രാജ്യത്തെ ഏഴു ശതമാനം കോളജുകളിൽ മാത്രമേ, പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു പൂർണമായും പ്ലേസ്മെന്റ് ലഭിക്കുന്നുള്ളൂ എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ വാർഷിക ടാലന്റ് റിപ്പോർട്ട് 2024 വ്യക്തമാക്കുന്നത്. 91 ശതമാനം വിദ്യാർഥികളും അവരുടെ പഠന സിലബസ് മികച്ചതാണെന്ന് വിലയിരുത്തുമ്പോൾ, ആവശ്യമായ നൈപുണ്യത്തിന്റെ

രാജ്യത്തെ ഏഴു ശതമാനം കോളജുകളിൽ മാത്രമേ, പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു പൂർണമായും പ്ലേസ്മെന്റ് ലഭിക്കുന്നുള്ളൂ എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ വാർഷിക ടാലന്റ് റിപ്പോർട്ട് 2024 വ്യക്തമാക്കുന്നത്. 91 ശതമാനം വിദ്യാർഥികളും അവരുടെ പഠന സിലബസ് മികച്ചതാണെന്ന് വിലയിരുത്തുമ്പോൾ, ആവശ്യമായ നൈപുണ്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏഴു ശതമാനം കോളജുകളിൽ മാത്രമേ, പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു പൂർണമായും പ്ലേസ്മെന്റ് ലഭിക്കുന്നുള്ളൂ എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ വാർഷിക ടാലന്റ് റിപ്പോർട്ട് 2024 വ്യക്തമാക്കുന്നത്. 91 ശതമാനം വിദ്യാർഥികളും അവരുടെ പഠന സിലബസ് മികച്ചതാണെന്ന് വിലയിരുത്തുമ്പോൾ, ആവശ്യമായ നൈപുണ്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏഴു ശതമാനം കോളജുകളിൽ മാത്രമേ, പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു പൂർണമായും പ്ലേസ്മെന്റ് ലഭിക്കുന്നുള്ളൂ എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ വാർഷിക ടാലന്റ് റിപ്പോർട്ട് 2024 വ്യക്തമാക്കുന്നത്. 91 ശതമാനം വിദ്യാർഥികളും അവരുടെ പഠന സിലബസ് മികച്ചതാണെന്ന് വിലയിരുത്തുമ്പോൾ, ആവശ്യമായ നൈപുണ്യത്തിന്റെ അഭാവമാണ് ക്യാംപസ് പ്ലേസ്‌മെന്റിനു തടസ്സം സൃഷ്ടിക്കുന്നത് എന്ന് 66 ശതമാനം തൊഴിൽദാതാക്കളും 42 ശതമാനം സർവകലാശാലകളും വിലയിരുത്തുന്നു. ഇത് പരിഹരിക്കാൻ ക്യാംപസിൽവച്ച് തന്നെ നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകണം. ബിരുദപഠനത്തോടൊപ്പം പൊതുവിജ്ഞാനം, മലയാളത്തിലും ഇംഗ്ലിഷിലുമുള്ള ആശയവിനിമയ ശേഷി, കംപ്യൂട്ടർ പരിജ്ഞാനം, നന്നായി എഴുതാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കണം. കേരളത്തിൽ അടുത്തയിടെ സ്കൂളുകളിൽ ആഴ്ചയിൽ ഒരു പീരിയഡ് പത്രവായനയ്ക്കും പൊതു വിജ്ഞാനത്തിനും നീക്കിവയ്ക്കാനെടുത്ത തീരുമാനം ഫലപ്രദമായി നടപ്പിലാക്കിയാൽ വിദ്യാർഥികളിൽ പൊതുവിജ്ഞാനം മെച്ചപ്പെടും. ദിവസേനയുള്ള പത്രവായന ഒരു ശീലമായി ഇതിലൂടെ വളർത്തിയെടുക്കാം. 

മാറുന്ന കാലത്ത് ആവശ്യമായ സ്കില്ലുകളിലും വലിയ മാറ്റങ്ങൾ പ്രകടമാണ്. അതിനുതകുന്ന രീതിയിൽ ഗ്ലോബൽ സ്കിൽ‌സ് 2024 അനുസരിച്ചുള്ള നൈപുണ്യങ്ങൾ ബിരുദ പഠന കാലയളവിൽ വിദ്യാർഥികൾ സ്വായത്തമാക്കണം. നേതൃത്വ പാടവം, സംരംഭകത്വം, ബിസിനസ്, ടെക്‌നിക്കൽ, കംപ്യൂട്ടർ പ്രോഗ്രാമിങ്, അക്കൗണ്ടിങ്, ഓഡിറ്റിങ്, ലിംഗ്വിസ്റ്റിക് നൈപുണ്യങ്ങൾക്ക് പ്രാധാന്യമേറുന്നു. 

ബിസിനസ്, ടെക്നോളജി, ഡേറ്റ സയൻസ് നൈപുണ്യങ്ങൾക്കാണ് ലോകത്താകമാനം ആവശ്യക്കാരേറെ! അക്കൗണ്ടിങ്, കമ്യൂണിക്കേഷൻ, സംരംഭകത്വം, സാമ്പത്തികം, മനുഷ്യവിഭവശേഷി, ലീഡർഷിപ് മാനേജ്‌മെന്റ്, മാർക്കറ്റിങ്, സെയിൽസ്, സ്‌ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് എന്നിവയുമായി ബന്ധപ്പെട്ട നൈപുണ്യങ്ങൾക്കും ആവശ്യകതയേറുന്നു. ഓഡിറ്റിങ് വ്യക്തിഗത മാനേജ്മെന്റ്, ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഓപ്പറേഷൻസ് മാനേജ്‌മന്റ് എന്നിവ ഇവയിൽപ്പെടുന്നു. ടെക്നോളജി സ്കില്ലുകളിൽ ക്ലൗഡ് കംപ്യൂട്ടിങ്, കംപ്യൂട്ടർ നെറ്റ്‌വർകിങ്, പ്രോഗ്രാമിങ് ഡേറ്റാബേസ്, മൊബൈൽ ഡവലപ്മെന്റ്, ഡിസൈൻ, ഓപ്പറേഷൻസ് സിസ്റ്റംസ്, സെക്യൂരിറ്റി എൻജിനീയറിങ്, സോഫ്റ്റ്‌വെയർ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, വെബ് ഡവലപ്മെന്റ് എന്നിവയ്ക്ക് പ്രാധാന്യമേറുന്നു. സൈബർ സെക്യൂരിറ്റി, ആൻഡ്രോയിഡ് ഡെവലപ്മെന്റ്, സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ, അൽഗൊരിതംസ് എന്നിവയ്ക്കാണ് സാധ്യതയേറുന്നത്. ഡേറ്റ സയൻസിൽ ഡേറ്റ അനാലിസിസ്, ഡേറ്റ മാനേജ്മെന്റ്, ഡേറ്റ വിഷ്വലൈസേഷൻ, മെഷീൻ ലേണിങ്, മാത്തമാറ്റിക്സ്, പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമിങ്, കംപ്യൂട്ടർ ആർക്കിടെക്ചർ, ബയോഇൻഫർമാറ്റിക്സ്, എപിഡെമിയോളജി എന്നിവ ഉൾപ്പെടുന്നു. ഓപ്പറേഷൻസ് മാനേജ്മെന്റ്, ലീഡർഷിപ് ഡവലപ്മെന്റ്, സപ്ലൈ ചെയിൻ സിസ്റ്റംസ്, ബജറ്റ് മാനേജ്‌മന്റ് എന്നിവ വിപുലപ്പെട്ടുവരുന്നു. കമ്യൂണിക്കേഷൻ, സംരംഭകത്വം, ലീഡർഷിപ് ആൻഡ് മാനേജ്‌മന്റ്, സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് എന്നിവ ഏറ്റവും കൂടുതലായി ആവശ്യമുള്ള തൊഴിൽ നൈപുണ്യ മേഖലകളാണ്. 

