2024 മാർച്ചിൽ നട‌ക്കുന്ന എസ്എസ്എൽസി. സാമൂഹികശാസ്ത്രം പരീക്ഷയിൽ സാമൂഹികശാസ്ത്രം ഒന്നിലും രണ്ടിലുമായി 21 അധ്യായങ്ങളാണുളളത്. 80 മാർക്കിന്റെ ചോദ്യപേപ്പറാണ്. ഉള്ളടക്ക ഭാരവും കുട്ടികളുടെ പരീക്ഷാസമ്മർദവും ലഘൂകരിക്കുന്നതിനായി സാമൂഹികശാസ്ത്ര ചോദ്യപേപ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. ഈ ക്രമീകരണങ്ങൾ

2024 മാർച്ചിൽ നട‌ക്കുന്ന എസ്എസ്എൽസി. സാമൂഹികശാസ്ത്രം പരീക്ഷയിൽ സാമൂഹികശാസ്ത്രം ഒന്നിലും രണ്ടിലുമായി 21 അധ്യായങ്ങളാണുളളത്. 80 മാർക്കിന്റെ ചോദ്യപേപ്പറാണ്. ഉള്ളടക്ക ഭാരവും കുട്ടികളുടെ പരീക്ഷാസമ്മർദവും ലഘൂകരിക്കുന്നതിനായി സാമൂഹികശാസ്ത്ര ചോദ്യപേപ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. ഈ ക്രമീകരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 മാർച്ചിൽ നട‌ക്കുന്ന എസ്എസ്എൽസി. സാമൂഹികശാസ്ത്രം പരീക്ഷയിൽ സാമൂഹികശാസ്ത്രം ഒന്നിലും രണ്ടിലുമായി 21 അധ്യായങ്ങളാണുളളത്. 80 മാർക്കിന്റെ ചോദ്യപേപ്പറാണ്. ഉള്ളടക്ക ഭാരവും കുട്ടികളുടെ പരീക്ഷാസമ്മർദവും ലഘൂകരിക്കുന്നതിനായി സാമൂഹികശാസ്ത്ര ചോദ്യപേപ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. ഈ ക്രമീകരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 മാർച്ചിൽ നട‌ക്കുന്ന എസ്എസ്എൽസി. സാമൂഹികശാസ്ത്രം പരീക്ഷയിൽ സാമൂഹികശാസ്ത്രം ഒന്നിലും രണ്ടിലുമായി 21 അധ്യായങ്ങളാണുളളത്. 80 മാർക്കിന്റെ ചോദ്യപേപ്പറാണ്. ഉള്ളടക്ക ഭാരവും കുട്ടികളുടെ പരീക്ഷാസമ്മർദവും ലഘൂകരിക്കുന്നതിനായി സാമൂഹികശാസ്ത്ര ചോദ്യപേപ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. ഈ ക്രമീകരണങ്ങൾ മനസ്സിലാക്കി പഠിക്കുന്നത് മികച്ച സ്കോർ നേടാൻ സഹായിക്കും.

80 മാർക്കിന്റെ രണ്ടര മണിക്കൂർ പരീക്ഷയാണ്. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കേണ്ടതാണ്. സാമൂഹികശാസ്ത്ര പരീക്ഷാപേപ്പറിൽ എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ഉണ്ട്. രണ്ട് ഭാഗങ്ങൾക്കും 40 വീതം സ്കോറുകളാണ് നൽകിയിരിക്കുന്നത്. ‘എ’ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരമെഴുതേണ്ടതാണ്. ‘ബി’ വിഭാഗത്തിലുള്ള ചോദ്യങ്ങളിൽ ഓരോ ചോദ്യനമ്പറിലും ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ചോദ്യത്തിനു മാത്രമേ ഉത്തരം എഴുതേണ്ടതുളളൂ.

