ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്കു രൂപം നൽകിയതാര്?
പിഎസ്‌സി പരീക്ഷകളിൽ പഠിക്കേണ്ട പ്രധാന ഭാഗമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. അതോടനുബന്ധിച്ച പ്രസ്ഥാനങ്ങൾ, അവയുടെ സ്ഥാപകർ, പ്രധാന സംഭവങ്ങൾ എന്നിവയെല്ലാം ചോദിക്കാറുണ്ട്. ചില മാതൃകാചോദ്യങ്ങൾ നോക്കാം. 1) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ സ്വരാജ് ആണെന്നു

പിഎസ്‌സി പരീക്ഷകളിൽ പഠിക്കേണ്ട പ്രധാന ഭാഗമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. അതോടനുബന്ധിച്ച പ്രസ്ഥാനങ്ങൾ, അവയുടെ സ്ഥാപകർ, പ്രധാന സംഭവങ്ങൾ എന്നിവയെല്ലാം ചോദിക്കാറുണ്ട്. ചില മാതൃകാചോദ്യങ്ങൾ നോക്കാം.
1) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ സ്വരാജ് ആണെന്നു പ്രഖ്യാപിച്ച സമ്മേളനം ?
എ. ലഹോർ കോൺഗ്രസ് സമ്മേളനം
ബി. അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനം
സി. കൽക്കട്ട കോൺഗ്രസ് സമ്മേളനം
ഡി. ഒന്നാം വട്ടമേശ സമ്മേളനം
2) ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭം ?
എ. സിവിൽ നിയമലംഘന പ്രക്ഷോഭം
ബി. നിസ്സഹകരണ സമരം
സി. ഉപ്പു സത്യഗ്രഹം
ഡി. പൂർണ സ്വരാജ്
3) ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്കു രൂപം നൽകിയതാര്?
എ. റാഷ് ബിഹാരി ബോസ്
ബി. ജയപ്രകാശ് നാരായണൻ
സി. സുഭാഷ് ചന്ദ്രബോസ്
ഡി. ലാലാ ലജ്പത് റായ്
4) ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഒട്ടേറെ സമരങ്ങൾക്കു നേതൃത്വം നൽകുകയും ദ്വിരാഷ്ട്രവാദത്തെയും ഇന്ത്യാവിഭജനത്തെയും എതിർക്കുകയും ചെയ്ത നേതാവ് ? പിന്നീട് ഇദ്ദേഹത്തിനു ‘ഭാരതരത്നം’ ലഭിച്ചു.
എ. വാഞ്ചി അയ്യർ
ബി. അരുണ ആസഫലി
സി. ചന്ദ്രശേഖർ ആസാദ്
ഡി. ഖാൻ അബ്ദുൽ ഗാഫർ ഖാൻ
5) ചുവടെ പരാമർശിച്ചിരിക്കുന്നവരിൽ ആരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ മിതവാദി നേതാക്കളിൽ ഉൾപ്പെടാത്തത് ?
എ. ബാല ഗംഗാധര തിലക്
ബി. ഡബ്ല്യു.സി. ബാനർജി.
സി. ഗോപാലകൃഷ്ണ
ഗോഖലെ
ഡി. ഫിറോസ് ഷാ മേത്ത
6) കൈസർ–എ–ഹിന്ദ് പദവി ഗാന്ധിജി ബ്രിട്ടിഷ് ഗവൺമെന്റിനു തിരികെനൽകാൻ ഇടയാക്കിയ സംഭവം ?
എ. ജാലിയൻ വാലാബാഗ്
കൂട്ടക്കൊല
ബി. റൗലറ്റ് നിയമം
സി. വാഗൺ ട്രാജഡി
ഡി. ചൗരി ചൗരാ സംഭവം
7) പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടിഷ് സബ് കലക്ടർ ആര് ?
എ. തോമസ് ഹാർവേ ബാബർ
ബി. ഫ്രാൻസിസ്കോ
അൽമേഡ
സി. ആൽബുക്വർക്
ഡി. റാൽഫ് ഫിച്ച്
8) താഴെപ്പറയുന്നവയിൽ ഏതായിരുന്നു ഫ്രാൻസിന്റെ അധിനിവേശപ്രദേശം ?
എ. പോണ്ടിച്ചേരി
ബി. ഗോവ
സി. ആൻഡമാൻ
ഡി. ദിയു
ഉത്തരങ്ങൾ:
1.എ, 2.ബി, 3.സി, 4.ഡി, 5.എ, 6.എ, 7.എ, 8.എ.