Representative Image. Photo Credit : Stockpexel / Shutterstock.com
ADVERTISEMENT

ജോബ് സ്കിൽസ് 2024 റിപ്പോർട്ടിൽ ലീഡർഷിപ്, സൈബർ സെക്യൂരിറ്റി, എഐ സ്കില്ലുകളുടെ പ്രാധാന്യം എന്നിവ വ്യക്തമാക്കിയീട്ടുണ്ട്. വികസ്വര രാജ്യങ്ങളിലും, വികസിത രാജ്യങ്ങളിലും നൈപുണ്യ ആവശ്യകതയിൽ വ്യത്യാസങ്ങളുണ്ട്. ആഗോളവത്‌കൃതയുഗത്തിൽ വ്യവസായ സേവനമേഖലകൾക്കാവശ്യമായ സ്കില്ലുള്ളവരുടെ ആവശ്യകത വളരെ കൂടുതലാണ്. 80 ശതമാനം തൊഴിൽ ദാതാക്കൾക്കും മികച്ച തൊഴിൽ നൈപുണ്യമുള്ളവരെ ലഭിക്കുക എന്നത് ശ്രമകരമാണെന്നു സമ്മതിക്കുന്നു. പ്രായോഗിക, തൊഴിലധിഷ്ഠിത നൈപുണ്യങ്ങൾക്കാണ് പ്രാധാന്യമേറുന്നത്. 

ലീഡർഷിപ് സ്കില്ലുകളിൽ ടീം ബിൽഡിങ്, ടീം മാനേജ്മെന്റ്, സഹാനുഭൂതി എന്നിവ പ്രാധാന്യമർഹിക്കുന്നു.എഐ അധിഷ്ഠിത നൈപുണ്യങ്ങൾക്കു സാങ്കേതിക മേഖലയിൽ പ്രാധാന്യമേറിവരുന്നു. സൈബർ സെക്യൂരിറ്റി, ഇൻഫർമേഷൻ സെക്യൂരിറ്റി നൈപുണ്യങ്ങൾ ആവശ്യമായ മികച്ച 10 സ്കില്ലുകളിൽപ്പെടുന്നു. മികച്ച 10 സ്കില്ലുകളിൽ ഏഴോളം ബിസിനസ് സ്കില്ലുകളുണ്ട്. മാർക്കറ്റിങ്, പരസ്യ വ്യവസായ, ഉപഭോക്തൃ മേഖലയിൽ ഉൽപാദനവർധനവിനും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും ഇവ ഏറെ ഉപകരിക്കും. ഡേറ്റ വിഷ്വലൈസേഷനാണ് ഡിജിറ്റൽ സ്കില്ലുകളിൽ ആവശ്യക്കാരേയുള്ളത്. വെബ് ഡവലപ്മെന്റ്, കംപ്യൂട്ടിങ്, ക്ലൗഡ്‌ കംപ്യൂട്ടിങ് നൈപുണ്യങ്ങൾക്കു സാങ്കേതിക തൊഴിൽ സ്കില്ലുകളിൽ അവസരങ്ങളേറെയാണ്. ഓഡിറ്റ്, പ്രഫഷനൽ സർട്ടിഫിക്കേഷൻ സ്കില്ലുള്ളവർക്ക് തൊഴിൽ അവരങ്ങളേറെയാണ്. ഇ കോമേഴ്‌സ്, മീഡിയ സ്ട്രാറ്റജി ആൻഡ് പ്ലാനിങ്, സിസ്റ്റം സെക്യൂരിറ്റി, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, ഉപഭോക്തൃ വിജയം, പവർ ബി 1 (Surface ഡേറ്റ) , ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, ഓഡിറ്റ്, മാർക്കറ്റിങ് മാനേജ്‌മന്റ് എന്നിവയാണ് 10 മുൻനിര നൈപുണ്യങ്ങൾ. 

Representative Image. Photo Credit : Deepak Sethi / Shutterstock.com

ഡിജിറ്റൽ മാർക്കറ്റിങ്, അഡ്വെർടൈസിങ് മേഖല കരുത്താർജ്ജിച്ചു വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട നൈപുണ്യങ്ങൾക്കും, കോഴ്‌സുകൾക്കും സാധ്യതയേറുന്നു. 2030 ഓടു കൂടി ഈ മേഖല 1.5 ട്രില്യൻ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 78 ശതമാനം പേരും സോഷ്യൽ മീഡിയയെ കൂടുതലായി ആശ്രയിക്കും. ലീഡർഷിപ് സ്കില്ലുകളിൽ വ്യക്തിഗത മാനേജ്‌മന്റ്, നെഗോഷിയേഷൻ, ഇൻഫ്ലുവൻസിങ്, തൊഴിലാളി ബന്ധങ്ങൾ, വ്യക്തിത്വ വികസനം എന്നിവ ഉൾപ്പെടുന്നു.

