ക്യാംപസ് പ്ലേസ്മെന്റിനു പകരം ലോഞ്ച്പാഡ്; റിക്രൂട്ട്മെന്റ് സ്ട്രാറ്റജി മാറ്റി ഐടി കമ്പനികൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിച്ച കാലം മുതലേ ഐടി കമ്പനികളുടെ ജോലിസാധ്യതകളെ അതെങ്ങനെ ബാധിക്കുമെന്ന ചർച്ചയും തുടങ്ങിയതാണ്. ചില ജോബ് പൊസിഷനുകളെങ്കിലും എഐ തട്ടിയെടുക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. ക്യാംപസുകളിൽനിന്നു റിക്രൂട്ട് ചെയ്തവർ അവസരത്തിനൊത്ത് ഉയരാത്തതും കമ്പനികളെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിച്ച കാലം മുതലേ ഐടി കമ്പനികളുടെ ജോലിസാധ്യതകളെ അതെങ്ങനെ ബാധിക്കുമെന്ന ചർച്ചയും തുടങ്ങിയതാണ്. ചില ജോബ് പൊസിഷനുകളെങ്കിലും എഐ തട്ടിയെടുക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. ക്യാംപസുകളിൽനിന്നു റിക്രൂട്ട് ചെയ്തവർ അവസരത്തിനൊത്ത് ഉയരാത്തതും കമ്പനികളെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിച്ച കാലം മുതലേ ഐടി കമ്പനികളുടെ ജോലിസാധ്യതകളെ അതെങ്ങനെ ബാധിക്കുമെന്ന ചർച്ചയും തുടങ്ങിയതാണ്. ചില ജോബ് പൊസിഷനുകളെങ്കിലും എഐ തട്ടിയെടുക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. ക്യാംപസുകളിൽനിന്നു റിക്രൂട്ട് ചെയ്തവർ അവസരത്തിനൊത്ത് ഉയരാത്തതും കമ്പനികളെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിച്ച കാലം മുതലേ ഐടി കമ്പനികളുടെ ജോലിസാധ്യതകളെ അതെങ്ങനെ ബാധിക്കുമെന്ന ചർച്ചയും തുടങ്ങിയതാണ്. ചില ജോബ് പൊസിഷനുകളെങ്കിലും എഐ തട്ടിയെടുക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. ക്യാംപസുകളിൽനിന്നു റിക്രൂട്ട് ചെയ്തവർ അവസരത്തിനൊത്ത് ഉയരാത്തതും കമ്പനികളെ നിരാശപ്പെടുത്തുന്നു.
മുൻവർഷങ്ങളിൽ കേരളത്തിലെ ക്യാംപസുകളിൽനിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട 70% പേരും ഇപ്പോഴും ബെഞ്ചിൽ ഇരിക്കുകയാണെന്നു കമ്പനികൾ പറയുന്നു. സ്വന്തമായി പ്രോജക്ട് ഏറ്റെടുക്കാൻ ഇവർക്കു സാധിക്കുന്നില്ല. ടെക്നോളജി അപ്ഡേഷനും മേഖലയിലെ പ്രതിസന്ധികളും കാരണം ജോലി നഷ്ടമാകുന്നവരുമായും ഇവർ മത്സരിക്കേണ്ടിവരുന്നു. നിലവിലെ റിക്രൂട്മെന്റ് രീതിയാണ് പ്രശ്നത്തിനു പ്രധാന കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.
അതുകൊണ്ടുതന്നെ ജോലിക്കുവേണ്ട സ്കിൽ ഉള്ളവരെ കണ്ടെത്താൻ റിക്രൂട്മെന്റ് രീതികൾ മൊത്തത്തിൽ പരിഷ്കരിക്കാൻ കേരളത്തിലെ ഐടി കമ്പനികൾ തീരുമാനിച്ചു. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്നോളജി), എൻജിനീയർമാരുടെ കൂട്ടായ്മയായ ഐഇഇഇ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ്) എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന ‘ലോഞ്ച്പാഡ് കേരള 2024’ ഈ മാറ്റത്തിന്റെ തുടക്കമാണ്.
