, പാഠപുസ്തകത്തിനു പുറത്തു നിന്നു ചോദ്യങ്ങൾ വന്നു, ചോദ്യങ്ങൾ വളച്ചൊടിച്ചു ചോദിച്ചു എന്നെല്ലാം പ്രചാരണങ്ങൾ നടക്കാറുണ്ട്. കുട്ടികൾ ഒരു കാര്യം ആദ്യം മനസ്സിലാക്കുക. പാഠപുസ്തകത്തിനകത്തു നിന്നല്ലാതെ ചോദ്യങ്ങൾ വരാറില്ല. അതുകൊണ്ട് എസ്എസ്എൽസി ഉന്നത വിജയം കരസ്ഥമാക്കാനുള്ള രണ്ട് ടിപ്പുകള്‍ ആദ്യം തന്നെ പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രത്യുഷ് പാലക്കാട്
ഗവ. ഗേൾസ് വിഎച്ച്എസ്എസ്, നെന്മാറ, പാലക്കാട്‌

മാർച്ച് 15–ാം തീയതി നമ്മുടെ കുട്ടികൾ എസ്എസ്എൽസി ഫിസിക്സ് പരീക്ഷയെഴുതാൻ പോവുകയാണല്ലോ. ഫിസിക്സ് പരീക്ഷയ്ക്കൊരുങ്ങുമ്പോൾ ഭയാശങ്കകൾ‌ ഒട്ടും വേണ്ട. എസ്എസ്എൽസി പൊതുപരീക്ഷകൾ അവസാനിക്കുമ്പോൾ, പാഠപുസ്തകത്തിനു പുറത്തു നിന്നു ചോദ്യങ്ങൾ വന്നു, ചോദ്യങ്ങൾ വളച്ചൊടിച്ചു ചോദിച്ചു എന്നെല്ലാം പ്രചാരണങ്ങൾ നടക്കാറുണ്ട്. കുട്ടികൾ ഒരു കാര്യം ആദ്യം മനസ്സിലാക്കുക. പാഠപുസ്തകത്തിനകത്തു നിന്നല്ലാതെ ചോദ്യങ്ങൾ വരാറില്ല. അതുകൊണ്ട് എസ്എസ്എൽസി ഉന്നത വിജയം കരസ്ഥമാക്കാനുള്ള രണ്ട് ടിപ്പുകള്‍ ആദ്യം തന്നെ പറയാം.

∙പാഠപുസ്തകം ശ്രദ്ധാപൂർവം പഠിക്കുക.
∙മുന്‍കാല പൊതു പരീക്ഷാ ചോദ്യപേപ്പറുകള്‍ പരിചയപ്പെടുക.
ചോദ്യ പേപ്പറുകൾ പരിചയപ്പെടുന്നതിലൂെട ചോദ്യഘടന, ചോദിച്ച മേഖലകൾ, ചോദിച്ച രീതി, മാർക്ക് സംവിധാനങ്ങൾ ഇവ മനസ്സിലാക്കാൻ കഴിയും. ഏതൊക്കെ ചോദ്യപേപ്പറുകൾ പരിചയപ്പെടണം. 
1. എസ്എസ്എൽസി പൊതു പരീക്ഷയുടേത്. 
2. എസ്എസ്എൽസി സേ പരീക്ഷയുടേത്.
3. നിങ്ങൾ പഠിക്കുന്ന പുതിയ സിലബസിനു മുമ്പുള്ള സിലബസിലും ഭൂരിഭാഗം പാഠങ്ങളും നിലവിലുള്ള രീതിയിലുള്ളവയായിരുന്നു. അതുകൊണ്ട് ആ കാലത്തെ ചോദ്യപേപ്പറുകളും പരിചയപ്പെടണം. ചുരുങ്ങിയത് പത്തു കൊല്ലത്തെ ചോദ്യപേപ്പറുകൾ. 
ചോദ്യപേപ്പറുകൾ പരിചയപ്പെടുന്നതിലൂടെ, പലതും ആവർത്തന ചോദ്യങ്ങളാണെന്ന് മനസ്സിലാക്കാൻ സാധിക്കും. 

രത്യുഷ്
ADVERTISEMENT

എസ്എസ്എൽസി ഫിസിക്സ് പാഠപുസ്തകത്തെ മൂന്നായി ഭാഗിക്കാം.

2023 മാർച്ച് പൊതുപരീക്ഷ, 2024 മോഡൽ പരീക്ഷ പ്രകാരം ചോദ്യഘടന, സ്കോർ

ADVERTISEMENT

ചോദ്യഘടന
∙ ബ്രായ്ക്കറ്റിൽ നിന്നുള്ളവ.
∙ ബന്ധങ്ങൾ കണ്ടെത്തുക (ഉദാ: ഫ്യൂസ്: താപഫലം:: ബൾബ് : ––––)
∙ ഒറ്റവാക്കിലുള്ളവ.
∙ ചേരുംപടി ചേർക്കൽ.
∙ a, b, c ചോദ്യങ്ങൾ.
∙ ചിത്രങ്ങൾ നൽകി ഭാഗങ്ങൾ കണ്ടെത്തൽ.
∙ ചിത്രം പൂർത്തീകരിക്കൽ.
∙ ഗണിത ക്രിയകൾ.

Representative image. Photo Credit : seamartini/iStock

2023 മാർച്ചിലെ പൊതുപരീക്ഷയെ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോൾ താഴെ കാണുന്നതുപോലെയാണ് ചോദ്യങ്ങളും മാർക്കും. ഇതിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. ആകെ 50 മാർക്ക്. ഇതിൽ‌ 40 മാർക്കിന് എഴുതിയാൽമതി.

ADVERTISEMENT

വൈദ്യുതിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിൽ ശ്രദ്ധിക്കേണ്ടവ
∙ സമവാക്യങ്ങൾ പഠിക്കുക. ഗണിത ക്രിയകൾ വരും.
∙ ഗണിത ക്രിയകളിൽ യൂണിറ്റ് നിർബന്ധം
∙ പാഠപുസ്തകത്തിെല ചിത്രങ്ങൾ വരയ്ക്കാൻ ചോദിക്കുന്നതിനു പകരം ചിത്രങ്ങൾ തന്ന് ഭാഗങ്ങൾ അടയാളപ്പെടുത്താൻ ചോദിക്കും. ചിത്രങ്ങൾ ഹൃദിസ്ഥമാക്കുക. 
∙ പ്രതിരോധങ്ങളുടെ സംയോജനം, ട്രാൻസ്ഫോർമർ, ഇൻഡക്ടർ, മോട്ടർ തത്വം, വൈദ്യുത കാന്തിക പ്രേരണം, കൈ നിയമങ്ങൾ, ജൂൾ നിയമം, പവർ ഈ മേഖലകളിൽനിന്ന് ആവർത്തന ചോദ്യങ്ങൾ പ്രതീക്ഷിക്കാം. 

പ്രകാശവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിൽ ശ്രദ്ധിക്കേണ്ടവ
∙ രേഖാചിത്രങ്ങൾ വരച്ചു പഠിക്കുക. ഒരു ചോദ്യം ഉറപ്പായും പ്രതീക്ഷിക്കാം.
∙ ചിത്രങ്ങളിൽ ദിശ സൂചിപ്പിക്കുന്ന ആരോ മാർക്കും നിർബന്ധം.
∙ സമവാക്യങ്ങൾ, ഗണിത ക്രിയകൾ
∙ പ്രകാശ പ്രതിഭാസങ്ങൾ, അവയ്ക്കുള്ള ഉദാഹരണങ്ങൾ

ഊർജ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ടവ
∙ ഇന്ധനങ്ങളിലെ ഘടകങ്ങൾ
∙ ഫ്യൂവൽ സെൽ
∙ പാരമ്പര്യേതര ഊർജസ്രോതസ്സുകൾ 
∙ ഊർജ പ്രതിസന്ധി
എസ്എസ്എൽസി പരീക്ഷയെഴുതുന്ന എല്ലാ കുട്ടികൾക്കും ഉന്നതവിജയം ആശംസിക്കുന്നു.

Content Summary:

SSLC Physics Mastery: A Guide to Decoding Question Patterns and Scoring High

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT