പത്താം ക്ലാസ് കഴിഞ്ഞവർക്ക് ചേരാവുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾ ഏതൊക്കെയാണ്?
എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ചേരാവുന്ന പോളിടെക്നിക് ഇതര ഹ്രസ്വകാല ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളെക്കുറിച്ചു വിശദീകരിക്കാമോ? ഫാഷൻ ടെക്നോളജി, ഫുഡ് പ്രൊഡക്‌ഷൻ, സെക്രട്ടേറിയൽ പ്രാക്ടിസ്, ഹോർട്ടികൾചർ, സ്റ്റെനോഗ്രഫി, ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, ടൂറിസ്റ്റ് ഗൈഡ്, ഇന്റീരിയർ ഡെക്കറേഷൻ & ഡിസൈൻ ഡിജിറ്റൽ

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ചേരാവുന്ന പോളിടെക്നിക് ഇതര ഹ്രസ്വകാല ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളെക്കുറിച്ചു വിശദീകരിക്കാമോ?
ആകാശ്
എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ചേരാവുന്ന പോളിടെക്നിക് ഇതര ഹ്രസ്വകാല ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളെക്കുറിച്ചു വിശദീകരിക്കാമോ?
ഫാഷൻ ടെക്നോളജി, ഫുഡ് പ്രൊഡക്‌ഷൻ, സെക്രട്ടേറിയൽ പ്രാക്ടിസ്, ഹോർട്ടികൾചർ, സ്റ്റെനോഗ്രഫി, ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, ടൂറിസ്റ്റ് ഗൈഡ്, ഇന്റീരിയർ ഡെക്കറേഷൻ & ഡിസൈൻ ഡിജിറ്റൽ ഫൊട്ടോഗ്രഫി തുടങ്ങി ഒട്ടേറെ നോൺ എൻജിനീയറിങ് കോഴ്‌സുകൾ ഐടിഐകളിലുണ്ട്. കേന്ദ്ര സ്ഥാപനമായ എൻസിവിടിയുടെ അംഗീകാരമുള്ള കോഴ്‌സുകളും കേരള സർക്കാർ സ്ഥാപനമായ എസ്‌സിവിടിയുടെ അംഗീകാരമുള്ള കോഴ്‌സുകളുമുണ്ട്. 10-ാം ക്ലാസ് യോഗ്യത നേടിയില്ലെങ്കിലും അപേക്ഷിക്കാവുന്ന നോൺ മട്രിക് ട്രേഡ് കോഴ്‌സുകളുമുണ്ട്. സമീപമേഖലകളിലെ ഐടിഐകളിൽനിന്നോ www.dtekerala.gov.in എന്ന വെബ്‌സൈറ്റിൽനിന്നോ കൂടുതൽ വിവരങ്ങൾ കിട്ടും.
മറ്റു ചില കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും ഹ്രസ്വ വിവരം ചുവടെ:
∙ ഹാൻഡ്‌ലൂം ടെക്‌നോളജി: കണ്ണൂരിലും (www.iihtkannur.ac.in) സേലം (തമിഴ്നാട്), നരസപുർ (കർണാടക), വെങ്കടഗിരി (ആന്ധ്ര) എന്നിവിടങ്ങളിലുമുള്ള ഐഐഎച്ച്‌ടികളിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി) കേരളത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
∙ ഫുഡ് ക്രാഫ്റ്റ് കോഴ്സുകൾ: കേരള സർക്കാരിനു കീഴിലുള്ള 13 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകൾ. www.fcikerala.org
∙ ജെഡിസി: സഹകരണ സ്ഥാപനങ്ങളിൽ ജോലിക്കുള്ള കോഴ്‌സ് കേരളത്തിൽ 16 കേന്ദ്രങ്ങളിൽ. scu.kerala.gov.in
∙ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടിസ്: കേരളത്തിലെ 17 ഗവ. കമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇംഗ്ലിഷ്, മലയാളം ടൈപ്പ്‌റൈറ്റിങ്, ഷോർട്ട് ഹാൻഡ്, ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ്, കൊമേഴ്സ് അക്കൗണ്ടിങ് എന്നിവ പഠിക്കാം. polyadmission.org.gic
∙ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്: തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ്. https://statelibrary.kerala.gov.in
∙ ലെതർ ഗുഡ്സ് മേക്കർ, ഫുട്‌വെയർ മാനുഫാക്ചറിങ് ടെക്നോളജി സർട്ടിഫിക്കറ്റ് കോഴ്സുകൾ: ചെന്നൈയിലെ സെൻട്രൽ ഫുട്‌വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ. cftichennai.in
∙ ഫാഷൻ ഡിസൈനിങ്: തിരുവനന്തപുരത്തും കണ്ണൂരും അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററുകളുണ്ട് (atdcindia.co.in).