ഡേറ്റ സയൻസ് സ്കില്ലുകളിൽ പവർ ബി1, ടാബ്ലോ സോഫ്റ്റ്‌വെയർ, ഡേറ്റ വിഷ്വലൈസേഷൻ, ഡേറ്റ മോഡൽ, postgre SQL, Knitr, MATLAB, ബിസിനസ്സ് ഇന്റലിജൻസ്, R പ്രോഗ്രാമിങ് , റീഇൻഫോഴ്‌സ്‌മെന്റ് ലേണിങ്എന്നിവ ഉൾപ്പെടുന്നു. ഉദ്യോഗാർഥികളിൽ 11 ശതമാനം പേർക്ക് മാത്രമേ ഡേറ്റ വിഷ്വലൈസേഷനിൽ നൈപുണ്യമുള്ളൂ.

Representative Image. Photo Credit : Ground Picture / Shutterstock.com

റീഇൻഫോഴ്‌സ്‌മെന്റ് ലേണിങ്, ബേഷ്യൻ നെറ്റ്‌വർക്ക്, പ്രോബ്ലം സോൾവിങ്, ബിഗ് ഡേറ്റ, ഡീപ് ലേണിങ്നൈപുണ്യങ്ങൾ അതിവേഗം ആവശ്യമായി വരുന്ന എഐ സ്കില്ലുകളാണ്. എല്ലാവർക്കുമുള്ള ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എൻജിനീയറിങ് ഫോർ ചാറ്റ്ജിപിടി, ലാർജ്‌ ലാംഗ്വേജ് മോഡൽസ് എന്നിവ എഐ സ്കില്ലുകളിൽപെടുന്നു. സിസ്റ്റം സെക്യൂരിറ്റി, ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, റിയാക്ട് (വെബ് ഫ്രെയിംവർക്), കംപ്യൂട്ടർ സെക്യൂരിറ്റി മാനേജ്മെന്റ്, സൈബർ ആക്രമണം, സെക്യൂരിറ്റി സോഫ്റ്റ്‌വെയർ, സെക്യൂരിറ്റി സ്ട്രാറ്റജി എന്നിവ പ്രധാനപ്പെട്ട സാങ്കേതിക സ്കില്ലുകളാണ്. ബിരുദധാരികൾക്കും, തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും യഥാക്രമം അനുയോജ്യമായ റിസ്‌കില്ലിങ്, ആപ്‌സ്‌കില്ലിങ് പ്രോഗ്രാമുകൾ ആവശ്യമാണ്. മാറുന്ന തൊഴിൽ മേഖലയ്ക്കനുസരിച്ചുള്ള നൈപുണ്യങ്ങൾ കൈവരിച്ചാൽ മാത്രമേ സേവനമേഖലയിൽ മികച്ച തൊഴിലവസരങ്ങൾ നേടാൻ സാധിക്കൂ. യഥേഷ്ടം ഓൺജോബ് നൈപുണ്യങ്ങൾ, സെർട്ടിഫിക്കേഷനുകൾ, ആഡ് ഓൺ കോഴ്സുകൾ എന്നിവ നിലവിലുണ്ട്. താൽപര്യം, അഭിരുചി, പ്രസക്തി എന്നിവ വിലയിരുത്തി ഇത്തരം കോഴ്‌സുകൾക്ക് ചേർക്കാവുന്നതാണ്. നിരവധി ഓൺലൈൻ ടെക്നോളജി പ്ലാറ്റുഫോമുകളും നിലവിലുണ്ട്. 

