ജിപാറ്റ് നടത്തിപ്പ് ഇനി നാഷനൽ ബോർഡിന്
നാഷനൽ ടെസ്റ്റിങ് ഏജൻസി 2019 മുതൽ ദേശീയതലത്തിൽ നടത്തിവന്ന ‘ജിപാറ്റ്’ ഈ വർഷം മുതൽ നടത്തുന്നത് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS : www.natboard.edu.in). എംഫാം പ്രവേശനത്തിനും, എംഫാം വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകുന്നതിനും പ്രയോജനപ്പെടുത്തുന്ന യോഗ്യതാ പരീക്ഷയാണ് ജിപാറ്റ് :

നാഷനൽ ടെസ്റ്റിങ് ഏജൻസി 2019 മുതൽ ദേശീയതലത്തിൽ നടത്തിവന്ന ‘ജിപാറ്റ്’ ഈ വർഷം മുതൽ നടത്തുന്നത് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS : www.natboard.edu.in). എംഫാം പ്രവേശനത്തിനും, എംഫാം വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകുന്നതിനും പ്രയോജനപ്പെടുത്തുന്ന യോഗ്യതാ പരീക്ഷയാണ് ജിപാറ്റ് : ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ഫാർമസി ടെസ്റ്റ്. ജിപാറ്റ് സ്കോറുപയോഗിച്ച് എംഫാം / പിഎച്ച്ഡി പ്രവേശനം നടത്തുന്ന ചുമതല അതതു സംസ്ഥാനങ്ങൾക്കോ പ്രവേശനാധികാരികൾക്കോ ആയിരിക്കും. വിശദാംശങ്ങൾക്കു ഫാർമസി കൗൺസലിന്റെ വെബ്സൈറ്റ് നോക്കാം : www.pci.nic.in.
റജിസ്ട്രേഷൻ മേയ് 8നു രാത്രി 11.55 വരെ. അപേക്ഷാഫീ 3500 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 2500 രൂപ. എൻട്രൻസ് പരീക്ഷ ജൂൺ 8ന്. പരീക്ഷാഫലം ജൂലൈ 8ന്. ജിപാറ്റ് സ്കോറുള്ളതു കൊണ്ടുമാത്രം എംഫാം പ്രവേശനം കിട്ടില്ല. താൽപര്യമുള്ള സ്ഥാപനത്തിലേക്കു വ്യവസ്ഥകൾ പാലിച്ച് യഥാസമയം വേറെ അപേക്ഷിക്കണം. 2025-26ലെ എംഫാം പ്രവേശനം തുടങ്ങുന്നതിനു മുൻപു പരീക്ഷാഫലം അറിയിക്കാവുന്ന മൂന്നാംവർഷ ബിഫാം വിദ്യാർഥികളെയും പരിഗണിക്കും. ഫാർമസ്യൂട്ടിക്കൽ & ഫൈൻ കെമിക്കൽ ടെക്നോളജി ബിടെക്കുകാർ അപേക്ഷിക്കേണ്ട.
കംപ്യൂട്ടർ ഉപയോഗിച്ചുള്ള 3–മണിക്കൂർ ടെസ്റ്റിൽ മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ മാത്രം. തെറ്റിനു മാർക്കു കുറയ്ക്കും. കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ഉൾപ്പെടെ 113 പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷ
ജിപാറ്റ് അപേക്ഷാരീതി ഇൻഫർമേഷൻ ബുള്ളറ്റിന്റെ 45–56 പുറങ്ങളിലുണ്ട്. ആവശ്യമുണ്ടെങ്കിൽ മേയ് 11 മുതൽ 14 വരെ അപേക്ഷയിലെ ചില കാര്യങ്ങൾ എഡിറ്റ് ചെയ്യാം. പരിമിതമായ എഡിറ്റിങ് സൗകര്യം മേയ് 21–23 / 28–30 തീയതികളിലുമുണ്ട്. മേയ് 27 മുതൽ സൈറ്റിൽ പരിശീലന ടെസ്റ്റ് ഉണ്ടായിരിക്കും. ഹെൽപ്‌ലൈൻ : 7996165333. സൈറ്റിലെ ഹെൽപ്‌ലൈൻ ടാബ് വഴിയും സഹായം തേടാം.