ADVERTISEMENT

ചോദ്യപേപ്പർ ഘടന- നിര്‍ദേശിക്കപ്പെട്ട പാറ്റേൺ അനുസരിച്ചുള്ള സാധ്യത

ADVERTISEMENT

പാർട്ട് എ

∙ ചോദ്യം 1 മുതൽ 5 വരെ ഒരു മാർക്കിന്റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളായിരിക്കും. പാർട്ട് എയിലായതിനാൽ നിർബന്ധമായും പഠിക്കേണ്ട യൂണിറ്റുകളിൽ നിന്നായിരിക്കും ഈ ചോദ്യങ്ങൾ എന്നത് ശ്രദ്ധിക്കേണ്ടതാണ്. പാഠഭാഗങ്ങൾ നല്ലപോലെ വായിച്ചാൽ മാത്രമേ ഈ വിഭാഗത്തിലെ മുഴുവൻ മാർക്കും നേടാൻ സാധിക്കൂ.

ADVERTISEMENT

∙ 6 മുതൽ 10 വരെ ചോദ്യങ്ങൾ 3 മാർക്കിന്റേതാണ്. ഈ ചോദ്യങ്ങൾ പൊതുഭരണം (Public administration), സമൂഹശാസ്ത്രം എന്ത് ? എന്തിന് (Sociology : What? Why?), ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം (Resource Wealth of India), വൈവിധ്യങ്ങളുടെ ഇന്ത്യ (India: The Land of Diversities), മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ (Human Resource Development in India) എന്നീ അധ്യായങ്ങളിൽ നിന്നാവാണ് സാധ്യത.

ഷീന കെ.കെ.

∙ 11 മുതൽ 15 വരെ ചോദ്യങ്ങൾ 4 മാർക്കിന്റേതാണ്. 11 ഉം 12 ഉം 13 ഉം ചോദ്യങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യ (India after Independence), സമരവും സ്വാതന്ത്ര്യവും (Struggle and Freedom), ഉപഭോക്താവ്: സംതൃപ്‌തിയും സംരക്ഷണവും (Consumer: Satisfaction and Protection) എന്നീ അധ്യായങ്ങളിൽ നിന്നാവാണ് സാധ്യത.

14 -മത്തെ ചോദ്യം എ, ബി കോളങ്ങൾ ക്രമപ്പെടുത്തി എഴുതാനുളളതായിരിക്കും. ഇത് ‘കേരളം ആധുനികതയിലേക്ക്’ എന്ന അധ്യായത്തിൽ നിന്നാവാനാണ് സാധ്യത. 15 -മത്തെ ചോദ്യം ഭൂപടമായിരിക്കും.

∙ ആകെ 40 മാർക്കാണ് പാർട്ട് എ യിലെ ചോദ്യങ്ങൾക്ക്.

