കേന്ദ്ര സർവീസിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ) പരീക്ഷയ്ക്ക് ഈമാസം 18 വരെ അപേക്ഷിക്കാം. നിലവിൽ 968 ഒഴിവാണുള്ളത്. പിന്നീട് കൂടിയേക്കാം. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ (ബിആർഒ) ഒഴിവുകളിലേക്കു പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. തസ്‌തിക, യോഗ്യത,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർവീസിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ) പരീക്ഷയ്ക്ക് ഈമാസം 18 വരെ അപേക്ഷിക്കാം. നിലവിൽ 968 ഒഴിവാണുള്ളത്. പിന്നീട് കൂടിയേക്കാം. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ (ബിആർഒ) ഒഴിവുകളിലേക്കു പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.

തസ്‌തിക, യോഗ്യത, പ്രായപരിധി
∙ജൂനിയർ എൻജിനീയർ (സിവിൽ), ബിആർഒ‌: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ രണ്ടു വർഷം പരിചയവും; 30.
∙ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ & മെക്കാനിക്കൽ), ബിആർഒ‌: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ/ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമയും ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ രണ്ടു വർഷ പരിചയവും; 30.
∙ജൂനിയർ എൻജിനീയർ (സിവിൽ), സിപിഡബ്ല്യുഡി: സിവിൽ എൻജിനീയറിങ് ഡിപ്ലോമ; 32.
∙ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ), സിപിഡബ്ല്യുഡി: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 32.
∙ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ), സെൻട്രൽ വാട്ടർ കമ്മിഷൻ: സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ; 30
∙ജൂനിയർ എൻജിനീയർ (സിവിൽ), ബ്രഹ്മപുത്ര ബോർഡ്, മിനിസ്ട്രി ഓഫ് ജൽശക്തി: സിവിൽ എൻജിനീയറിങ് ഡിപ്ലോമ; 30.
∙ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്‌ട്രിക്കൽ), ഫറാക്ക ബറാജ് പ്രോജക്ട്: സിവിൽ/ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ; 30.
∙ജൂനിയർ എൻജിനീയർ (സിവിൽ), എംഇഎസ്: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ രണ്ടു വർഷ പരിചയവും; 30.
∙ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ & മെക്കാനിക്കൽ) എംഇഎസ്: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമയും ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ രണ്ടു വർഷ പരിചയവും; 30.
∙ജൂനിയർ എൻജിനീയർ (സിവിൽ), എൻടിആർഒ: സിവിൽ എൻജിനീയറിങ് ഡിപ്ലോമ; 30.
∙ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), സെൻട്രൽ വാട്ടർ & പവർ റിസർച് സ്റ്റേഷൻ: സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 30.
∙ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ), ഡിജിക്യുഎ–നേവൽ, മിനിസ്ട്രി ഓഫ് ഡിഫൻസ്: മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമയും ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ രണ്ടു വർഷ പരിചയവും; 30.
ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും വീതം ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം.
∙ശമ്പളം: 35,400-1,12,400 രൂപ.
∙ഫീസ്: 100 രൂപ. വനിതകൾ/എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല. ഓൺലൈനായി ഫീസ് അടയ്‌ക്കാം.
∙തിരഞ്ഞെടുപ്പ്: രണ്ടു പേപ്പറുകളുള്ള എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിൽ. കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയാണ്.
∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്.
അപേക്ഷാഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://ssc.gov.in