പ്ലസ്ടു റിസൾട്ട് വന്നതോടെ വിദ്യാർഥികൾ ഉപരിപഠനമേഖല തെരഞ്ഞെടുക്കാനുള്ള തയാറെടുപ്പിലാണ്. സംസ്ഥാനത്ത് ഈ വർഷം പ്ലസ്ടു വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്ക് താൽപര്യമനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള നിരവധി അവസരങ്ങളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ബിരുദ കോഴ്സുകൾ, പ്രൊഫഷണൽ

പ്ലസ്ടു റിസൾട്ട് വന്നതോടെ വിദ്യാർഥികൾ ഉപരിപഠനമേഖല തെരഞ്ഞെടുക്കാനുള്ള തയാറെടുപ്പിലാണ്. സംസ്ഥാനത്ത് ഈ വർഷം പ്ലസ്ടു വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്ക് താൽപര്യമനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള നിരവധി അവസരങ്ങളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ബിരുദ കോഴ്സുകൾ, പ്രൊഫഷണൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ്ടു റിസൾട്ട് വന്നതോടെ വിദ്യാർഥികൾ ഉപരിപഠനമേഖല തെരഞ്ഞെടുക്കാനുള്ള തയാറെടുപ്പിലാണ്. സംസ്ഥാനത്ത് ഈ വർഷം പ്ലസ്ടു വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്ക് താൽപര്യമനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള നിരവധി അവസരങ്ങളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ബിരുദ കോഴ്സുകൾ, പ്രൊഫഷണൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ്ടു റിസൾട്ട് വന്നതോടെ വിദ്യാർഥികൾ ഉപരിപഠനമേഖല തെരഞ്ഞെടുക്കാനുള്ള തയാറെടുപ്പിലാണ്. സംസ്ഥാനത്ത് ഈ വർഷം പ്ലസ്ടു  വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്ക് താൽപര്യമനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള നിരവധി അവസരങ്ങളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ബിരുദ കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ പ്രോഗ്രാമുകൾ, നൈപുണ്യ വികസന കോഴ്സുകൾ, പാരാമെഡിക്കൽ കോഴ്സുകൾ, ഇന്റഗ്രേറ്റഡ് കോഴ്സുകൾ തുടങ്ങി നിരവധി കോഴ്സുകളുണ്ട്. ഇവയിലേതാണ് വിദ്യാർഥി താൽപര്യപ്പെടുന്നതെന്ന് പ്രത്യേകം വിലയിരുത്തി ഉപരിപഠന കോഴ്‌സുകൾക്ക് ചേരണം. താൽപര്യം, അഭിരുചി, മനോഭാവം, പ്രസക്തി, പ്രാപ്‌തി, ഗവേഷണ സാധ്യത, തൊഴിൽ പ്രവണതകൾ എന്നിവ വിലയിരുത്തിയാകണം കോഴ്സുകൾ കണ്ടെത്തേണ്ടത്.

കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞു വേണം കോഴ്സുകൾ തിരഞ്ഞെടുക്കാൻ. സേവന മേഖലയ്ക്കിണങ്ങിയ ടെക്നോളജി കോഴ്സുകൾക്ക് പ്രസക്തിയേറുന്ന കാലഘട്ടമാണിത്. ഫിൻ ടെക്ക്, അഗ്രി ടെക്ക്, ഹെൽത്ത് ടെക്ക് കോഴ്സുകൾ ഇതിൽപ്പെടുന്നു. രാജ്യത്തിനകത്തോ,വിദേശത്തോ ഉപരിപഠനം നടത്താം. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിൽ യഥേഷ്ടം ബിരുദ സീറ്റുകളുമുണ്ട്. 

Representative Image. Photo Credit : AshTproductions/Shutterstock ADVERT
ADVERTISEMENT

പ്ലസ്ടുവിന് ഏത് ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാവുന്ന കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംശയങ്ങളേറെയുണ്ട്. അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, കോമിക്‌സ് എന്നിവ സാധ്യതയുള്ള മേഖലകളാണ്.  ഇതുമായി ബന്ധപ്പെട്ട്  പ്ലസ്ടു പൂർത്തിയാക്കിയവർക്കുള്ള ടെക്‌നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽ തല കോഴ്സുകളുണ്ട്. ഡിസൈൻ കോഴ്‌സുകൾക്ക് എല്ലാ മേഖലയിലും സാധ്യതകളുണ്ട്. മെഷീൻ ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, അപ്പാരൽ ഡിസൈൻ, ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ എന്നിവ തൊഴിൽ സാധ്യതയുള്ള മേഖലകളാണ്.

