കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. വിവിധ റീജനുകളിലായി 2049 ഒഴിവുണ്ട്. കേരള–കർണാടക റീജനിൽ 71 ഒഴിവ്. 18 നകം ഓൺലൈനായി അപേക്ഷിക്കണം. https://ssc.gov.in  യോഗ്യത: എസ്‌എസ്‌എൽസി/പ്ലസ് ടു/ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ. പ്രായം: ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. വിവിധ റീജനുകളിലായി 2049 ഒഴിവുണ്ട്. കേരള–കർണാടക റീജനിൽ 71 ഒഴിവ്. 18 നകം ഓൺലൈനായി അപേക്ഷിക്കണം. https://ssc.gov.in
∙ യോഗ്യത: എസ്‌എസ്‌എൽസി/പ്ലസ് ടു/ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.
∙പ്രായം: ഓരോ ജോലിയുടെയും പ്രായപരിധി വിവരങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്.
∙അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ പട്ടികജാതി/ പട്ടികവർഗം/ ഭിന്നശേഷിക്കാർ/ വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല. മാർച്ച് 19 വരെ ഓൺലൈനായി ഫീസടയ്ക്കാം.
∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുണ്ട്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. സിലബസ് വെബ്സൈറ്റിൽ.
∙അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കു സൈറ്റിൽ നൽകിയിട്ടുള്ള Phase-XII/2024/Selection Posts Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം.
അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം.
അപേക്ഷയുടെ പ്രിന്റ് ഒൗട്ടും എടുക്കണം. അപേക്ഷയും യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കണം.

Content Summary:

SSC Central Service Mega Recruitment: 71 Posts in the Kerala-Karnataka Region – SSLC to Graduates Eligible