പ്രമോഷൻ ആരുടെയും സ്വപ്നമാണ്. എന്നാൽ കുറച്ചുമാസങ്ങളായി ഐടി അടക്കം പല തൊഴിൽമേഖലകളിലും പ്രമോഷൻ കിട്ടുന്നവർക്കു പഴയ സന്തോഷമില്ല. ശമ്പളവർധനയും വിവിധ ആനുകൂല്യങ്ങളുമാണ് ഏതു പ്രമോഷന്റെയും ആകർഷണം. ഇവ രണ്ടുമില്ലെങ്കിലോ ? അതാണ് ‘ഡ്രൈ പ്രമോഷൻ.’ നേരത്തേ തന്നെയുള്ള പ്രവണതയാണെങ്കിലും ഇപ്പോൾ കമ്പനികൾ ഡ്രൈ പ്രമോഷൻ കൂടുതലായി നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ. പുതിയ പദവി ലഭിക്കുമെങ്കിലും, പഴയ ശമ്പളത്തിൽ കൂടുതൽ ജോലി ചെയ്യേണ്ടിവരുന്നത് ചൂഷണമാണെന്നും അഭിപ്രായമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പ്രമോഷനുണ്ട്..അഭിനന്ദനങ്ങൾ.’
‘താങ്ക്‌ യൂ. അപ്പോ ഹൈക്ക്?’
‘ഹൈക്കില്ല.’
ശമ്പളം പഴയതുതന്നെ.’
‘ങേ ?’
‘ങാ...’

പ്രമോഷൻ ആരുടെയും സ്വപ്നമാണ്. എന്നാൽ കുറച്ചുമാസങ്ങളായി ഐടി അടക്കം പല തൊഴിൽമേഖലകളിലും പ്രമോഷൻ കിട്ടുന്നവർക്കു പഴയ സന്തോഷമില്ല. ശമ്പളവർധനയും വിവിധ ആനുകൂല്യങ്ങളുമാണ് ഏതു പ്രമോഷന്റെയും ആകർഷണം. ഇവ രണ്ടുമില്ലെങ്കിലോ ? അതാണ് ‘ഡ്രൈ പ്രമോഷൻ.’ നേരത്തേ തന്നെയുള്ള പ്രവണതയാണെങ്കിലും ഇപ്പോൾ കമ്പനികൾ ഡ്രൈ പ്രമോഷൻ കൂടുതലായി നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ. പുതിയ പദവി ലഭിക്കുമെങ്കിലും, പഴയ ശമ്പളത്തിൽ കൂടുതൽ ജോലി ചെയ്യേണ്ടിവരുന്നത് ചൂഷണമാണെന്നും അഭിപ്രായമുണ്ട്.

എന്തുകൊണ്ട് ?
കമ്പനികളുടെ ബജറ്റ് ചുരുങ്ങുന്നതാണ് പ്രധാന കാരണം. ഐടി രംഗത്ത് ക്ലയന്റുകൾ പുതിയ പ്രോജക്ടുകൾക്കായി നീക്കിവയ്ക്കുന്ന തുകയിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ അവർക്കു ലഭിക്കേണ്ട ഉൽപന്നമോ സേവനമോ സംബന്ധിച്ച പ്രതീക്ഷകൾ കൂടുകയാണു ചെയ്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവും ഇതിന് ആക്കം കൂട്ടി. ക്ലയന്റുകളുമായി പരമ്പരാഗത ഐടി കമ്പനികൾക്കുണ്ടായിരുന്ന ‘ബാർഗെയ്നിങ് പവർ’ കുറഞ്ഞുവെന്ന് ഒരു എച്ച്ആർ വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു. കമ്പനികളുടെ എണ്ണം കൂടിയതും ഇന്ത്യയ്ക്കു പുറമേ മറ്റു പല രാജ്യങ്ങളും ‘ലോ കോസ്റ്റ്’ ബദലായി ഉയർന്നുവന്നതും ഇതിനു കാരണമാണ്.

