ലോകത്തിലെ ഏറ്റവും കഠിനമായ ജോലി; എന്താണ് വൈമൊറോസ്‌ക?
മിക്കയാളുകൾക്കും സ്വന്തം ജോലി വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് അഭിപ്രായം കാണും. എന്നാൽ റഷ്യയിലെ ഏറ്റവും വലിയ റിപ്പബ്ലിക്കായ യക്കൂട്ടിയയിലെ ആളുകളോട് ഈ ചോദ്യം ചോദിച്ചാൽ അവരുടെ ഉത്തരം വൈമൊറോസ്‌ക എന്നായിരിക്കും. ലോകത്തിലെ ഏറ്റവും കഠിനമായ തൊഴിലുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് വൈമൊറോസ്‌ക എന്ന പ്രവൃത്തി.

മിക്കയാളുകൾക്കും സ്വന്തം ജോലി വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് അഭിപ്രായം കാണും. എന്നാൽ റഷ്യയിലെ ഏറ്റവും വലിയ റിപ്പബ്ലിക്കായ യക്കൂട്ടിയയിലെ ആളുകളോട് ഈ ചോദ്യം ചോദിച്ചാൽ അവരുടെ ഉത്തരം വൈമൊറോസ്‌ക എന്നായിരിക്കും. ലോകത്തിലെ ഏറ്റവും കഠിനമായ തൊഴിലുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് വൈമൊറോസ്‌ക എന്ന പ്രവൃത്തി. തണുത്തു കിടുങ്ങുക എന്നതാണ് വൈമോറോസ്‌ക എന്ന വാക്കിന്റെ അർഥം. അതിശൈത്യമുള്ള ഈ മേഖലയിൽ കപ്പലിൽ തണുത്തുറഞ്ഞിരിക്കുന്ന ഐസ് പ്രത്യേക ഉളി ഉപയോഗിച്ചു ചീകിക്കളയലാണ് വൈമൊറോസ്‌ക.
കപ്പലിലെ തകരാറുള്ള ഭാഗങ്ങൾ കണ്ടെത്തി അതു പരിഹരിക്കുന്ന ജോലിയാണ് വൈമൊറോസ്‌ക. എന്നാൽ ജോലിയുടെ കാഠിന്യത്തെക്കാൾ, അതു ചെയ്യുന്ന സാഹചര്യമാണു വൈമോറോസ്‌കയെ ദുഷ്‌കരമാക്കുന്നത്. മൈനസ് 50 ഡിഗ്രി പോലുള്ള കിടുങ്ങുന്ന അതിശൈത്യത്തിലാണ് ഈ ജോലി ചെയ്യേണ്ടത്.
സൈബീരിയയിലൂടെ ഒഴുകുന്ന ലെന നദിയുടെ കരയിലുള്ള യാകുട്‌സ്‌ക് ഹാർബറിലാണ് വൈമൊറോസ്‌ക നടക്കുന്നത്. ശൈത്യകാലത്താണ് ഈ ജോലി. എന്നാൽ ഈ ജോലി ചെയ്യുന്ന ചില ജോലിക്കാർക്ക്, അത്ര പ്രശ്‌നമൊന്നുമില്ല ഇതിനെന്നാണ് അഭിപ്രായം. ശരിയായ പ്രതിരോധ വസ്ത്രവും മറ്റു സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ചാൽ മതിയെന്നും അവർ പറയുന്നു.
തണുപ്പിനെ പ്രതിരോധിക്കാനുള്ള ശക്തി, ആരോഗ്യം, സ്റ്റാമിന എന്നിവയ്‌ക്കൊപ്പം കൃത്യത കൂടി വൈമൊറോസ്‌ക തൊഴിലാളികൾക്കു വേണം. എന്നാൽ കൂടുതൽ തണുപ്പുള്ളതാണ് ഈ ജോലിക്ക് ഏറ്റവും അഭികാമ്യമെന്നാണ് ഒരുവിഭാഗം തൊഴിലാളികളുടെ അഭിപ്രായം. കൂടുതൽ തണുപ്പുണ്ടെങ്കിൽ ഐസ് നന്നായി ഉറഞ്ഞിരിക്കും. പെട്ടെന്ന് ചീകിക്കളയാൻ പറ്റും. ഇപ്പോൾ ഉളിക്കു പകരം യന്ത്ര ഉപകരണങ്ങളും തൊഴിലാളികൾ ഉപയോഗിക്കുന്നുണ്ട്.
ഉത്തരധ്രുവത്തിൽനിന്ന് 450 കിലോമീറ്റർ തെക്കു സ്ഥിതി ചെയ്യുന്ന ഹാർബറാണ് യാക്ുട്‌സ്‌ക്. ഇതേ പേരുള്ള പട്ടണവും ഇതിനെച്ചുറ്റിപ്പറ്റിയുണ്ട്. റഷ്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന പട്ടണങ്ങളിലൊന്നായ യാകുട്‌സ്‌കിൽ മൂന്നരലക്ഷത്തിലേറെപ്പേർ താമസിക്കുന്നു. ഖനനമാണ് ഈ മേഖലയിലെ പ്രധാന വ്യവസായം. കൽക്കരി, സ്വർണ, വജ്ര ഖനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.