പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടാറുണ്ടോ?; കടപുഴകാതെ പിടിച്ചുനിൽക്കാനുള്ള മിടുക്ക് ആർജ്ജിക്കാൻ പഠിക്കാം
ഗതികെട്ടുപോകുന്ന ചില നിമിഷങ്ങളുണ്ട് ജീവിതത്തിൽ; അറിവുകളും കഴിവുകളും അപ്രസക്തമാകുന്ന അവസരങ്ങൾ, പോംവഴി കണ്ടെത്താനാകാത്ത സമയങ്ങൾ. ചുഴലിക്കാറ്റിനെ നിയന്ത്രിക്കാനാകില്ല, വെള്ളത്തിന്റെ കുത്തൊഴുക്ക് തടഞ്ഞുനിർത്താനുമാകില്ല. കാണിയുടെ വേഷം കെട്ടി തത്സമയ അതിജീവനം മാത്രമാണു മാർഗം. ചില സമയത്ത് വെട്ടിപ്പിടിക്കുന്നതോ വാരിക്കൂട്ടുന്നതോ അല്ല നേട്ടം! കടപുഴകാതെ പിടിച്ചുനിൽക്കുന്നതിലാണ് മിടുക്ക്.

അതിവേഗം കുതിരപ്പുറത്തു യാത്ര ചെയ്യുകയാണ് ഹോജ. നഗരമധ്യത്തിലെത്തിയിട്ടും വേഗം ഒട്ടും കുറയ്ക്കുന്നില്ല. ഒരുകൈ കടിഞ്ഞാണിലും ഒരുകൈ തലപ്പാവിലുമുണ്ട്. അത്രയും വേഗം അന്നുവരെ കാണാത്തതുകൊണ്ട് കാണികൾക്കും അദ്ഭുതമായി. അവരിലൊരാൾ ചോദിച്ചു: താങ്കൾ ഇത്രയും ധൃതിയിൽ എങ്ങോട്ടാണ്. ഹോജ പറഞ്ഞു: എനിക്കുമറിയില്ല, കുതിരയോടു ചോദിക്കണം.
ഗതികെട്ടുപോകുന്ന ചില നിമിഷങ്ങളുണ്ട് ജീവിതത്തിൽ; അറിവുകളും കഴിവുകളും അപ്രസക്തമാകുന്ന അവസരങ്ങൾ, പോംവഴി കണ്ടെത്താനാകാത്ത സമയങ്ങൾ. ചുഴലിക്കാറ്റിനെ നിയന്ത്രിക്കാനാകില്ല, വെള്ളത്തിന്റെ കുത്തൊഴുക്ക് തടഞ്ഞുനിർത്താനുമാകില്ല. കാണിയുടെ വേഷം കെട്ടി തത്സമയ അതിജീവനം മാത്രമാണു മാർഗം. ചില സമയത്ത് വെട്ടിപ്പിടിക്കുന്നതോ വാരിക്കൂട്ടുന്നതോ അല്ല നേട്ടം! കടപുഴകാതെ പിടിച്ചുനിൽക്കുന്നതിലാണ് മിടുക്ക്.
വരാൻപോകുന്ന എല്ലാ ദുരിതങ്ങളെയും അതിന്റെ ആഴത്തിലും വ്യാപ്തിയിലും തിരിച്ചറിയാൻ ദുരന്ത നിവാരണ സേനയ്ക്കു പോലും കഴിഞ്ഞെന്നുവരില്ല. പ്രതിരോധ പ്രക്രിയയും പുനർനിർമാണ പ്രക്രിയയുമുണ്ട്. അനുഭവങ്ങളിൽ നിന്നും പ്രവചനങ്ങളിൽനിന്നും കുറെയൊക്കെ പ്രതിരോധം തീർക്കാം. വെള്ളപ്പൊക്ക സാധ്യതയുണ്ടെങ്കിൽ വീട് ഉയർത്തിപ്പണിയാം. പക്ഷേ, പണിതതിനും മീതെ വെള്ളം പൊങ്ങിയാൽ എന്തുചെയ്യും? പിന്നീടുള്ള വഴി എല്ലാം അടങ്ങിയതിനുശേഷമുള്ള പുനർനിർമാണമാണ്. അതിനിടയിലെ നഷ്ടങ്ങൾ അംഗീകരിച്ചേ മതിയാകൂ.
നശീകരണവും നവീകരണവും എല്ലാ ദുരനുഭവങ്ങളുടെയും ബാക്കിപത്രമാണ്. നാശങ്ങളോട് രണ്ടുവിധത്തിൽ പ്രതികരിക്കാം. ഒന്നുകിൽ ആ ദൗർഭാഗ്യ സമയം മുഴുവൻ സ്വയം ശപിച്ചും സാഹചര്യങ്ങളെ പഴിച്ചും കഴിയാം. അല്ലെങ്കിൽ ആ ദുരിതങ്ങളിലെ സാഹസികത അനുഭവിച്ച് എന്തും നേരിടാൻ തയാറെടുക്കാം. ആദ്യകൂട്ടർ ദുരന്തം കെട്ടടങ്ങുംമുൻപേ അവസാനിക്കും. രണ്ടാമത്തവർ ദുരന്തങ്ങൾക്കു മീതെ പറക്കും.
മുന്നറിയിപ്പില്ലാതെ വരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണം, എന്തുകൊണ്ടാണ് അപായസൂചന ലഭിക്കാതെ പോയത്, ഇനിയുണ്ടായാൽ എന്തു മുൻകരുതൽ വേണം, നാശത്തിന്റെ തീവ്രത കുറയ്ക്കാൻ എന്തു ചെയ്യണം തുടങ്ങി എന്തെല്ലാം അറിവുകളാണു വിപത്തുകൾ സമ്മാനിക്കുന്നത്. നാലു വശത്തും സുരക്ഷാവലയങ്ങൾ തീർത്ത് ആർക്കും ജീവിക്കാനാകില്ല. രണ്ടുംകയ്യും നീട്ടി സ്വീകരിച്ച ഒരു സാഹസികപ്രവൃത്തിയുടെയെങ്കിലും വീരകഥ ആത്മകഥയിൽ രേഖപ്പെടുത്താനുണ്ടാകണം.