യുപിഎസ്‌സിയുടെ സിവിൽ സർവീസസ് പരീക്ഷകളെക്കുറിച്ച് അറിയാത്തവരില്ല. എന്നാൽ, കേന്ദ്ര സർവീസിലെ ക്ലറിക്കൽ തസ്തികകളിലേക്കും മറ്റുമുള്ള സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) പരീക്ഷ ഇത്രത്തോളം ചർച്ചയാകുന്നില്ല. പരീക്ഷയെക്കുറിച്ച് അറിയുന്നവരിൽ തന്നെ പരിശ്രമിക്കുന്നവർ നന്നേ കുറവ്. എസ്എസ്‌സിയുടെ പ്ലസ്ടു യോഗ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുപിഎസ്‌സിയുടെ സിവിൽ സർവീസസ് പരീക്ഷകളെക്കുറിച്ച് അറിയാത്തവരില്ല. എന്നാൽ, കേന്ദ്ര സർവീസിലെ ക്ലറിക്കൽ തസ്തികകളിലേക്കും മറ്റുമുള്ള സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) പരീക്ഷ ഇത്രത്തോളം ചർച്ചയാകുന്നില്ല. പരീക്ഷയെക്കുറിച്ച് അറിയുന്നവരിൽ തന്നെ പരിശ്രമിക്കുന്നവർ നന്നേ കുറവ്. എസ്എസ്‌സിയുടെ പ്ലസ്ടു യോഗ്യത വേണ്ട സിഎച്ച്എസ്എൽ (കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ) പരീക്ഷയ്ക്ക് മേയ് 7 വരെ അപേക്ഷിക്കാം. https://ssc.gov.in ആകെ 3712 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഡിഇഒ), എൽഡി ക്ലാർക്ക് (എൽഡിസി), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് പരീക്ഷ നടക്കുന്നത്. പ്രായപരിധി : 18–27 (സംവരണ വിഭാഗങ്ങൾക്ക് ഇളവ്)

പരീക്ഷ ഇങ്ങനെ
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കു 2 ഘട്ടം
ആദ്യഘട്ടം (ടിയർ 1): ഒരു മണിക്കൂറിൽ 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ, 200 മാർക്ക് (തെറ്റിന് 0.5 നെഗറ്റീവ് മാർക്കുണ്ട്). പരീക്ഷയ്ക്കു നാലു ഭാഗങ്ങൾ- 1) ഇംഗ്ലിഷ്. 2) ജനറൽ ഇന്റലിജൻസ്. 3) ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് (ബേസിക് അരിത്‌മെറ്റിക് സ്കിൽ). 4) ജനറൽ അവെയർനെസ്. ഓരോന്നിലും 25 ചോദ്യങ്ങൾ വീതം.

Representative Image. Photo Credit : WESTOCK PRODUCTIONS/Shutterstock
ADVERTISEMENT

രണ്ടാം ഘട്ടം (ടിയർ 2): രണ്ടു മൊഡ്യൂൾ വീതമുള്ള 3 സെക്‌ഷനുകൾ.
സെക്‌ഷൻ 1: മാത്തമാറ്റിക്കൽ എബിലിറ്റി, റീസണിങ് ആൻഡ് ജനറൽ ഇന്റലിജൻസ്
സെക്‌ഷൻ 2: ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, ജനറൽ അവെയർനെസ്
സെക്‌ഷൻ 3: കംപ്യൂട്ടർ നോളജ് ടെസ്റ്റ്, സ്കിൽ ടെസ്റ്റ്/ ടൈപ്പിങ് ടെസ്റ്റ്

