എംഎസ്‌സി ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പതോളജി കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
കേൾവി–ഭാഷണ തകരാറുമായി ബന്ധപ്പെട്ട 2 എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, സർക്കാർ–സ്വയംഭരണസ്ഥാപനമായ എൽബിഎസ് സെന്റർ മാർച്ച് 15 വരെ ഓൺ–ലൈൻ അപേക്ഷ സ്വീകരിക്കും. 2 വർഷ കോഴ്സ് 4 വർഷത്തിനകം പൂർത്തിയാക്കിയാലും മതി. കോഴ്സുകൾക്ക് ആർസിഐ (റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകാരമുണ്ട്. ബിരുദം നൽകുന്നത്

കേൾവി–ഭാഷണ തകരാറുമായി ബന്ധപ്പെട്ട 2 എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, സർക്കാർ–സ്വയംഭരണസ്ഥാപനമായ എൽബിഎസ് സെന്റർ മാർച്ച് 15 വരെ ഓൺ–ലൈൻ അപേക്ഷ സ്വീകരിക്കും. 2 വർഷ കോഴ്സ് 4 വർഷത്തിനകം പൂർത്തിയാക്കിയാലും മതി. കോഴ്സുകൾക്ക് ആർസിഐ (റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകാരമുണ്ട്. ബിരുദം നൽകുന്നത് കേരള ആരോഗ്യ സർവകലാശാല.
1.NISH (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്), തിരുവനന്തപുരം : എംഎസ്‌സി– ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പതോളജി 13 സീറ്റ് വീതം (മെറിറ്റ് 6, മാനേജ്മെന്റ് 6, സാമ്പത്തിക പിന്നാക്കം 1)
2.AWH സ്പെഷൽ കോളജ്, കോഴിക്കോട് : എംഎസ്‌സി – സ്പീച്ച് ലാംഗ്വേജ് പതോളജി 12 സീറ്റ് (മെറിറ്റ് 6, മാനേജ്മെന്റ് 6)
3. മാർത്തോമ്മാ കോളജ് ഓഫ് സ്പെഷൽ എജ്യുക്കേഷൻ കാസർകോട് : എംഎസ്‌സി – ഓഡിയോളജി 12 സീറ്റ് (മെറിറ്റ് 6, മാനേജ്മെന്റ് 6)
55% എങ്കിലും മാർക്കോടെ ബിഎസ്‌സി ഓഡിയോളജി / സ്പീച്ച് ലാംഗ്വേജ് പതോളജി. ജയിച്ചിരിക്കണം.
പിന്നാക്ക, പട്ടിക വിഭാഗക്കാർക്ക് 50% മതി. ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് സർവകലാശാലാ നിബന്ധനപ്രകാരം ഹാജരാക്കണം. പ്രായപരിധിയില്ല. സംവരണം പാലിക്കും.
ബിഎസ്‌സി മാർക്ക് നോക്കി, റാങ്കുചെയ്ത്, ഓപ്ഷൻ സ്വീകരിച്ച്, കൗൺസിലിങ് വഴി വിദ്യാർഥികളെ സ്ഥാപനങ്ങളിലേക്ക് അലോട്ട് ചെയ്യും. എൻട്രൻസ് പരീക്ഷയില്ല. അപേക്ഷാരീതി സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. അപേക്ഷാഫീ 1200 രൂപ. പട്ടികവിഭാഗം 600 രൂപ. അപേക്ഷയുടെ പ്രിന്റ് അയച്ചുകൊടുക്കേണ്ട. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.lbscentre.kerala.gov.in. സംശയപരിഹാരത്തിനു ഫോൺ : 0471-250363.