പാർട്ട് ബി
∙ പാർട്ട് ബിയിലെ എല്ലാ ചോദ്യങ്ങൾക്കും തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരം ലഭിക്കും.
∙ 16 മുതൽ 18 വരെ ചോദ്യങ്ങൾ 3 മാർക്കിന്റേതായിരിക്കും. ഇതിൽ ഓരോ ചോദ്യത്തോടൊപ്പം തന്നെ തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിനുളള ചോദ്യം ഉണ്ടായിരിക്കും.
∙ ചോദ്യം 19 മുതൽ 23 വരെ 4 മാർക്കിന്റെ ചോദ്യങ്ങളായിരിക്കും. ഇവിടെയും തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിനുളള ചോദ്യം ഉണ്ടായിരിക്കും. ഈ ഭാഗത്ത് വരുന്ന, ഗ്രിഡ് റഫറൻസുമായി ബന്ധപ്പെട്ട് വരുന്ന ചോദ്യം വളരെ എളുപ്പത്തിൽ മാർക്ക് നേടാൻ പറ്റുന്നതാണ്. ആറക്ക ഗ്രിഡ്, നാലക്ക ഗ്രിഡ്, ഗ്രിഡ് റഫറൻസിലെ ഭൂതല സവിശഷതകൾ എന്തിനെ സൂചിപ്പിക്കുന്നു എന്നതെല്ലാം കുറച്ചൊന്ന് ശ്രദ്ധിച്ചാൽ പഠിച്ചെടുക്കാം.
∙ ചോദ്യം 24 സാമൂഹികശാസ്ത്രം – I I (GEOGRAPHY) ൽ നിന്നുളള 5 മാർക്കിന്റെ ചോദ്യമാണ്. ഋതുഭേദങ്ങളും സമയവും, കാറ്റിന്റെ ഉറവിടം തേടി എന്നീ അധ്യായങ്ങളിൽ നിന്നായിരിക്കും ഈ ചോദ്യം
∙ ചോദ്യം 25 സാമൂഹികശാസ്ത്രം – I ( HISTORY) ൽ നിന്നുളള 6 മാർക്കിന്റെ ചോദ്യമാണ്. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ, ലോകം ഇരുപതാം നൂറ്റാണ്ടിൽ എന്നീ അധ്യായങ്ങളിൽ നിന്നായിരിക്കും ഈ ചോദ്യം.
∙ ആകെ 40 മാർക്കാണ് പാർട്ട് ബി യിലെ ചോദ്യങ്ങൾക്ക്.
ശാസ്ത്ര വിഷയങ്ങൾ പോലെ പോയിന്റിന്റെ അടിസ്ഥാനത്തിൽത്തന്നെയാണ് സാമൂഹികശാസ്ത്രം പരീക്ഷയ്ക്കും ഉത്തരങ്ങൾ എഴുതേണ്ടത്. ഉദാ: ധനനയം എന്നാലെന്ത് ? ധനനയത്തിന്റെ ഏതെങ്കിലും മൂന്ന് ലക്ഷ്യങ്ങൾ എഴുതുക ? എന്ന 4 മാർക്കിന്റെ ചോദ്യത്തിന് - പൊതുവരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെക്കുറിച്ചുള്ള സർക്കാർ നയമാണ് ധനനയം എന്നും
1. സാമ്പത്തിക സ്ഥിരത കൈവരിക്കുക, 2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, 3. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക , 4. വികസന പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുക, 5. വളർച്ച വൈകവരിക്കുക എന്നീ 5 പോയിന്റിൽ എതെങ്കിലും 3 എണ്ണവും എഴുതിയാൽ 4 മാർക്കായി.
അതുപോലെ 5 മാർക്കിന്റെയും 6 മാർക്കിന്റെയും ചോദ്യങ്ങൾക്ക്, തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഉത്തരമെഴുതേണ്ടത്. പൊതുചെലവും പൊതുവരുമാനവും, രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും, (പൗരബോധം), പൊതുഭരണം, മാനവവിഭവശേഷി വികസനം ഇന്ത്യയിൽ എന്നീ അധ്യായങ്ങളും ഭൂപടം അടയാളപ്പെടുത്താനും പഠിച്ചാൽത്തന്നെ മോശമല്ലാത്ത സ്കോർ നേടാം. ഒാരോ അധ്യായത്തിനും നൽകിയിട്ടുളള സ്കോർ അനുസരിച്ചും തിരഞ്ഞെടുത്തു പഠിക്കേണ്ട അധ്യായത്തിൽ ഏതാണ് അവരവർക്ക് എളുപ്പമുളളതെന്നു കണ്ടെത്തി അതനുസരിച്ചും പഠനം ചിട്ടപ്പെടുത്തിയാൽ എ പ്ലസ് നേടാൻ യാതൊരു പ്രയാസവും ഉണ്ടാവില്ല. എല്ലാവർക്കും വിജയാശംസകൾ.

Content Summary:

Score High in SSLC Social Studies: Unveiling the Easier 80-Mark Exam Structure & Study Tips for March 2024 Aspirants

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT