ഫാർമസിയിൽ ഉപരിപഠനം :‘നിപെർ’ റജിസ്ട്രേഷൻ മേയ് 24 വരെ
ഫാർമസി വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠസ്‌ഥാപനമായ ‘നിപെർ’ പിജി, പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ എസ്എഎസ് നഗർ (മൊഹാലി, പഞ്ചാബ്) ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് സർവകലാശാലയ്‌ക്ക് സമാനമായ പദവിയുണ്ട്. അഹമ്മദാബാദ്,
ഫാർമസി വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠസ്‌ഥാപനമായ ‘നിപെർ’ പിജി, പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ എസ്എഎസ് നഗർ (മൊഹാലി, പഞ്ചാബ്) ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് സർവകലാശാലയ്‌ക്ക് സമാനമായ പദവിയുണ്ട്. അഹമ്മദാബാദ്,
ഫാർമസി വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠസ്‌ഥാപനമായ ‘നിപെർ’ പിജി, പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ എസ്എഎസ് നഗർ (മൊഹാലി, പഞ്ചാബ്) ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് സർവകലാശാലയ്‌ക്ക് സമാനമായ പദവിയുണ്ട്. അഹമ്മദാബാദ്,
ഫാർമസി വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠസ്‌ഥാപനമായ ‘നിപെർ’ പിജി, പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ എസ്എഎസ് നഗർ (മൊഹാലി, പഞ്ചാബ്) ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് സർവകലാശാലയ്‌ക്ക് സമാനമായ പദവിയുണ്ട്. അഹമ്മദാബാദ്, ഗുവാഹത്തി, ഹാജിപ്പുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. (The Chairman, NIPER JEE 2024, National Institute of Pharmaceutical Education and Research Guwahati, Sila Katamur, P.O.Changsari-781101, Assam, ഫോൺ: 0361 2800 410; contact_niperjee@niperguwahati.in; വെബ്: www.niperguwahati.ac.in. ഇത്തവണത്തെ പ്രവേശന പരീക്ഷാ ചുമതല ഗുവാഹത്തി കേന്ദ്രത്തിന്.
ഫാർമസ്യൂട്ടിക്കൽ സയൻസസ് / ടെക്‌നോളജി / മാനേജ്‌മെന്റ് എന്നീ മേഖലകളിലെ ഉപരിപഠന ഗവേഷണങ്ങൾ നിപെർ മികവോടെ നടത്തിവരുന്നു. വിവിധ സ്പെഷലൈസേഷനുകളുള്ള എംഫാം, എംഎസ് ഫാം, എംടെക് ഫാം, എംടെക്, എംബിഎ ഫാം, പിഎച്ച്‌ഡി എന്നീ പ്രോഗ്രാമുകളിലെ 2024-25 പ്രവേശനത്തിന് മേയ് 24 വൈകിട്ട് 6 വരെ ഓൺലൈനായി റജിസ്‌റ്റർ ചെയ്യാം. എൻട്രൻസ് പരീക്ഷയുടെ തീയതി പിന്നീടറിയിക്കും. എംബിഎ അടക്കം മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് എല്ലാ കേന്ദ്രങ്ങളിലുമായി 990 സീറ്റുകളുണ്ട്. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണം ഉണ്ട്.
യോഗ്യതാപരീക്ഷയിൽ 60% എങ്കിലും മാർക്ക് അഥവാ 6.75 / 10 ഗ്രേഡ് പോയിന്റ് ആവറേജ്, നിർദിഷ്ട നെറ്റ് / ജിപാറ്റ് / ഗേറ്റ് / സമാന ദേശീയ ഫെലോഷിപ് ടെസ്റ്റ് സ്കോർ എന്നിവ വേണം. കൗൺസലിങ് സമയത്ത് ഈ സ്കോർ ഹാജരാക്കിയാലും മതി. പട്ടികവിഭാഗക്കാർക്ക് 55% അഥവാ 6.25 ആവറേജ്, ഭിന്നശേഷിക്കാർക്ക് 50% അഥവാ 5.75 ആവറേജ്. എംബിബിഎസ്, വെറ്ററിനറി, ആയുർവേദ, ഡെന്റൽ ബിരുദധാരികൾക്കു ദേശീയ ഫെലോഷിപ് സ്കോർ വേണമെന്നില്ല. സ്പോൺസർ ചെയ്തെത്തുന്നവർക്കും വിദേശികൾക്കും വിശേഷ ഇളവുകളുണ്ട്.
അപേക്ഷാഫീ
(1) എംഫാം, എംഎസ് ഫാം, എംബിഎ ഫാം: 3000 രൂപ; പട്ടികവിഭാഗം 1500 രൂപ
(2) എംടെക് ഫാം, എംടെക്: 3000 രൂപ; പട്ടികവിഭാഗം 1500 രൂപ
(3) മേൽസൂചിപ്പിച്ച 2 വിഭാഗങ്ങൾക്കും ചേർത്ത്: 4500 രൂപ; പട്ടികവിഭാഗം 2500 രൂപ
ബാങ്ക് ചാർജ് പുറമേ.
പിജി വിഷയങ്ങൾ
എംഫാം: ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ഫോർമുലേഷൻസ്), ഫാർമസി പ്രാക്ടിസ്, ക്ലിനിക്കൽ റിസർച്
എംഎസ് ഫാം: മെഡിസിനൽ കെമിസ്ട്രി, നാച്വറൽ പ്രോഡക്ട്സ്, ട്രഡീഷനൽ മെഡിസിൻ, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി, റഗുലേറ്ററി ടോക്സിക്കോളജി, ഫാർമസ്യൂട്ടിക്സ്, ഫാർമക്കോ ഇൻഫർമാറ്റിക്സ്, റഗുലേറ്ററി അഫയേഴ്സ്
എംടെക് ഫാം: ഫാർമസ്യൂട്ടിക്കൽ ടെക്നോളജി – ബയോടെക്നോളജി / പ്രോസസ് കെമിസ്ട്രി / മെഡിസിനൽ കെമിസ്ട്രി
എംടെക്: മെഡിക്കൽ ഡിവൈസസ്
എംബിഎ ഫാം: ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്
മറ്റു വിവരങ്ങൾ
എല്ലാ വിഷയങ്ങളും എല്ലാ കേന്ദ്രങ്ങളിലുമില്ല. പൊതു എൻട്രൻസ് പരീക്ഷകൾ തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ അടക്കം 20 കേന്ദ്രങ്ങളിൽ. 3 കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കണം. എംഎസ്, എംഫാം, എംബിഎ എന്നിവയ്ക്ക് ഒരു ടെസ്റ്റും എംടെക് പ്രോഗ്രാമുകൾക്കു മറ്റൊരു ടെസ്റ്റുമാണ്.
ഓൺലൈൻ രീതിയിൽ 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കു 2 മണിക്കൂറിൽ ഉത്തരം നൽകണം. തെറ്റിനു മാർക്കു കുറയ്ക്കും. പരീക്ഷാഫലം വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. പ്രവേശന കൗൺസലിങ്ങിനു ഗുവാഹത്തിയിൽ നേരിട്ടു ഹാജരാകണം.
ഹോസ്റ്റൽ സൗകര്യമുണ്ട്. മിതമായ നിരക്കിൽ ഫീസ് നൽകിയാൽ മതി. പ്രവേശനയോഗ്യതകളും ഓൺലൈൻ അപേക്ഷാരീതിയുമടക്കം പൂർണവിവരങ്ങൾക്കു സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറുകൾ നോക്കാം.
പിഎച്ച്ഡി
കെമിക്കൽ / ബയളോജിക്കൽ / ഫാർമസ്യൂട്ടിക്കൽ സയൻസ് ശാഖകളിൽ 7 കേന്ദ്രങ്ങളിലെയും ചേർത്ത് 73 സീറ്റ്. ഓരോ സയൻസ് ശാഖയിലും വിശേഷ സ്പെഷലൈസഷനുകളുണ്ട്. യോഗ്യതാപരീക്ഷയിൽ 60% മാർക്കോ തുല്യഗ്രേഡോ വേണം. പട്ടികവിഭാഗക്കാർക്ക് 55% മതി. എംഡി, എംവിഎസ്‌സി, ഫാംഡി, എംഡിഎസ് എന്നിവയിലൊരു യോഗ്യതയില്ലാത്തർക്കു ജിപാറ്റ്/ഗേറ്റ്/നെറ്റ് സ്കോർ വേണം. എൻട്രൻസിൽ കെമിക്കൽ / ബയളോജിക്കൽ / ഫാർമസ്യൂട്ടിക്കൽ / മാനേജ്മെന്റ് വിഭാഗങ്ങൾക്കു വെവ്വേറെ ചോദ്യപ്പേപ്പറുകളാണ്. തീയതിക്രമവും മറ്റും മാസ്റ്റേഴ്സിന്റേതു തന്നെ.