ഈസിയാണ് എസ്എസ്‌സി
ടിപ്‌സ്
∙ അഞ്ചു മുൻകാല പരീക്ഷകളുടെയെങ്കിലും ചോദ്യപേപ്പർ ചെയ്തു പാറ്റേൺ മനസ്സിലാക്കണം.
∙ വേഗം കൂട്ടാൻ മോക്ക് ടെസ്റ്റുകൾ ശീലിക്കണം. ‌
∙ മറന്നുപോകുന്നവ കോഡുകളിലൂടെ പഠിക്കാം.
∙ സ്റ്റിക്കി നോട്സ് വഴി റിവിഷൻ എളുപ്പമാക്കാം.
റീസണിങ്: വേഗം ഉത്തരം കണ്ടെത്താമെന്നതിനാൽ പരീക്ഷയിൽ ആദ്യം ഇവ ചെയ്യുകയാണ് എളുപ്പം. പഴയ ചോദ്യപ്പേപ്പറുകൾ, റിപ്പീറ്റ് ചെയ്തു വരുന്ന ചോദ്യങ്ങളിലെ ലോജിക് എന്നിവ നോക്കിപ്പഠിക്കണം. സില്ലോജിസത്തിലെ ചില വെൻ ഡയഗ്രമുകളുടെ പാറ്റേൺ യൂട്യൂബ് നോക്കിപ്പഠിക്കാം.
ജനറൽ നോളജ്: നാലായി തിരിച്ചു പഠിക്കാം- പോളിറ്റി, ജ്യോഗ്രഫി, ഹിസ്റ്ററി, സയൻസ്. ഹിസ്റ്ററിയിൽ പട്ടികയും വർഷങ്ങളുടെ ടൈംലൈനും ചാർട്ടുമൊക്കെ തയാറാക്കി ഇടയ്ക്ക് റിവൈസ് ചെയ്യണം. എൻസിഇആർടി പാഠപുസ്തകങ്ങളിൽനിന്ന് ചരിത്രവും ഭൂമിശാസ്ത്രവും സയൻസും സംബന്ധിച്ച അടിസ്ഥാനകാര്യങ്ങൾ ഒന്നുകൂടി മനസ്സിലുറപ്പിക്കണം.
കറന്റ് അഫയേഴ്സ്: പരീക്ഷയ്ക്ക് 6 മാസം മുൻപു വരെയുള്ള വിവരങ്ങൾ നോക്കിവയ്ക്കണം. പത്രവായനയിൽ ഇതനുസരിച്ചുള്ള പോയിന്റുകൾ കുറിച്ചുവയ്ക്കണം. പുതിയ നിയമനങ്ങൾ, അവാർഡുകൾ, സർക്കാർ സ്കീമുകൾ, തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കണം. ടെലഗ്രാം ഗ്രൂപ്പുകളിലെ ക്വിസ് സെഷൻസ് ചെയ്തുനോക്കാം.
കോംപ്രിഹെൻഷൻ: പത്രത്തിന്റെ എഡിറ്റോറിയൽ വായിച്ച് ഇക്കാര്യത്തിൽ ധാരണയുണ്ടാക്കാം.
പിഎസ‍്‌സിയുമായി ചില വ്യത്യാസങ്ങൾ
∙ പിഎസ‍്സി, ബാങ്ക് പരീക്ഷകളിൽ ലോജിക്കൽ ചോദ്യങ്ങൾക്കാണു പ്രാധാന്യം. എസ്എസ്‌സി പരീക്ഷകളിൽ അക്കാദമിക് ചോദ്യങ്ങളുണ്ട്.
∙ കണക്കിൽ ട്രിഗണോമെട്രിയും ജ്യോമെട്രിയും ആൾജിബ്രയുമൊക്കെ ഉൾപ്പെടുന്ന ചോദ്യങ്ങളാണ് എസ്എസ്‌സിക്കുള്ളത്.
∙ ജനറൽ നോളജിൽ കറന്റ് അഫയേഴ്സ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ കൂടുതൽ ഫോക്കസ് ചെയ്യണം.
∙ ഇംഗ്ലിഷിൽ ഖണ്ഡിക തന്നിട്ട് അതിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൽ, വാചകത്തിലെ തെറ്റു കണ്ടെത്തൽ തുടങ്ങിയ ചോദ്യങ്ങളുണ്ടാകും.
∙ ക്ലോക്ക്, കലണ്ടർ, ദിശ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പിഎസ്‌സി, ബാങ്ക് പരീക്ഷകളിൽ റീസണിങ്ങിൽ ചോദിക്കാറുള്ളത്; എന്നാൽ ഇവിടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ചോദ്യങ്ങൾ, സ്പേഷ്യൽ റീസണിങ്, നോൺ വെർബൽ റീസണിങ് എന്നിവയ്ക്കു പ്രാധാന്യം നൽകണം.

English Summary:

Master the SSC Exam with These Proven Strategies and Tips

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT