പിഎസ്‌സി പരീക്ഷയ്ക്കൊരുങ്ങാം ഭരണഘടനയെക്കുറിച്ച് ആഴത്തിൽ പഠിച്ച്
പിഎസ്‌സി പരീക്ഷയിലെ പ്രധാന ചോദ്യഭാഗമാണു ഭരണഘടനയെന്ന് ഉദ്യോഗാർഥികൾക്ക് അറിയാം. അടുത്തകാലത്ത് ഭരണഘടനയുമായി ബന്ധപ്പെട്ട് വളരെ ആഴത്തിലുള്ള ചോദ്യങ്ങളാണു വരാറുള്ളത്. ഭരണഘടനാ രൂപീകരണം സംബന്ധിച്ച പ്രധാന തീയതികൾ, ഇതുമായി അനുബന്ധിച്ചു പ്രവർത്തിച്ച വ്യക്തികൾ, ഭരണഘടനയുടെ ആമുഖം, പ്രധാനപ്പെട്ട ഭാഗങ്ങൾ, ഭേദഗതികൾ

പിഎസ്‌സി പരീക്ഷയിലെ പ്രധാന ചോദ്യഭാഗമാണു ഭരണഘടനയെന്ന് ഉദ്യോഗാർഥികൾക്ക് അറിയാം. അടുത്തകാലത്ത് ഭരണഘടനയുമായി ബന്ധപ്പെട്ട് വളരെ ആഴത്തിലുള്ള ചോദ്യങ്ങളാണു വരാറുള്ളത്. ഭരണഘടനാ രൂപീകരണം സംബന്ധിച്ച പ്രധാന തീയതികൾ, ഇതുമായി അനുബന്ധിച്ചു പ്രവർത്തിച്ച വ്യക്തികൾ, ഭരണഘടനയുടെ ആമുഖം, പ്രധാനപ്പെട്ട ഭാഗങ്ങൾ, ഭേദഗതികൾ എന്നുവേണ്ട ഭരണഘടനയുടെ പുറംചട്ടയെക്കുറിച്ചുപോലും ചോദ്യമുണ്ടാകാറുണ്ട്. ഇപ്പോൾ പ്രസ്താവനാരീതിയിലുള്ള ചോദ്യങ്ങൾ കൂടി വന്നതോടെ ഭരണഘടന വളരെ ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. ഭരണഘടനയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ നോക്കാം:
1. ഭരണഘടനയുടെ ആധികാരികതയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം:
(1) ഒരു ഭരണഘടനയ്ക്ക് ഒരു സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ആധികാരികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
(2) ഭരണഘടന സമൂഹത്തിനു ഗുണപ്രദവും പ്രയോജനകരവുമാണെന്ന തോന്നലുണ്ടാകുമ്പോഴാണ് ജനം അതിനെ തിരസ്കരിക്കുന്നത്
(3) ജനങ്ങൾ ഭരണഘടനയെ സ്വമേധയാ അനുസരിക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോൾ അതു കൂടുതൽ ആധികാരികതയുള്ളതാകുന്നില്ല
A. (2) മാത്രം
B. (3) മാത്രം
C. (2), (3) എന്നിവ
D. (1), (3) എന്നിവ
2. ചുവടെ പറഞ്ഞവരിൽ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗങ്ങളിൽ ഉൾപ്പെടാത്തത് ആരാണ്:
A. കെ.എം.മുൻഷി
B. ഖൈത്താൻ
C. മുഹമ്മദ് സാദുള്ള
D. പട്ടാഭി സീതാരാമയ്യ
3. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം:
(1) ഭരണഘടന നിർമാണസഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തത് ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യകളിലെ നിയമസഭയിൽനിന്നും നാട്ടുരാജ്യങ്ങളിൽനിന്നുമാണ്
(2) ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യകളിൽ നിയമസഭകൾ സ്ഥാപിക്കപ്പെട്ടത് ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1909 പ്രകാരമാണ്
(3) ഓരോ ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യകളിലെയും നാട്ടുരാജ്യത്തെയും അവരുടെ ജനസംഖ്യാനുപാതികമായി സീറ്റുകൾ അനുവദിച്ചു
(4) ഭരണഘടന നിർമാണസഭയിലേക്കു ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടത് 284 പേരാണ്
A. ഇവയെല്ലാം
B. (1), (2), (3) എന്നിവ
C. (1), (3) എന്നിവ
D. (2), (4) എന്നിവ
4. ഭരണഘടന നിർമാണസഭയിലെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു:
A. രാജേന്ദ്രപ്രസാദ്
B. ജവാഹർലാൽ നെഹ്റു
C. ജെ.ബി.കൃപലാനി
D. സർദാർ വല്ലഭ്ഭായ് പട്ടേൽ
5. ചേരുംപടി ചേർക്കുക.
(1) റിപ്പബ്ലിക്
(2) ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം
(3) അർധ ഫെഡറൽ ഗവൺമെന്റ് സംവിധാനം
(4) തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ
a. കനേഡിയൻ ഭരണഘടന
b. ഫ്രഞ്ച് ഭരണഘടന
c. യുഎസ് ഭരണഘടന
d. ഐറിഷ് ഭരണഘടന
A. 1-a, 2-b, 3-d, 4-c
B. 1-b, 2-c, 3-a, 4-d
C. 1-c, 2-d, 3-b, 4-a
D. 1-d, 2-a, 3-b, 4-c
ഉത്തരങ്ങൾ: 1C, 2D, 3C, 4A, 5B