നന്നായി മനസ്സിരുത്തി വായിച്ച്, പാഠഭാഗങ്ങൾ മനസ്സിലാക്കിയാൽ മലയാളം പരീക്ഷ എളുപ്പമാണ്. ഉത്തരങ്ങൾ വാരിവലിച്ച് എഴുതേണ്ടതില്ല. ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഉത്തരമെഴുതുക. കൃത്യമായ വാചകങ്ങളിൽ, കാടുകയറാതെ, വ്യക്തമായി എഴുതാൻ ശ്രദ്ധിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജേഷ് കെ.ആർ.
മലയാളം അധ്യാപകൻ, ഗവൺമെന്റ് ഹൈസ്കൂൾ‌, മുടപ്പല്ലൂർ‌, പാലക്കാട്

ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ ആദ്യത്തെ പരീക്ഷയാണ് മലയാളം ഒന്നാം പേപ്പർ. മാനസികസംഘർഷവും ആശങ്കയും കൊണ്ടുള്ള പരീക്ഷാപ്പേടിയുമായിട്ടാവും കുട്ടികൾ പരീക്ഷാഹാളിലെത്തുക. സമചിത്തതയോടെ അഭിമുഖീകരിച്ചാൽ ലളിതമായി ഉത്തരം എഴുതാവുന്ന വിഷയമാണ് മലയാളം ഒന്നാം പേപ്പർ. പാഠഭാഗങ്ങൾ എത്ര കാണാതെ പഠിച്ചു എന്നല്ല, പ്രായോഗിക ചിന്തയിൽ എത്ര മനസ്സിലാക്കി എന്നതിനെ ആശ്രയിച്ചാണ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കഴിയുക.

ഒന്നു മുതൽ അഞ്ച് വരെയുള്ള ഒരു മാർക്കിന്റെ ചോദ്യങ്ങളിൽ നാലെണ്ണത്തിന് ഉത്തരമെഴുതിയാൽ മതിയാകും. പാഠഭാഗങ്ങൾ നന്നായി വായിച്ചിട്ടുള്ള കുട്ടിയെ സംബന്ധിച്ച് ഈ ചോദ്യങ്ങൾ പ്രയാസമുള്ളതായിരിക്കില്ല. എങ്കിലും ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങളും പ്രതീക്ഷിക്കണം.

രാജേഷ് കെ.ആർ.
ADVERTISEMENT

ആറു മുതൽ എട്ടു വരെയുള്ള മൂന്ന് ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ഉത്തരം എഴുതണം. രണ്ട് മാർക്കാണ് ഇതിന്. നിങ്ങളുടെ സമയം അപഹരിക്കാൻ സാധ്യതയുള്ള മേഖലയാണിത്. രണ്ടോ മൂന്നോ വാക്യത്തിൽ എഴുതേണ്ട ഉത്തരങ്ങൾ പലപ്പോഴും ദീർഘമായി പോകാറുണ്ട്. ചോദ്യങ്ങൾ മനസ്സിലാക്കി രണ്ടോ മൂന്നോ വാചകത്തിൽ ഉത്തരമെഴുതാൻ ശ്രദ്ധിക്കണം. പാഠഭാഗങ്ങളെപ്പറ്റി മികച്ച ധാരണയുള്ള വിദ്യാർഥിക്ക് ചോദ്യത്തിൽ പരാമർശിച്ചിട്ടുള്ള പാഠഭാഗത്തെ ഉദ്ധരണിയിൽനിന്നു തന്നെ ഉത്തരങ്ങൾ കണ്ടെത്താനാവും.

Representative image. Photo Credit : WESTOCK PRODUCTIONS/Shutterstocks.com

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിനാണ് ഉത്തരം എഴുതേണ്ടത്; അരപ്പുറം വീതം. അരപ്പുറം എന്നതിലൂടെ ഉദ്ദേശിക്കുന്നത് നാലോ അഞ്ചോ വാക്യമാണ്. ഏറ്റവുമധികം മാർക്കുള്ളതും സമയം ആവശ്യമായതുമായ ഭാഗമാണിത്. നേരിട്ടുള്ള ആശയഗ്രഹണത്തേക്കാൾ പ്രായോഗിക ബുദ്ധിയാൽ ചിന്തിച്ചും സമകാലീനാവസ്ഥകൾ മനസ്സിലാക്കിയുമാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ടത്. ‘ഈ പ്രസ്താവനയോട് പ്രതികരിച്ച് നിങ്ങളുടെ നിരീക്ഷണം കുറിക്കുക’, ‘കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി വിശകലനക്കുറിപ്പ് തയ്യാറാക്കുക’, ‘പ്രയോഗത്തിന്റെ സവിശേഷത കുറിക്കുക’ എന്നിങ്ങനെ ആശയത്തിൽ നിന്ന് സ്വാഭിപ്രായത്തിലേക്കും മറ്റ് ഉദാഹരണങ്ങളിലേക്കും ഇന്നത്തെ പരിത:സ്ഥിതികളിലേക്കും സഞ്ചരിക്കേണ്ടതുണ്ട്. ഒപ്പം സമയക്ലിപ്തതയും ശ്രദ്ധിക്കണം. ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കി, നാലോ അഞ്ചോ വാക്യത്തിൽ കൃത്യമായ ഉത്തരം നൽകേണ്ടതുണ്ട്.

ADVERTISEMENT

15 മുതൽ 17 വരെയുള്ള മൂന്ന് ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ഉത്തരം എഴുതണം. 6 മാർക്ക്. പ്രഭാഷണം, കവിതയുടെ ആസ്വാദനക്കുറിപ്പ്, കഥയുടെ ആസ്വാദനം (കടൽത്തീരത്ത്, ഉരുളക്കിഴങ്ങ് തിന്നുന്നവർ - സാധ്യതയുളളത്) മുഖപ്രസംഗം, ഉപന്യാസം എന്നിവ തയാറാക്കാനാണ് സാധാരണയായി ഈ മേഖലയിൽനിന്നു ചോദിക്കുന്നത്. ആമുഖം, ആശയം, സമകാലീനപ്രസക്തി, ഉപസംഹാരം എന്നിവ ഖണ്ഡിക തിരിച്ച് എഴുതുന്നതാണ് അഭികാമ്യം. കഥാപാത്ര നിരൂപണത്തെപ്പറ്റി ചോദ്യമുണ്ടാകാനും സാധ്യതയുണ്ട്. (ഉദാ: ദുര്യോധനൻ, അശ്വത്ഥാമാവ്, മെത്രാൻ, വെള്ളായിയപ്പൻ).

Representative image. Photo Credit : stockpexel/Shutterstock.com

നന്നായി മനസ്സിരുത്തി വായിച്ച്, പാഠഭാഗങ്ങൾ മനസ്സിലാക്കിയാൽ മലയാളം പരീക്ഷ എളുപ്പമാണ്. ഉത്തരങ്ങൾ വാരിവലിച്ച് എഴുതേണ്ടതില്ല. ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഉത്തരമെഴുതുക. കൃത്യമായ വാചകങ്ങളിൽ, കാടുകയറാതെ, വ്യക്തമായി എഴുതാൻ ശ്രദ്ധിക്കണം. 

Content Summary:

Streamline Your SSLC Malayalam Prep: Essential Advice for Maximum Marks with Minimum Stress

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT