ബിരുദ വിദ്യാർഥികൾക്കായി 1000 സ്കോളർഷിപ്പുകൾ
കേരളത്തിലെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ്/ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ 2023–24 ൽ പ്രവേശനം നേടി സയൻസ്/ സോഷ്യൽ സയൻസ്/ ഹ്യുമാനിറ്റീസ്/ ബിസിനസ് സ്‌റ്റഡീസ് വിഷയങ്ങൾ പഠിക്കുന്ന സമർഥരായ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ

കേരളത്തിലെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ്/ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ 2023–24 ൽ പ്രവേശനം നേടി സയൻസ്/ സോഷ്യൽ സയൻസ്/ ഹ്യുമാനിറ്റീസ്/ ബിസിനസ് സ്‌റ്റഡീസ് വിഷയങ്ങൾ പഠിക്കുന്ന സമർഥരായ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സ്‌കോളർഷിപ്പിനു 18 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രഫഷനൽ, സ്വാശ്രയ കോഴ്സുകൾ പഠിക്കുന്നവർ അപേക്ഷിക്കേണ്ട.
ആകെ 1000 സ്‌കോളർഷിപ്പുകളുണ്ട്. ജനറൽ 50%, പട്ടികവിഭാഗം 10%, പിന്നാക്കം 27%, ബിപിഎൽ 10%, ഭിന്നശേഷിക്കാർ 3% എന്നിങ്ങനെയാണ് വകയിരുത്തൽ. ബാച്‌ലർ ബിരുദപഠനത്തിന്റെ 3 വർഷങ്ങളിൽ യഥാക്രമം 12,000 / 18,000 / 24,000 രൂപ പ്രതിവർഷം ലഭിക്കും. തുടർന്ന് പോസ്‌റ്റ് ഗ്രാജ്വേറ്റ് തലത്തിലെ 2 വർഷം യഥാക്രമം 40,000 / 60,000 രൂപയും.
40% എങ്കിലും ഭിന്നശേഷിയുള്ളവർക്ക് 25% കൂടുതൽ തുക ലഭിക്കും.
ഫീസാനുകൂല്യം, പട്ടികവിഭാഗക്കാർക്കുള്ള ലംപ്സം ഗ്രാന്റ്, കോളജ് വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന ഹിന്ദി സ്കോളർഷിപ് എന്നിവയല്ലാതെ, മറ്റേതെങ്കിലും സ്കോളർഷിപ് വാങ്ങുന്നവർക്ക് ഇതിനു യോഗ്യതയില്ല. വിവരങ്ങൾക്ക് scholarship.kshec.kerala.gov.in എന്ന സൈറ്റിലെ Notification ലിങ്ക് നോക്കാം.