കോവിഡിന് ശേഷം സാധ്യതയുള്ള മേഖലയാണ് മോളിക്യൂലർ ബയോളജി. ജീവശാസ്ത്ര വിഷയങ്ങളിൽ ഏറെ ഗവേഷണ സാധ്യതയുള്ള ഇന്റർഡിസിപ്ലിനറി ശാഖയാണിത്. മെഡിസിൻ, വെറ്ററിനറി, കാർഷിക ഗവേഷണ മേഖലകളിൽ മോളിക്യൂലർ ബയോളജിയുടെ സാധ്യതകൾ വളരെ കൂടുതലാണ്. മോളിക്യൂലർ, സെല്ലുലാർ തലത്തിലുള്ള ഗവേഷണവും സാങ്കേതികവിദ്യകളും ഈ ശാസ്ത്രശാഖയിൽ

കോവിഡിന് ശേഷം സാധ്യതയുള്ള മേഖലയാണ് മോളിക്യൂലർ ബയോളജി. ജീവശാസ്ത്ര വിഷയങ്ങളിൽ ഏറെ ഗവേഷണ സാധ്യതയുള്ള ഇന്റർഡിസിപ്ലിനറി ശാഖയാണിത്. മെഡിസിൻ, വെറ്ററിനറി, കാർഷിക ഗവേഷണ മേഖലകളിൽ മോളിക്യൂലർ ബയോളജിയുടെ സാധ്യതകൾ വളരെ കൂടുതലാണ്. മോളിക്യൂലർ, സെല്ലുലാർ തലത്തിലുള്ള ഗവേഷണവും സാങ്കേതികവിദ്യകളും ഈ ശാസ്ത്രശാഖയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന് ശേഷം സാധ്യതയുള്ള മേഖലയാണ് മോളിക്യൂലർ ബയോളജി. ജീവശാസ്ത്ര വിഷയങ്ങളിൽ ഏറെ ഗവേഷണ സാധ്യതയുള്ള ഇന്റർഡിസിപ്ലിനറി ശാഖയാണിത്. മെഡിസിൻ, വെറ്ററിനറി, കാർഷിക ഗവേഷണ മേഖലകളിൽ മോളിക്യൂലർ ബയോളജിയുടെ സാധ്യതകൾ വളരെ കൂടുതലാണ്. മോളിക്യൂലർ, സെല്ലുലാർ തലത്തിലുള്ള ഗവേഷണവും സാങ്കേതികവിദ്യകളും ഈ ശാസ്ത്രശാഖയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന് ശേഷം സാധ്യതയുള്ള മേഖലയാണ് മോളിക്യൂലർ ബയോളജി. ജീവശാസ്ത്ര വിഷയങ്ങളിൽ ഏറെ ഗവേഷണ സാധ്യതയുള്ള ഇന്റർഡിസിപ്ലിനറി ശാഖയാണിത്. മെഡിസിൻ, വെറ്ററിനറി, കാർഷിക ഗവേഷണ മേഖലകളിൽ മോളിക്യൂലർ ബയോളജിയുടെ സാധ്യതകൾ വളരെ കൂടുതലാണ്. മോളിക്യൂലർ, സെല്ലുലാർ തലത്തിലുള്ള ഗവേഷണവും സാങ്കേതികവിദ്യകളും ഈ ശാസ്ത്രശാഖയിൽ പ്രവർത്തികമാക്കിവരുന്നു. മൈക്രോബയോളജി, മെഡിസിൻ, ഫിസിയോളജി, ഫാർമകോളജി, സൈറ്റോ ജനറ്റിക്‌സ്, ബയോകെമിസ്‌ട്രി, രോഗ നിർണയം, പുത്തൻ മരുന്നുകളുടെ നിർമാണം, ഫർമക്കോ കൈനറ്റിക്സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ജീനോമിക് പഠനം എന്നിവ ചേർന്ന ഒരു  സംയോജിത പഠന മേഖലയാണിത്. സൂക്ഷ്മാണുക്കളുടെ ജനിതക ഘടന വിശകലനം, ഡിഎൻഎ/ആർഎൻഎ വാക്‌സീൻ നിർമാണം, രോഗാണുക്കളുടെ ജനിതക ഘടന വിലയിരുത്തിയുള്ള വാക്‌സീൻ ഉൽ‌പാദനം മുതലായവ മൈക്രോബയോളജിയിലൂടെ പ്രവർത്തികമാക്കിവരുന്നു. സൂക്ഷ്മാണുക്കളുടെ ജനിതക വിശകലനം അവയുടെ രോഗ നിർണയ ശേഷി, തീവ്രത, ആന്റിബയോട്ടിക്കുകൾക്കെതിരായുള്ള പ്രതിരോധ ശേഷി മുതലായവ നിരീക്ഷിക്കാൻ സഹായിക്കും.

പുത്തൻ മരുന്നുകളുടെ നിർമാണം, രോഗ പ്രതിരോധശേഷി വിലയിരുത്തൽ, ജനറ്റിക് എൻജിനീയറിങ് സാധ്യതകൾ, ജനിതക രോഗങ്ങളുടെ നിയന്ത്രണം, റീജനറേറ്റീവ് ബയോളജി, ബയോ എൻജിനീയറിങ് എന്നിവ മോളിക്യൂലർ ബയോളജിയിൽ ഉൾപ്പെടുന്നു. വ്യക്തിഗത മരുന്നുകളുടെ നിർമാണവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ മോളിക്യൂലാർ ബയോളജിക്ക്‌ അനന്ത സാധ്യതകളുണ്ട്. അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ മാറാരോഗങ്ങളുടെ ചികിത്സയിൽ മോളിക്യൂലാർ ബയോളജി ഗവേഷണം ഫലപ്രദമായ കണ്ടെത്തലുകൾക്കു രൂപം നൽകിയിട്ടുണ്ട്. മെഡിക്കൽ ന്യൂറോ സയൻസ്, ഫൊറൻസിക് സയൻസ്, സ്റ്റെംസെൽ തെറാപ്പി, കാൻസർ രോഗനിർണയം, ചികിത്സ എന്നിവയിൽ ഏറെ ഗവേഷണ സാധ്യതകൾ ഈ മേഖലയിലുണ്ട്. സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള ബയോടെക്നോളജി ഗവേഷണ രംഗത്തും മോളിക്യൂലർ ബയോളജി പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു.        

Representative image. Photo Credit : SimoneN/iStock
ADVERTISEMENT

മോളിക്യൂലർ ബയോളജിയിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാൻ നിരവധി കോഴ്സുകളുണ്ട്, ഇവയിൽ ബിരുദ കോഴ്സുകൾ ഇന്ത്യയിൽ കുറവാണ്. ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ കോഴ്സുകളാണേറെയും. പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് മോളിക്യൂലർ ബയോളജിയിൽ ബിഎസ‌്സി ബിരുദ പ്രോഗ്രാമിന് ചേരാം. ജീവ ശാസ്ത്രമേഖലയിലെ സുവോളജി, ബയോകെമിസ്ട്രി,  ബയോടെക്നോളജി, ബയോമെഡിക്കൽ സയൻസ്, ഫിസിയോളജി, ഫൊറൻസിക് സയൻസ്, വെറ്ററിനറി സയൻസ്, മെഡിസിൻ, ഡെന്റിസ്ട്രി, നഴ്സിങ് മുതലായ കോഴ്സുകൾ പഠിച്ചവർക്കും മോളിക്യൂലാർ ബയോളജിയിൽ രാജ്യത്തിനകത്തും വിദേശത്തും ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കാം. 

പ്രധാനപ്പെട്ട ഗവേഷണ മേഖലകൾ
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജി, കേന്ദ്ര, സംസ്ഥാന, കൽപിത, ഡീംഡ് സർവകലാശാലകൾ, അസീം പ്രേംജി യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ബെംഗളൂരു, ഐസിഎംആർ, ആയുഷ്, ഐസിഎആർ, സിഎസ്ഐആർ, ഐവിആർഐ, എൻഡിആർഐ സ്ഥാപനങ്ങൾ, അമൃത യൂണിവേഴ്സിറ്റി, മണിപ്പാൽ യൂണിവേഴ്സിറ്റി  എന്നിവിടങ്ങളിൽ ഗവേഷണം നടത്താം. അമൃത യൂണിവേഴ്സിറ്റിയിൽ മോളിക്യൂലർ മെഡിസിൻ, നാനോ മെഡിസിൻ എന്നിവയിൽ ബിഎസ്‌സി പ്രോഗ്രാമുകളുണ്ട്. കോമൺ യൂണിവേഴ്‌സിറ്റി പ്രവേശനപരീക്ഷയെഴുതി മോളിക്യൂലർ ബിയോളജി ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകൾ  ഇന്ത്യയിൽ പഠിക്കാം.

ADVERTISEMENT

മോളിക്യുലാർ ബയോളജിക്ക് വിദേശരാജ്യങ്ങളിൽ ഏറെ ഉപരിപഠന സാധ്യതകളുണ്ട്. യുഎസ്, ഓസ്ട്രേലിയ, യുകെ, നെതർലൻഡ്‌സ്‌, കനേഡിയൻ സർവകലാശാലകളിൽ മികച്ച അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്.  ഇംഗ്ലിഷ് പ്രാവീണ്യ പരീക്ഷകളായ ഐഇഎൽടിഎസ്/ ടോഫെൽ എന്നിവയോടൊപ്പം അമേരിക്കയിൽ  ഗ്രാജ്വേറ്റ് പ്രോഗ്രാമിന്  ജിആർഇ സ്കോർ ആവശ്യമാണ്. അണ്ടർ ഗ്രാജ്വേറ്റ് പഠനത്തിന് സാറ്റ്/ എ സിടി സ്കോർ വേണ്ടിവരും. വിദേശ പഠനത്തിനായി നിരവധി സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളുമുണ്ട്. ഇറാസ്മസ്‌ മുണ്ടസ്, ഫുൾബ്രൈറ്റ്, ഫെലിക്സ്, ഡിഎഫ്ഐഡി, UKIERI സ്കോളർഷിപ്/ഫെലോഷിപ്പ് പ്രോഗ്രാമുകളുണ്ട്.

Representative image. Photo Credit : gorodenkoff/iStock

തൊഴിൽ സാധ്യതകൾ
മോളിക്യൂലർ ബയോളജി പഠിച്ചവർക്ക് വിവിധ തലങ്ങളിൽ പ്രവർത്തിക്കാം. ഗവേഷണ സ്ഥാപനങ്ങളിൽ സയന്റിസ്റ്റ്, കോളജുകളിലും യൂണിവേഴ്സിറ്റികളിലും അധ്യാപകർ, റിസർച്ച് അസോഷ്യേറ്റ്, വ്യവസായ സ്ഥാപനങ്ങളിൽ ആർ ആൻഡ് ഡി യൂണിറ്റുകൾ, മരുന്ന് നിർമാണ കമ്പനികൾ, മോളിക്യൂലർ ലബോറട്ടറികൾ എന്നിവിടങ്ങളിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കാം. നിരവധി സ്കിൽ വികസന കോഴ്സുകൾ ടെക്‌നിഷ്യൻ, സൂപ്പർവൈസർ, മാനേജീരിയൽ തലങ്ങളിലുണ്ട്. ലൈഫ് സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയവർക്കും മോളിക്യൂലർ ബയോളജിയിൽ ഉപരിപഠനം നടത്താം. 

English Summary:

From Genetics to Agriscience: Exploring the Untapped Potential of Molecular Biology