Representative Image. Photo Credit : MISTER DIN/Shutterstock

ഹീറ്റിങ്, വെന്റിലെഷൻ, എയർ കണ്ടിഷനിംഗ്, (HVAC) മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലമിങ്, പെയിന്റിങ് (MEP) തലങ്ങളിൽ ടെക്‌നിഷ്യൻ, സൂപ്പർവൈസറി തല ജോലി സാധ്യതകൾ വർധിച്ചു വരുന്നു. കാർഷിക മേഖലയിൽ അഗ്രിബിസിനെസ്സ് മാനേജ്‌മന്റ്, സപ്ലൈ ചെയിൻ മാനേജ്‌മന്റ്, ഭക്ഷ്യ സംസ്കരണം, ഫുഡ് ഇ റീറ്റെയ്ൽ, ഫുഡ് ആൻഡ് ന്യൂട്രിഷൻ എന്നിവയിൽ വളർച്ച  പ്രതീക്ഷിക്കാം. ബയോഎൻജിനീയറിംഗ്, റീജനറേറ്റീവ് ബയോളജി, ഡെർമറ്റോളജി, കോസ്‌മെറ്റോളജി, ഫിസിയോതെറാപ്പി, വൺ ഹെൽത്ത്, മൈക്രോബയോളജി എന്നിവ ലോകത്താകമാനം സാധ്യതയുള്ള മേഖലകളാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിങ്, ഓട്ടോമേഷൻ, സൈബർസെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ ടെക്നോളജി, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റാ മാനേജ്‌മന്റ്, പ്രെസിഷൻ ഫാമിങ്, ഡ്രോൺ ടെക്നോളജി, ജി ഐ എസ്, സോയിൽ മാപ്പിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് എന്നിവ മികച്ച കോഴ്സുകളാകും. മൂല്യവർധിത ഉൽപന്ന നിർമാണത്തിന് പ്രാധാന്യം ലഭിക്കുന്നതോടെ ഫുഡ് ടെക്നോളജി എന്നിവ കരുത്താർജിക്കും.  

Representative image. Photo Credit : Rawpixel.com/Shutterstock

സംരംഭകത്വം വിപുലപ്പെടുന്നതോടെ സ്റ്റാർട്ടപ്പുകൾ കൂടുതലായി രൂപപ്പെടും. വിദ്യാർഥികൾ സംരംഭകരാകുന്ന പ്രക്രിയ വർധിച്ചുവരും. കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാനുള്ള ടെക്നോളജി, ഗവേഷണം, സുസ്ഥിര സാങ്കേതിക വിദ്യ എന്നിവയിൽ ആഗോള തലത്തിൽ വൻ വളർച്ച പ്രതീക്ഷിക്കാം. എനർജി മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളിൽ ഹൈഡ്രജൻ എനർജി, ഗ്രീൻ എനർജി, ക്ലീൻ എനർജി എന്നിവ വിപുലപ്പെടും.

Representative Image. Photo Credit : ViDI-Studio-shutterstock/Shutterstock

വിദേശപഠനത്തിനായി തയാറെടുക്കുന്ന വിദ്യാർഥികൾ അമേരിക്ക, കാനഡ, ഓസ്ട്രേലിയ,  ന്യൂസിലാൻഡ്, ജർമനി, യൂറോപ്യൻ യൂണിയൻ എന്നിവ തെരഞ്ഞെടുക്കും. പ്രാവീണ്യ പരീക്ഷകളിൽ മിക്ക സർവകലാശാലകളും ഇളവ് വരുത്തിയിട്ടുണ്ട്. സാറ്റ്, ജിആർഇ, ജിമാറ്റ് സ്കോറില്ലാതെയും പ്രവേശനം സാധ്യമാകും. എൻജിനീയറിങ് രംഗത്ത്   കംപ്യൂട്ടർ സയൻസ്, ബിയോമെഡിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ, കെമിക്കൽ, ആർക്കിടെക്ചർ, റോബോട്ടിക്, ഡയറി ടെക്നോളജി എന്നിവയിൽ തൊഴിലവസരങ്ങളേറും. ഡിജിറ്റലൈസേഷൻ കൂടുതൽ വളർച്ച കൈവരിക്കുന്നതോടെ ഡിജിറ്റൽ മാർക്കറ്റിങ്, ഇ -കോമേഴ്‌സ് , അക്കൗണ്ടിങ് , ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, ഹൈബ്രിഡ് ടെക്നോളജി, എജ്യുക്കേഷൻ ടെക്നോളജി, ന്യൂ മീഡിയ എന്നിവയിൽ ഉയർന്ന വളർച്ച നിരക്ക് പ്രതീക്ഷിക്കാം.

Representative image. Photo Credit : ABHISHEK KUMAR SAH/iStock
ADVERTISEMENT

ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി, എനർജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്റ്റിവിറ്റി, സോളാർ ജിയോ എൻജിനീയറിങ്, ഡയറക്റ്റ് കാർബൺ ക്യാപ്ചർ, സൂപ്പർസോണിക് എയർ ക്രഫ്റ്റുകൾ, പറക്കുന്ന കാറുകൾ , ഓപ്പൺ റാൻ സാങ്കേതിക വിദ്യ, പ്രീഫാബ് കൺസ്ട്രക്ഷൻ, ഗ്രീൻ കൺസ്ട്രക്ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകൾ,  ഹെൽത്ത്  കെയർ ടെക്നോളോജിസ് ,  ബയോമെഡിക്കൽ സയൻസ് , മോളിക്യൂലാർ ബയോളജി , ഹെൽത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകൾ, ഹെൽത്ത് ട്രാക്കറുകൾ, വ്യക്തിഗത പോഷണം, സ്ലീപ്‌ ടെക്നോളോജിസ്, 3 ഡി പ്രിന്റഡ് ബോൺ ഇംപ്ലാന്റുകൾ, സൈക്കോളജി, ഡെവലപ്മെന്റൽ സയൻസ്, പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ്സ് എക്കണോമിക്‌സ്,  സ്പേസ് ടൂറിസം, ഗ്ലോബൽ എന്റർടൈൻമെന്റ് സ്ട്രീമിങ്, മെറ്റാ വേർസ് എന്നിവ  തൊഴിൽ മേഖലയിൽ മാറ്റത്തിനു വഴിയൊരുക്കും.

Representative Image. Photo Credit : :EtiAmmos/iStock.

മികച്ച തൊഴിലിനു സ്കിൽ വികസനം അത്യന്താപേക്ഷിതമായിത്തീരും. വിദ്യാർഥികൾ വർധിച്ചു വരുന്ന സാധ്യതകൾ വിലയിരുത്തി ഉപരിപഠന മേഖല കണ്ടെത്തണം. പഠിച്ച മേഖലയിൽ തന്നെ ഉപരിപഠനം നടത്തണമെന്നില്ല. തൊഴിലിന്റെ കാര്യത്തിലും ഇത് ഏറെ പ്രസക്തമാണ്. ലോകത്താകമാനം പഠിച്ച മേഖലയിൽ തന്നെ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 12 ശതമാനത്തോളം മാത്രമാണ്.

ഇഷ്ടമുള്ള ബിരുദത്തിനു ചേരാം ഈ പ്രവേശനപരീക്ഷകളെഴുതി

Representative Image/ Photo Credit : Smolaw/Shutterstock.com

സിയുഇടി വഴിയുള്ള ബിരുദ പ്രവേശനം
രാജ്യത്തെ 225  ഓളം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി  നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി യുജി പ്രവേശന പരീക്ഷ എഴുതാം.  കേന്ദ്ര സർവകലാശാലകൾ, തെരെഞ്ഞെടുത്ത സംസ്ഥാന തല, ഡീംഡ്, സ്വകാര്യ സർവകലാശാലകളടക്കം 225  ഓളം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനം എന്നിവയും ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി, കാസർഗോഡ് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിൽ ബിരുദ പ്രവേശനവും CUET വഴിയാണ് നടക്കുക. www.cuet.samarth.ac.in