Representative Image. Photo Credit : Travel Mania / Shutterstock.com
ADVERTISEMENT

ലോജിസ്റ്റിക്സ് സാധ്യതകൾ 
റെയിൽവേ, തുറമുഖങ്ങൾ എന്നിവയിൽ മികച്ച തൊഴിൽ ലഭിക്കാനാവശ്യമായ എൻജിനീയറിങ്, മാനേജ്മെന്റ്, ലോജിസ്റ്റിക് പ്രോഗ്രാമുകൾക്ക് പ്രസക്തിയേറുന്നു. ബിരുദ ബിരുദാനന്തര തലങ്ങളിൽ അതിനുതകുന്ന കോഴ്സുകളുണ്ട്. വഡോദരയിലെ ഗതിശക്തി വിശ്വ വിദ്യാലയ റെയിൽവേ മേഖലയ്ക്കാവശ്യമായ എൻജിനീയറിങ്, മാനേജ്‌മെന്റ് വിദഗ്ധരെ വാർത്തെടുത്തുവരുന്നു. 

വഴി തുറക്കും വിഴിഞ്ഞം
കേരളത്തിൽ വിഴിഞ്ഞം തുറമുഖം പൂർണ തോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഈ രംഗത്ത് 2030 ഓടെ പ്രത്യക്ഷമായും പരോക്ഷമായും അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ രൂപപ്പെടും. സാങ്കേതികവിദ്യ, യന്ത്രവൽക്കരണം എന്നിവയിൽ വിഴിഞ്ഞം പോർട്ടിന് ഏറെ പ്രത്യേകതകളുണ്ട്. ലോകത്ത് ഉപരിതല, വ്യോമ ഗതാഗതത്തെ അപേക്ഷിച്ചു കടൽവഴിയുള്ള ഗതാഗതത്തിനും ചരക്കു നീക്കത്തിനും 75 ശതമാനത്തോളം അധിക സാധ്യതകളുണ്ട്. ഇതിലൂടെ നിരവധി ടെക്നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽ തല തൊഴിലുകൾ രൂപപ്പെട്ടുവരുന്നു. മാരിടൈം മേഖലയിൽ സാങ്കേതികവിദ്യ, മാനേജ്മെന്റ്, നൈപുണ്യ വികസനം എന്നിവ കൈവരിച്ചവരുടെ വലിയ ക്ഷാമം നിലനിൽക്കുന്നു. ഈ രംഗത്ത് തൊഴിൽ നൈപുണ്ണ്യമുള്ളവരുടെ എണ്ണം ആവശ്യകതയുടെ ഒരുശതമാനത്തിൽ താഴെ മാത്രമാണ്. ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് പൂർത്തിയാക്കിയവർക്ക് സാങ്കേതിക മേഖലയിൽ യഥേഷ്ടം അവസരങ്ങൾ ലഭിക്കും. 

ലോജിസ്റ്റിക്സ് മാനേജ്മന്റ്, സപ്ലൈ ചെയിൻ മാനേജ്മെൻറ്, മാരിടൈം എൻജിനീയറിങ്, ഷിപ് ബിൽഡിങ്, നേവൽ ആർക്കിടെക്ചർ, മെക്കാനിക്കൽ എൻജിനീയറിങ്, ഐടി, കംപ്യൂട്ടർസയൻസ് പൂർത്തിയാക്കിയവർക്ക് നിരവധി തൊഴിലവസരങ്ങളാണ് വിഴിഞ്ഞം പോർട്ടിലുള്ളത്. ഉദ്യോഗാർഥികൾക്ക് ആഗോള തലത്തിൽ വിദേശ, ഇന്ത്യൻ ഷിപ്പിങ് കമ്പനികളിൽ  അവസരങ്ങൾ ലഭിക്കും. അക്കൗണ്ടിങ്, മാനേജ്മന്റ്, ബിസിനസ് ഇക്കണോമിക്സ്, ഡേറ്റാ മാനേജ്മന്റ്, അനലിറ്റിക്സ്, ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാപാര വിനിമയ കോഴ്സുകൾ, ഫിഷറീസ് ടെക്നോളജി, സംസ്കരണം വിപണനം, ഗുണ നിലവാരം ഉറപ്പുവരുത്തൽ, കയറ്റുമതി എന്നിവയിൽ മികച്ച അവസരങ്ങൾ മലയാളികൾക്ക് ലഭിക്കും. ഇതിനുതകുന്ന കോഴ്സുകൾ മാരിടൈം യൂണിവേഴ്സിറ്റി വിഴിഞ്ഞത്താരംഭിക്കും. ഏതു യോഗ്യതയുള്ളവർക്കും ലഭിക്കാവുന്ന തൊഴിലുകൾ ഇവിടെയുണ്ടാകും. തുറമുഖത്തിനു ചുറ്റുമുള്ള മേഖലയിൽ വിദ്യാർഥികൾക്ക് ഉപരിപഠന, നൈപുണ്യ വികസന സൗകര്യങ്ങളുണ്ടാകും. 