Representative Image. Photo Credit : PeopleImages / iStockPhoto.com

പ്രമോഷൻ കട്ട് ചെയ്തുകൂടേ ?
സാമാന്യയുക്തിയിൽ ആർക്കും തോന്നാവുന്ന ചോദ്യമാണിത്. പ്രമോഷൻ മരവിപ്പിക്കൽ വഴി കമ്പനിയെക്കുറിച്ച് വളരെ നെഗറ്റീവായ ചിത്രമാകും ജീവനക്കാർക്കുണ്ടാവുക. ജീവനക്കാരുടെ പ്രവർത്തനത്തെ അംഗീകരിക്കുന്നില്ലെന്ന തോന്നലുമുണ്ടാകും. ഇതു സ്ഥാപനത്തിന്റെ മൊത്തം മനോവീര്യത്തെ തന്നെ ബാധിക്കാം. ഐടി കമ്പനികളിലെ പിരിച്ചുവിടൽ തൽക്കാലത്തേക്കെങ്കിലും നിന്ന മട്ടാണ്. ജീവനക്കാരെ ഇനിയും പിരിച്ചുവിടാൻ കമ്പനികൾക്കു താൽപര്യമില്ല. കാരണം ഹ്രസ്വകാലത്തെ പ്രതിസന്ധിക്കുശേഷം സ്ഥിതി മെച്ചപ്പെടാം. ഇപ്പോൾ പിരിച്ചുവിടുന്ന ജീവനക്കാരെ അന്നു തിരിച്ചുകിട്ടുകയുമില്ല. ഈ തിരിച്ചറിവുള്ളതിനാൽ ജീവനക്കാരെ ഉറപ്പിച്ചുനിർത്താനുള്ള പെടാപ്പാടിലാണ് പല ഐടി കമ്പനികളും. എന്നാൽ കോവിഡ് കാലത്തെ ഐടി ബൂമിലുണ്ടായതുപോലെയുള്ള വമ്പൻ ആനുകൂല്യങ്ങൾ നൽകാനും വയ്യ. ഇതാണ് ഡ്രൈ പ്രമോഷൻ പല കമ്പനികൾക്കും പ്രിയമാകാൻ കാരണം.

ഗുണവും ദോഷവും
വ്യക്തികളുടെ കഴിവിനെയും പ്രയത്നത്തെയും കമ്പനി അംഗീകരിക്കുന്നുവെന്ന സന്ദേശമാണ് പ്രമോഷൻ. അതു തുടരുമെന്നത് മാനസികമായെങ്കിലും ജീവനക്കാർക്കുള്ള പ്രോത്സാഹനമാണ്. എന്നാൽ പ്രമോഷനൊപ്പം വന്നുചേരുന്നത് ഭാരിച്ച ജോലിയും ഉത്തരവാദിത്തവുമാണ്. അതിന് ആനുപാതികമായ പ്രതിഫലമില്ലാത്തത് പലരെയും നിരാശപ്പെടുത്താം. ചില കമ്പനികൾ ഡ്രൈ പ്രമോഷൻ ഏർപ്പെടുത്തിയെങ്കിലും, ശമ്പളവർധന വൈകാതെയുണ്ടാകുമെന്ന പ്രതീക്ഷ നൽകിയിട്ടുണ്ട്. ചില കമ്പനികൾ പ്രമോഷൻ തീയതി മുതലുള്ള ശമ്പളക്കുടിശിക പിന്നീട് നൽകുമെന്ന ഉറപ്പും നൽകുന്നുണ്ട്. ഉയർന്ന തസ്തികകളിൽ മറ്റു കമ്പനികളിലേക്കു മാറാൻ അവസരം തേടുന്നവർക്കു ഡ്രൈ പ്രമോഷൻ ചിലപ്പോൾ ഗുണം ചെയ്തേക്കാം. എന്നാൽ പല സ്ഥാപനങ്ങളും നിലവിൽ ലഭിക്കുന്ന ശമ്പളത്തിന് ആനുപാതികമായേ ‘ഹൈക്ക്’ അനുവദിക്കാറുള്ളൂ. അതുകൊണ്ട് ഡ്രൈ പ്രമോഷൻ ലഭിക്കുന്നവർക്കു പുതിയ കമ്പനിയിൽ കാര്യമായ ശമ്പളം ലഭിക്കണമെന്നില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT