ബാങ്കുകളിലും മറ്റും വിവരങ്ങൾ സൂക്ഷിക്കുന്ന ലഡ്ജറുകൾ കണ്ടിട്ടില്ലേ? ഇതിന്റെ ഓൺലൈൻ പതിപ്പാണു ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ. ബ്ലോക്ക്ചെയിനിൽ സൂക്ഷിക്കുന്ന വിവരങ്ങൾ ഉപഭോക്താക്കൾക്കു തൽസമയം പങ്കുവയ്ക്കാൻ സാധിക്കും. ഒരു ഉദാഹരണം: മൈക്രോസോഫ്റ്റ് ഓഫിസ് വേഡിൽ നിങ്ങൾ സൂക്ഷിക്കുന്ന വിവരങ്ങൾ മറ്റൊരാൾ തേടി

ബാങ്കുകളിലും മറ്റും വിവരങ്ങൾ സൂക്ഷിക്കുന്ന ലഡ്ജറുകൾ കണ്ടിട്ടില്ലേ? ഇതിന്റെ ഓൺലൈൻ പതിപ്പാണു ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ. ബ്ലോക്ക്ചെയിനിൽ സൂക്ഷിക്കുന്ന വിവരങ്ങൾ ഉപഭോക്താക്കൾക്കു തൽസമയം പങ്കുവയ്ക്കാൻ സാധിക്കും. ഒരു ഉദാഹരണം: മൈക്രോസോഫ്റ്റ് ഓഫിസ് വേഡിൽ നിങ്ങൾ സൂക്ഷിക്കുന്ന വിവരങ്ങൾ മറ്റൊരാൾ തേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കുകളിലും മറ്റും വിവരങ്ങൾ സൂക്ഷിക്കുന്ന ലഡ്ജറുകൾ കണ്ടിട്ടില്ലേ? ഇതിന്റെ ഓൺലൈൻ പതിപ്പാണു ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ. ബ്ലോക്ക്ചെയിനിൽ സൂക്ഷിക്കുന്ന വിവരങ്ങൾ ഉപഭോക്താക്കൾക്കു തൽസമയം പങ്കുവയ്ക്കാൻ സാധിക്കും. ഒരു ഉദാഹരണം: മൈക്രോസോഫ്റ്റ് ഓഫിസ് വേഡിൽ നിങ്ങൾ സൂക്ഷിക്കുന്ന വിവരങ്ങൾ മറ്റൊരാൾ തേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കുകളിലും മറ്റും വിവരങ്ങൾ സൂക്ഷിക്കുന്ന ലഡ്ജറുകൾ കണ്ടിട്ടില്ലേ? ഇതിന്റെ ഓൺലൈൻ പതിപ്പാണു ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ. ബ്ലോക്ക്ചെയിനിൽ സൂക്ഷിക്കുന്ന വിവരങ്ങൾ ഉപഭോക്താക്കൾക്കു തൽസമയം പങ്കുവയ്ക്കാൻ സാധിക്കും. ഒരു ഉദാഹരണം: മൈക്രോസോഫ്റ്റ് ഓഫിസ് വേഡിൽ നിങ്ങൾ സൂക്ഷിക്കുന്ന വിവരങ്ങൾ മറ്റൊരാൾ തേടി കണ്ടുപിടിച്ച് മാറ്റങ്ങൾ വരുത്തണമെങ്കിൽ ഒരുപാടു സമയമെടുക്കും. നിങ്ങൾ ആ ഫയൽ തുറന്നു വച്ചിരിക്കുകയാണെങ്കിൽ മറ്റൊരാൾക്കു തുറക്കാനും പറ്റില്ല. എന്നാൽ ഗൂഗിൾ ഡോക്‌സിന്റെ കാര്യമെടുക്കൂ. പലയാളുകൾക്ക് ഒരേസമയം മാറ്റങ്ങൾ വരുത്താം. ഇപ്രകാരമുള്ള ലഡ്ജറുകളാണു ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ പ്രത്യേകത. ചെയിനിലുള്ള എല്ലാവരുടെയും പരസ്പരസമ്മതം ഇതിനാവശ്യമാണെന്നു മാത്രം. അങ്ങനെ സുതാര്യതയ്ക്കൊപ്പം സുരക്ഷയും ഉറപ്പാകുന്നു.

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ 2008 ൽ ബിറ്റ്കോയിൻ എന്ന ഡിജിറ്റൽ ക്രിപ്റ്റോകറൻസിയുടെ വരവോടെയാണു ലോകശ്രദ്ധ നേടിയത്. ബിറ്റ്കോയിന്റെ നിയന്ത്രണം ബ്ലോക്ക്ചെയിനെ അടിസ്ഥാനമാക്കിയാണ്. എന്നാൽ മറ്റ് ഒട്ടേറെ മേഖലകളിലും ഇതുപയോഗിക്കാമെന്നു പിന്നീടു കണ്ടെത്തി. ധനവിനിമയ പ്രവർത്തനങ്ങൾക്കു വികേന്ദ്രീകൃത സ്വഭാവം നൽകും എന്നതാണു ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ മെച്ചം. വിവരങ്ങൾ ഒരൊറ്റ സ്ഥലത്തു കേന്ദ്രീകരിക്കാതെ പലയിടത്താണെങ്കിൽ നേട്ടങ്ങൾ ഏറെയാണ്. ഹാക്കർമാരുടെ ഭീഷണി കുറയ്ക്കാം എന്നതാണു പ്രധാനം. പലയിടത്തായി കിടക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ടാണ്.