ഓസ്ടേലിയയിലും യൂറോപ്യൻ രാജ്യങ്ങളിലും കാനഡയിലും അമേരിക്കയിലും മികച്ച തൊഴിലവസരങ്ങൾ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്, സാങ്കേതിക മേഖലയിലാണ്. മാരിടൈം നിയമം, ഫിഷറീസ് ആൻഡ് ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ്, നോട്ടിക്കൽ സ്റ്റഡീസ്, കാലാവസ്ഥ വ്യതിയാനം, പോർട്ട് മാനേജ്മന്റ്, പോർട്ട് ഓപ്പറേഷൻസ്, മാരിടൈം സപ്ലൈ ചെയിൻ മാനേജ്മന്റ്, ബി ബി എ, എംബിഎ പ്രോഗ്രാമുകൾ തുടങ്ങി 10 12 ക്ലാസ് പഠനം പൂർത്തിയാക്കിയവർക്കും ബിരുദധാരികൾക്കും ചെയ്യാവുന്ന നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട്. ബിരുദധാരികൾക്ക് ചെയ്യാവുന്ന നിരവധി ഓൺലൈൻ കോഴ്സുകളുമുണ്ട്. സുസ്ഥിര വികസനത്തിൽ ഏറെ ഗവേഷണ സാധ്യതകളുമുണ്ട്. 

ADVERTISEMENT

റെയിൽവേ എൻജിനീയറിങ്, മാനേജ്മെന്റ് കോഴ്സുകൾ
കേന്ദ്ര റെയിൽവേ മന്ത്രലയത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഗുജറാത്തിലെ വഡോദരയിലുള്ള കേന്ദ്ര സർവകലാശാലയായ ഗതിശക്തി വിശ്വവിദ്യാലയയിൽ (ജിഎസ്വി) നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട്. റയിൽവേക്കാവശ്യമായ മനുഷ്യവിഭവ ശേഷി രൂപപ്പെടുത്തുന്ന സർവകലാശാലയിൽ ലോജിസ്റ്റിക്, റെയിൽവേ എൻജിനീയറിങ്, മാനേജ്‌മെന്റ് എന്നിവയിൽ ഊന്നൽ നൽകിയുള്ള എൻജിനീയറിങ്, മാനേജ്‌മന്റ് പ്രോഗ്രാമുകളുണ്ട്. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് റെയിൽവേയിൽ മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്‌സ് ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന എക സർവകലാശാലയാണിത്. ബി.ടെക് സിവിൽ എൻജിനീയറിങ് -റെയിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനീയറിങ് -റെയിൽ എൻജിനീയറിങ്, എ ഐ ആൻഡ് ഡേറ്റ സയൻസ് - (Transportation ആൻഡ് ലോജിസ്റ്റിക്‌സ്), ഏവിയേഷൻ എൻജിനീയറിങ് പ്രോഗ്രാമുകളുണ്ട്. എംബിഎ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയിൻ മാനേജ്മെന്റ്, പോര്ട്സ് ആൻഡ് ഷിപ്പിങ് ലോജിസ്റ്റിക്‌സ്, എംടെക് ഇൻ ഇന്റലിജന്റ് ട്രാൻസ്‌പോർട് സിസ്റ്റം, റെയിൽവേ എൻജിനീയറിങ്, എക്സിക്യൂട്ടീവ് എംബിഎ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയിൻ മാനേജ്മെന്റ്, മൾട്ടിമോഡൽ ട്രാൻസ്പോർ‌ട്ടേഷൻ, മെട്രോ റെയിൽ മാനേജ്മെന്റ്, പി എച് ഡി ഇൻ എൻജിനീയറിങ്/മാനേജ്മെന്റ് പ്രോഗ്രാമുകൾ ജി എസ് വി യിലുണ്ട്. 

ബി ടെക് പ്രവേശനം ജെ ഇ ഇ മെയിൻ 2024 സ്‌കോറനുസരിച് ജോസ വഴിയാണ്. എംബിഎ റെഗുലർ പ്രോഗ്രാം പ്രവേശനം CUET -PG/ CAT/ MAT/XAT വഴിയാണ്. എം ടെക്, എക്സിക്യൂട്ടീവ് എം ബി എ, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ജി എസ് വി പ്രത്യേകം പ്രവേശന പരീക്ഷ നടത്തും. ഗേറ്റ്/SRF/ JRF എന്നിവ ഡോക്ടറൽ പ്രവേശനത്തിന് പരിഗണിക്കും. ഇന്നവേഷൻ, വ്യവസായസ്ഥാപനങ്ങളുമായുള്ള സഹകരണം, മികച്ച ആശയവിനിമയം, തൊഴിൽ നൈപുണ്യം എന്നിവയ്ക്ക് സർവകലാശാല പ്രാധാന്യം നൽകിവരുന്നു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.www.gsv.ac.in

Representative Image Photo Credit : Deepak Sethi / iStockPhoto-com

സ്റ്റാറ്റിസ്‌റ്റിക്‌സും ഡേറ്റ സയൻസും
രാജ്യത്തെ മികച്ച സ്റ്റാറ്റിസ്റ്റിക്‌സ് ഗവേഷണ സ്ഥാപനമായ കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് വർഷ ബാച്‌ലർ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ഓണേഴ്‌സ്)- കൊൽക്കത്ത, ബാച്‌ലർ ഓഫ് മാത്തമാറ്റിക്സ് (ഓണേഴ്‌സ്) ബെംഗളൂരു, നാലു വർഷ ബാച്ച്ലർ ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റ സയൻസ് (ഓണേഴ്‌സ്)-കൊൽക്കത്ത, ഡൽഹി, ബെംഗളൂരു എന്നീ പ്രോഗ്രാമുകൾക്ക് പ്ലസ്ടു തലത്തിൽ ഇംഗ്ലിഷ്, കണക്ക് എന്നിവ പഠിച്ചിരിക്കണം. ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കുന്നവർക്ക് ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമിനുള്ള അവസരങ്ങൾ ലഭിക്കും.

ബിരുദാനന്തര തലത്തിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, ക്വാളിറ്റി മാനേജ്മെന്റ് സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ വിഷയങ്ങളിൽ കോഴ്സുകളുണ്ട്. കംപ്യൂട്ടർ സയൻസ്, ക്രിപ്റ്റോളജി ആൻഡ് സെക്യൂരിറ്റി എന്നിവയിൽ എം ടെക് പ്രോഗ്രാമുണ്ട്. ബിരുദ തലത്തിൽ പ്രതിമാസം 5000 സ്റ്റൈപൻഡ് ലഭിക്കും. ബിരുദാനന്തര പ്രോഗ്രാമുകളിൽ എംഎസ്‌സിക്ക് പ്രതിമാസം 8000 രൂപയും, എം ടെക്കിനു 12400 രൂപ വീതവും സ്റ്റൈപൻഡ് ലഭിക്കും. മേയ് 12 നു നടക്കുന്ന പ്രവേശന പരീക്ഷയുടെ സിലബസ് വെബ്സൈറ്റിലുണ്ട്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റിറ്റ്യൂട്ടിന്റെ ഐഎസ്ഐ പ്രവേശന പരീക്ഷയിൽ പാർട്ട് ഒന്നിൽ 30 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പാർട്ട് രണ്ടിൽ ഒൻപത് വിവരണാത്മക ചോദ്യങ്ങളുണ്ടാകും. പ്രവേശന പരീക്ഷ റാങ്ക്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഗേറ്റ് യോഗ്യത നേടിയവരെ നേരിട്ട് ഇന്റർവ്യൂവിനു വിളിക്കും.നിരവധി ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളും ഇവിടെയുണ്ട്. അപേക്ഷ ഓൺലൈനായി മാർച്ച് 26 വരെ സമർപ്പിക്കാം. www.isical.ac.in/admission

English Summary:

The importance of skill development for talent acquisition - Dr. T. P. Sethumadhavan Explains