിൽ ഓൺലൈൻ പ്ലാറ്റ്ഫോം കമ്പനിയായ സോഹോ ഇന്നലെ പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ സോഹോയുടെ ആദ്യ സംരംഭമാണിത്. 3800 ചതുരശ്ര അടി കെട്ടിടത്തിൽ സോഹോയുടെ റിസർച് ആൻഡ് ഡവലപ്മെന്റ് സെന്റർ പ്രവർത്തിക്കും. ഇവിടെ നിർമിതബുദ്ധി അടക്കമുള്ള ഗവേഷണ വികസനപ്രവർത്തനങ്ങൾ നടക്കും. ഇതുപോലെ, കരുനാഗപ്പള്ളി പോളിടെക്നിക് കോളജ് ക്യാംപസിൽ ഇലക്ട്രിക് സ്റ്റെബിലൈസർ കമ്പനി ഉടൻ പ്രവർത്തനം ആരംഭിക്കും. അതിനൂതന ടെക്നോളജിയുമായും മെഷിനറിയുമായും ഇടപഴകാനും സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ അറിവുകൾ അധ്യാപകർക്കും വിദ്യാർഥികൾക്കും ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ.

ADVERTISEMENT

ഇന്റേൺഷിപ് മാത്രമോ 
കേരള സ്റ്റാർട്ടപ് മിഷൻ സംസ്ഥാനത്തെ വിവിധ ക്യാംപസുകളിൽ ലീപ് സെന്ററുകൾ ആരംഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇവിടങ്ങളിലാണ് പദ്ധതി ആദ്യം ആരംഭിക്കുക. തൊഴിലിടം, ഇൻക്യുബേഷൻ സെന്റർ, ഗവേഷണ വികസന കേന്ദ്രങ്ങൾ അടക്കമുള്ളവ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കിലുണ്ടാവും. ക്യാംപസിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും വ്യവസായ സംരംഭത്തിലെ പ്രവർത്തനങ്ങളിലൂടെ നൂതന സാങ്കേതികവിദ്യകൾ പരിചയിക്കാം. പദ്ധതി പുരോഗമിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിയും ലഭ്യമാക്കുകയും ലക്ഷ്യമാണ്. ക്ലാസ് സമയത്തിനു ശേഷം ക്യാംപസിൽ തന്നെ ജോലി ചെയ്യാം. പഠനം പൂർത്തിയാകുന്നതിനൊപ്പം സ്കിൽഡ് ലേബർ സർട്ടിഫിക്കറ്റും സ്വന്തമാക്കാം. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതെങ്ങനെ എന്നതും നേരിൽ കണ്ടു മനസ്സിലാക്കാം. ഇവിടങ്ങളിൽ സ്റ്റാർട്ടപ് മിഷന്റെ പദ്ധതികൾ പരിചയപ്പെടാനും തുടർന്ന് തങ്ങളുടേതായ സ്റ്റാർട്ടപ് സംരംഭങ്ങൾ ആരംഭിക്കാനും വിദ്യാർഥികൾക്ക് സാധിക്കും.

ഡോ.വി.എ.അരുൺകുമാർ

9 എൻജിനീയറിങ് കോളജുകളും 7 പോളിടെക്നിക് കോളജുകളും ഉൾപ്പെടെ ഐഎച്ച്ആർഡിക്ക് സംസ്ഥാനത്ത് 87 സാങ്കേതിക സ്ഥാപനങ്ങളുണ്ട്. ഇവയിലെല്ലാം വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. വിദ്യാർഥി കളുടെ പ്രോജക്ട് ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങൾക്കും ഇവ ഉപയോഗപ്പെടുത്താം.
∙ഡോ.വി.എ.അരുൺകുമാർ,
ഐഎച്ച്ആർഡി ഡയറക്ടർ

Content Summary:

Revolutionizing Internships: IHRD Unveils First Campus Industrial Park at Kottarakkara College of Engineering