Representative image. Photo Credit : tumsasedgars/iStock

ഐസർ
രാജ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് - IISER ബിഎസ്, എംഎസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം എന്നിവയിലേക്ക് പ്ലസ്ടു സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഇതിനായി പ്രത്യേക അഭിരുചിപരീക്ഷയുണ്ട്. ISAT. സയൻസിൽ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. രാജ്യത്ത് തിരുവനന്തപുരമടക്കം രാജ്യത്ത് ഏഴ് ഐസറുകളുണ്ട്. ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയവർക്കും ഐസറിൽ പ്രവേശനം നേടാം.  ജൂൺ മൂന്നാമത്തെ ആഴ്ചയിലാണ് പരീക്ഷ. www.iiseradmissions.in.

Representative Image. Photo Credit: Achira/Shutterstock
ADVERTISEMENT

നൈസർ പ്രവേശനം
ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് NISER ൽ ബി എസ് -എം എസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം അഖിലേന്ത്യ തലത്തിലുള്ള നെസ്റ്റ് -NEST പരീക്ഷയിലൂടെയാണ്. പ്ലസ്ടു സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.  മുംബൈ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അറ്റോമിക് എനർജി സെന്ററിലെ ബേസിക് സയൻസ് യുജി പ്രവേശനവും നെസ്റ്റ് വഴിയാണ്. www.nestexam.in

Representative Image. Photo Credit: Asia-Images-Group/Shutterstock

കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാറ്റിസ്റ്റിക്‌സ്, കണക്ക്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ബിഎസ്, എംഎസ് പ്രോഗ്രാമുകൾക്ക് പ്രത്യേക പ്രവേശന പരീക്ഷയുണ്ട്.   www.isical.ac.in ചെന്നൈ മാത്തമറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്‌സി ഓണേഴ്‌സ് പ്രോഗ്രാമിന് പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. മാത്തമാറ്റിക്‌സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരിപഠനത്തിനുഅവസരങ്ങളുണ്ട്. www.cmi.ac.in

Representative Image. Photo Credit: michaeljung/Shutterstock

ദേശീയ നിയമസർവകലാശാലകളിലടക്കം രാജ്യത്തെ മികച്ച നിയമ സ്കൂളുകളിൽ ഇന്റഗ്രേറ്റഡ് ബിരുദ കോഴ്സുകൾക്ക് ക്ലാറ്റ് -CLAT പരീക്ഷയിലൂടെയാണ് അഡ്മിഷൻ. www.consortumofnlus.ac.in

Representative image. Photo Credit : VSanandhakrishna/iStock

ഡിസൈൻ കോഴ്സുകൾ പഠിക്കാൻ ഐഐടികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവിടങ്ങളിലേക്ക് വിവിധ പ്രവേശന പരീക്ഷകളുണ്ട്. യൂസീഡ്, നിഫ്റ്റ് അഡ്മിഷൻ ടെസ്റ്റ്, എൻഐഡി അഭിരുചി പരീക്ഷ എന്നിവയുണ്ട്. ഫുട്‍വെയർ ഡിസൈൻ & ഡെവലൊപ്മെന്റ് ഇന്സ്ടിട്യൂട്ടിൽ പ്രത്യേക പരീക്ഷയുണ്ട്. ഇവയുടെ പ്രവേശന നടപടികൾ പുരോഗമിച്ചുവരുന്നു. www.uceediitb.ac.in, www.admissions.nid.edu, www.fddindia.com, www.nift.ac.in