എന്താണ് ലോഞ്ച്പാഡ് ?
രണ്ടു മാസത്തോളം നീളുന്ന ഓൺലൈൻ–ഓഫ്‌ലൈൻ നിയമന പ്രക്രിയയാണ് ലോഞ്ച്പാഡ്. ജിടെക്കിന്റെ ‘മ്യൂലേൺ’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിദ്യാർഥികൾക്കു വിവിധ ടാസ്ക്കുകൾ നൽകും. ഇതു പൂർത്തിയാക്കു ന്നതനുസരിച്ച് പോയിന്റുകൾ ലഭിക്കും. ഈ പോയിന്റ് അടിസ്ഥാനത്തിലാകും റിക്രൂട്മെന്റ്. ഇതിനകം സംസ്ഥാനത്തെ നൂറോളം കമ്പനികൾ ഇതിന്റെ ഭാഗമായിട്ടുണ്ട്. ബിടെക്കിനു പുറമേ ബിസിഎ, എംസിഎ, പോളിടെക്നിക് വിദ്യാർഥികൾക്കും തുല്യ അവസരമുണ്ട്. അവസാന വർഷ വിദ്യാർഥികളായിരിക്കണം. പതിനായിരത്തോളം പേരെയാണ് ആദ്യ സെഷനിൽ പ്രതീക്ഷിക്കുന്നത്.
4 ലെവൽ പ്രോഗ്രാം !
ലോഞ്ച്പാഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ (www.launchpadkerala.com) ഗൂഗിൾ ഫോം പൂരിപ്പിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കാം. തുടർന്ന് 4 ലെവലുകളുണ്ടാകും.
ലെവൽ 1: ടെക്നിക്കൽ ജോലികൾക്കു വേണ്ട അടിസ്ഥാന യോഗ്യത പരിശോധിക്കുന്ന ടാസ്ക് പൂർത്തിയാക്കണം.
ലെവൽ 2: മൈക്രോസോഫ്റ്റ് നൽകുന്ന ക്ലാസുകളും ടാസ്കുകളും പൂർത്തിയാക്കി 1200 പോയിന്റുകൾ നേടണം.
ലെവൽ 3: മൊബൈൽ ആപ്ലിക്കേഷൻ, വെബ് ഡിസൈനിങ്, എഐ തുടങ്ങിയ വിഷയങ്ങളിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവ തിരഞ്ഞെടുക്കാം. ആ വിഷയവുമായി ബന്ധപ്പെട്ട ക്ലാസുകളും ടാസ്കുകളും പൂർത്തിയാക്കി 1800 പോയിന്റ് നേടണം.
ലെവൽ 4: ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. ഇതിൽ 80% മാർക്കും ടാസ്ക്കുകളിലെ പ്രകടനം വിലയിരുത്തിയാകും നൽകുക.
കമ്പനി തിരഞ്ഞെടുക്കാം !
മ്യൂലേൺ പ്ലാറ്റ്ഫോമിൽ പോയിന്റ് അടിസ്ഥാനത്തിൽ റാങ്ക്‌ലിസ്റ്റ് തൽസമയം പ്രസിദ്ധീകരിക്കും. ഈ റാങ്ക്‌ലിസ്റ്റിൽ നിന്നാകും ഉദ്യോഗാർഥികളെ ഷോർട്‌ലിസ്റ്റ് ചെയ്യുക. മ്യൂലേണിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികളെ വിവിധ പൂളുകളായി തിരിക്കും. ഉദ്യോഗാർഥികൾക്കു കമ്പനികളെ അടിസ്ഥാനമാക്കി ഒരു പൂൾ തിരഞ്ഞെടുക്കാം. ഈ പൂളിലെ തിരഞ്ഞെടുക്കുന്ന 3 കമ്പനികളിൽ ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിന് അവസരം ലഭിക്കും. ജൂൺ പകുതിയോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഐടി പാർക്കുകളിലായി ആദ്യഘട്ട ഇന്റർവ്യൂ നടത്തുമെന്ന് ജിടെക് അറിയിച്ചു.