തൊഴിൽ സാധ്യതയുള്ള എയർലൈൻ–പൈലറ്റ് പരിശീലനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമാണ് അമേഠി ഉഡാൻ അക്കാദമി. സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ സ്വയംഭരണ സ്‌ഥാപനത്തിലെ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സ് പ്രവേശനത്തിന് മേയ് 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. Indira Gandhi Rashtriya Uran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിൽ സാധ്യതയുള്ള എയർലൈൻ–പൈലറ്റ് പരിശീലനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമാണ് അമേഠി ഉഡാൻ അക്കാദമി. സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ സ്വയംഭരണ സ്‌ഥാപനത്തിലെ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സ് പ്രവേശനത്തിന് മേയ് 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. Indira Gandhi Rashtriya Uran Akademi, Fursatganj Airfield, Amethi (U.P.) – 229302; ഫോൺ: 0535-2978000, elp–ops@igrua.gov.in, വെബ്: https://igrua.gov.in.

സ്‌റ്റുഡന്റ് പൈലറ്റ് ലൈസൻസ്, പ്രൈവറ്റ് പൈലറ്റ് ലൈസൻസ്, കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് എന്നിങ്ങനെ 3 തലങ്ങളിലായാണ് പരിശീലനം. കാലയളവ് 24 മാസം. വനിതകൾക്കും അപേക്ഷിക്കാം. ‘ആബ് ഇനിഷ്യോ ടു സിപിഎൽ’ പ്രോഗ്രാമിൽ ചേരാൻ ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് ഇവയോരോന്നിനും 50% എങ്കിലും മാർക്കോടെ പ്ലസ്‌ ടു. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45% മതി. കോഴ്സിനു ചേരുമ്പോൾ 17 വയസ്സ് തികയണം. 158 സെന്റീമീറ്റർ ഉയരം. അവിവാഹിതരായിരിക്കണം. ആകെ 125 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. സെപ്റ്റംബർ മുതൽ 4 ബാച്ചുകളിലായി 3 മാസം വീതം ഇടവിട്ടു പ്രവേശനം നടത്തും.

ADVERTISEMENT

ജൂൺ 3ന് ഓൺലൈൻ എഴുത്തു പരീക്ഷ തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 18 കേന്ദ്രങ്ങളിൽ. എഴുത്തുപരീക്ഷയിൽ മികവുള്ളവർക്കു പൈലറ്റ് അഭിരുചി / സൈക്കോമെട്രിക്‌ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ട്. പൈലറ്റ് അഭിരുചി പരീക്ഷയ്ക്കു ജീവിതത്തിൽ ഒരു ചാൻസ് മാത്രമേ ലഭിക്കൂ.
ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിർദേശാനുസരണമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശനസമയത്ത് ക്ലാസ് 2 മെ‍ഡിക്കൽ എക്സാമിനറുടെ സർട്ടിഫിക്കറ്റ് മതി. പിന്നീട് ക്ലാസ് വണ്ണിന്റെയും വേണ്ടിവരും. രണ്ടിനും കേരളത്തിൽ സൗകര്യമുണ്ട്. അംഗീകൃത ‍ഡോക്ടർമാരുടെ വിലാസങ്ങൾക്ക് www.dgca.gov.in എന്ന സൈറ്റിലെ Personnel ലിങ്ക് നോക്കാം.

ട്രെയ്നിങ് ഫീസ് 45 ലക്ഷം രൂപ 4 ഗഡുക്കളായി അടയ്‌ക്കാം. പഠനോപകരണങ്ങൾക്കും മറ്റുമായി 2 ലക്ഷം രൂപ വേറെയും വേണം. ഹോസ്‌റ്റൽ ചെലവ് പ്രതിമാസം 15,000. എല്ലാ വിഭാഗക്കാരും ഇതേ ക്രമത്തിൽ ഫീസടയ്ക്കണം. സമാന്തരമായി 3 വർഷ ബിഎസ്‌സി ഏവിയേഷൻ ബിരുദ കോഴ്‌സിനും പഠിക്കാം. ഇതിന് 40 സീറ്റുണ്ട്. അധികഫീ നൽകി ഇനിപ്പറയുന്ന ‘ടൈപ് റേറ്റിങ്’ പരിശീലനം നേടാം. A 320/ B737/ ATR -72/ Q400/ C-90A / B-200.

English Summary:

Join Amethi's Esteemed Pilot Program