Representative image. Photo Credit : Khanchit Khirisutchalual/iStock
ADVERTISEMENT

ബാങ്കുകൾ, സ്‌റ്റോക്ക് കമ്പനികൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണു ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. ഭാവിയിൽ ധനകാര്യ സ്ഥാപനങ്ങളിൽ ബ്ലോക്ക്ചെയിൻ സ്‌പെഷലിസ്റ്റുകളുടെ സേവനം അനിവാര്യമാകും. രാജ്യാന്തര സർവേകൾ പ്രകാരം ലോകത്ത് ഏറ്റവും കുറച്ചു വിദഗ്ധരുള്ള മേഖലകളിലൊന്നാണു ബ്ലോക്ക്‌ചെയിൻ. ഫലം ഉയർന്ന ജോലിസാധ്യത, കനത്ത ശമ്പളം. വിദേശരാജ്യങ്ങളി‍ൽ ബ്ലോക്ക്ചെയിൻ സ്പെഷലിസ്റ്റുകൾക്ക് ഇപ്പോഴേ ഏറെ അവസരങ്ങളുണ്ട്. 

Image Credit: NicoElNino/ shutterstock.com

കംപ്യൂട്ടർ സയൻസ്–എൻജിനീയറിങ്, ഗണിതം എന്നിവയാണ് ഈ രംഗത്തെ ജോലികളുടെ അടിസ്ഥാനം. ബ്ലോക്ക്ചെയിൻ ഡവലപ്പിങ്, എൻജിനീയറിങ് എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധർക്കാണ് ഏറ്റവും ഡിമാൻഡ്. നെറ്റ്‌വർക്കിങ്ങിൽ അഭിരുചിയുള്ളവർക്കും സാധ്യതകളുണ്ട്. ജാവ, സി പ്ലസ്പ്ലസ് തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ള പോളീഗ്ലോട്ട് എൻജിനീയർമാർക്കും ഏറെ അവസരങ്ങളുണ്ട്. ക്രിപ്റ്റോഗ്രഫിയിലെ സ്വാധീനം ഗുണകരമാണ്. കൺസൽറ്റന്റായി ജോലി ചെയ്യാനുള്ള അവസരവുമുണ്ട്.

Representative image. Photo Credit : Chunumunu/iStock
ADVERTISEMENT

ബ്ലോക്ക് ചെയിന്റെ സമീപഭാവിയിലെ ഏറ്റവും വലിയ ഉപയോഗം സപ്ലൈ ചെയിൻ മേഖലയിലായിരിക്കുമെന്നു ലോക സാമ്പത്തിക ഫോറം പറയുന്നു. കോവിഡിനെത്തുടർന്ന് ലോകത്തെ സപ്ലൈ ചെയിൻ റൂട്ടുകൾ താറുമാറായിരിക്കുന്നു. എത്രയും വേഗം ഇതു സജീവമാക്കണം. ഈ രംഗത്തു കൂടുതൽ സുതാര്യതയ്ക്കും ലളിതമായ ഓഡിറ്റിങ്ങിനും ബ്ലോക്ക് ചെയിൻ വഴിയൊരുക്കും. പലതരം ആവശ്യക്കാർക്കുള്ള സേവനം ലഭ്യമാക്കാൻ ബ്ലോക്ക് ചെയിനു കഴിയും. ഉദാഹരണത്തിന് ഒരു ഭക്ഷ്യസാധനം വിപണിയിലെത്തുന്നു. അത് എവിടെനിന്നു വന്നു, എവിടെയെല്ലാം പ്രോസസ് ചെയ്തു തുടങ്ങിയ വിവരങ്ങളാകും ഉപഭോക്താവിന് അറിയേണ്ടത്. ഏതെല്ലാം നികുതികൾ അടച്ചാണു വന്നിരിക്കുന്നതെന്നാകും നികുതിവകുപ്പ് അന്വേഷിക്കുന്നത്. ഇരു കൂട്ടർക്കും വേണ്ട വിവരങ്ങൾ ബ്ലോക്ക്ചെയിൻ വഴി ലഭിക്കും. 

Image credit: Just_Super / istockphoto.com

ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള സവിശേഷ സ്ഥാപനമാണ് കേരള ബ്ലോക്ക്‌ ചെയിൻ അക്കാദമി. ഇവിടെ ബ്ലോക്ക്ചെയിൻ അധിഷ്ഠിതമായ ധാരാളം കോഴ്സുകളുണ്ട്. ബിടെക്, കംപ്യൂട്ടർ സയൻസ്, ഐടി, മാത്തമാറ്റിക്‌സ് തുടങ്ങിയ മേഖലകളിലൊക്കെ ബിരുദമുള്ളവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം.

English Summary:

The Growing Demand for Blockchain Specialists and High-Paying Opportunities