Representative image. Photo Credit : GaudiLab/iStocks.com

നാഷണൽ ഡിഫെൻസ് അക്കാഡമിയിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യൂണിയൻ ആർമി, നേവി, എയർഫോഴ്‌സ് ബ്രാഞ്ചുകളിലേക്കുള്ള ഓഫീസർ തലത്തിലേക്ക് പരിശീലനം ലഭിക്കുന്ന സെലക്ഷൻ പ്രക്രിയയാണിത്.പരീക്ഷയ്ക്ക് രണ്ടു ഘട്ട അപേക്ഷാ ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ട പരീക്ഷ ഏപ്രിൽ  ഒന്നിനും രണ്ടാം ഘട്ടം സെപ്റ്റംബർ ഒന്നിനുമാണ്. www.upsc.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം.  2002 ജൂലൈ രണ്ടിനും, 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ആർമിയിലേക്കു ഏതു പ്ലസ് ടു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. നേവി,എയർഫോഴ്‌സ് എന്നിവയിലേക്ക് പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് പഠിച്ചിരിക്കണം. ആർമി, നേവി എന്നിവയിലേക്ക് കുറഞ്ഞത് 157 സെന്റീമീറ്ററും എയർഫോഴ്‌സിലേക്ക് 162.5 സെന്റിമീറ്ററും ഉയരം വേണം. എഴുത്തു പരീക്ഷ, എസ്എസ് ബി ബോർഡ് ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സിലക്ഷൻ. എൻഡിഎ പരീക്ഷയ്ക്ക് രണ്ടര മണിക്കൂർ വീതമുള്ള മാത്തമാറ്റിക്സ്,  ജനറൽ എബിലിറ്റി  ടെസ്റ്റുകളുണ്ട്. ചിട്ടയോടെയുള്ള തയാറെടുപ്പ്  ആവശ്യമാണ്. www.upsc.gov.in

Representative image. Photo Credit : as creative atelier/istocks.com

പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്തയിലെ സത്യജിത്‌റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് ജോയിൻറ് എൻട്രൻസ് ടെസ്റ്റുണ്ട്. www.ftii.ac.in, www.srfti.ac.in മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പ്രോഗ്രാമുകൾക്ക് സിയുഇടി 24 പരീക്ഷയിലൂടെ പ്രവേശനം നേടാം. കോട്ടയത്തെ കെ.ആർ .നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ കമ്മ്യൂണിക്കേഷനിലും ഇതിലൂടെയാണ് പ്രവേശനം.

Representative image. Photo Credit : PradeepGaurs/Shutterstock

രാജ്യത്തെ വിവിധ  ഐഐഎമ്മുകൾ നടത്തുന്ന ഇന്റഗ്രേറ്റഡ് മാനേജ്‌മന്റ് പ്രോഗ്രാമുകൾക്ക് അതാത് ഐ ഐ എമ്മുകൾ നടത്തുന്ന പ്രവേശന പരീക്ഷകളുണ്ട്. www.iimidr.ac.in

Representative image. Photo Credit : Deepak Sethi/iStock

പ്ലസ് ടു കഴിയുന്നതോടെ മുഖ്യധാര ബിരുദ, പ്രൊഫഷണൽ കോഴ്സുകൾക്കപ്പുറം വേറിട്ട കോഴ്സുകളിലൂടെ മികച്ച തൊഴിൽ കണ്ടെത്താനാഗ്രഹിക്കുന്ന വിദ്യാർഥികളേറെയുണ്ട്. കോഴ്സ് പൂർത്തിയാക്കിയ ഉടനെ മികച്ച തൊഴിൽ ലഭിക്കുന്ന കോഴ്സുകൾ യഥേഷ്ടമുണ്ട്. ഇവയിൽ ഡിപ്ലോമ, ഡിഗ്രി പ്രോഗ്രാമുകളുമുണ്ട്.  ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി, ഓട്ടോമൊബൈൽ എൻജിനീയറിങ്, കോസ്‌മെറ്റോളജി, ഹൈബ്രിഡ് എൻജിനീയറിങ്, ഫാഷൻ ഡിസൈൻ, പ്രോഡക്റ്റ് ഡിസൈൻ, അപ്പാരൽ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, ആൻഡ്രോയിഡ് ഡെവലപ്മെന്റ്, മൊബൈൽ ആപ്ലിക്കേഷൻ, മൊബൈൽ ഹാർഡ്‌വെയർ, കംപ്യൂട്ടർ അപ്ലിക്കേഷൻ, ഡാറ്റ സയൻസ്, നോട്ടിക്കൽ സയൻസ്, പോർട്ട് മാനേജ്‌മന്റ്, ലോജിസ്റ്റിക് മാനേജ്‌മന്റ്, ക്യാബിൻ ക്രൂ, പൗൾട്രി പ്രൊഡക്ഷൻ & മാനേജ്‌മന്റ്, ലബോറട്ടറി ടെക്നോളജി, നഴ്സിങ്, ഒപ്‌റ്റോമീറ്ററി, ഓഡിയോളജി & സ്പീച് ലാംