അഗ്രികൾചർ പിജി /പിഎച്ച്ഡി: അപേക്ഷ മേയ് 11 വരെ
അഗ്രികൾചറിലും അനുബന്ധ വിഷയങ്ങളിലുമുള്ള പിജി പ്രോഗ്രാമുകളിൽ 2024–’25 അക്കാദമിക വർഷത്തിലെ ഓൾ ഇന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ (AIEEA (PG)-2024) ഐസിഎആറിനു വേണ്ടി (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്– www.icar.org.in) നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും. വെബ്: https://exams.nta.ac.in/ICAR.

അഗ്രികൾചറിലും അനുബന്ധ വിഷയങ്ങളിലുമുള്ള പിജി പ്രോഗ്രാമുകളിൽ 2024–’25 അക്കാദമിക വർഷത്തിലെ ഓൾ ഇന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ (AIEEA (PG)-2024) ഐസിഎആറിനു വേണ്ടി (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്– www.icar.org.in) നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും. വെബ്: https://exams.nta.ac.in/ICAR. ഐസിആറിന്റെ നിയന്ത്രണത്തിൽ 74 സർവകലാശാലകൾ പ്രവർത്തിക്കുന്നു.
അഖിലേന്ത്യാതലത്തിൽ കാർഷികസർവകലാശാലകളിലെ 30% മാസ്റ്റർ ബിരുദസീറ്റുകളിലേക്കുള്ള സിലക്‌ഷൻ ഈ പരീക്ഷ വഴിയാണ്. ഇനി പറയുന്ന 6 സർവകലാശാലകളിലെ 100% സീറ്റും ഇതുവഴി തന്നെ: IARI (ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി), IVRI (ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇസത‍്‍നഗർ), NDRI (നാഷനൽ ഡെയറി ഇൻസ്റ്റിറ്റ്യൂട്ട്, കർനാൽ), CIFE (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യുക്കേഷൻ, മുംബൈ), RLBCAU (റാണി ലക്ഷ്മീബായ് സെൻട്രൽ അഗ്രികൾചറൽ യൂണിവേഴ്സിറ്റി, ഝാൻസി), RPCAU (ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രികൾചറൽ യൂണിവേഴ്സിറ്റി, പുസ, ബിഹാർ).
സാധാരണഗതിയിൽ 60% മാർക്കോടെ ബന്ധപ്പെട്ട 4 വർഷ ബിരുദം വേണം. IARI, IVRI, NDRI എന്നീ സ്ഥാപനങ്ങളിൽ മാത്രം 3 വർഷ ബിരുദമുള്ളവർക്കും പ്രവേശനമുണ്ട്. എംവിഎസ്‌സിക്ക് ‘വെറ്ററിനറി ആൻഡ് അനിമൽ സയൻസ്’ ബാച്‌ലർ ബിരുദവും ഇന്റേൺഷിപ്പും ഈ വർഷം ജൂലൈ 31ന് അകം പൂർത്തിയാക്കണം. ഈ ഓഗസ്റ്റ് 31നു പ്രായം 19ൽ കുറയരുത്. മേയ് 11നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അന്നു രാത്രി 11.50 വരെ പണമടയ്ക്കാം. അപക്ഷാ ഫീ 1200 രൂപ പിന്നാക്കം, സാമ്പത്തിക പിന്നാക്കം 1100 രൂപ. പട്ടിക, ഭിന്നശേഷി, ട്രാൻസ് ജെൻഡർ വിഭാഗക്കാർ 650 രൂപ.പരീക്ഷ ജൂൺ 29ന്. 120 മിനിറ്റിൽ 120 മൾട്ടിപ്പിൾ– ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. സിലബസ് ഐസിഎആർ വെബ് സൈറ്റിലുണ്ട്.
മാസ്റ്റേഴ്സ്
20 മുഖ്യശാഖകളിലായി ആകെ 81 വിഷയങ്ങളിൽ മാസ്റ്റർ ബിരുദപഠനമുണ്ട്. എൻട്രൻസ് അപേക്ഷയിൽ ഏതെങ്കിലുമൊരു മുഖ്യവിഷയം തിരഞ്ഞെടുത്തെഴുതണം. പ്രവേശന കൗൺസലിങ് ഐസിഎആർ നടത്തും. സമർഥർക്ക് 2 വർഷത്തേക്ക് ഐസിഎആർ–പിജി സ്കോളർഷിപ് ലഭിക്കും. ഹെൽപ് ഡെസ്ക് : 011-40759000; icar@nta.ac.in.
പിഎച്ച്ഡി
ഓൾ ഇന്ത്യ കോംപിറ്റേറ്റിവ് എക്സാമിനേഷൻ (AICE–2024) വഴിയാണു കാർഷിക വിഷയങ്ങളിലെ പിഎച്ച്ഡി (ജെആർഎഫ് /എസ്ആർഎഫ്) സിലക്‌ഷനും പ്രവേശനവും. സമയക്രമവും എൻട്രൻസ് പരീക്ഷാകേന്ദ്രങ്ങളും പിജി പ്രോഗ്രാമുകളുടേതു തന്നെ. കാർഷിക വിഷയങ്ങളിലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള ഏകമാർഗം ഇതു മാത്രം. 19 മുഖ്യവിഷയഗ്രൂപ്പുകളിലായി 80 വിഷയങ്ങളിൽ ഗവേഷണസൗകര്യമുണ്ട്. 72 വിഷയങ്ങളിൽ എൻട്രൻസ് നടത്തും. വിശദവിവരങ്ങൾക്ക് https://exams.nta.ac.in/ICAR എന്ന സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ നോക്കാം.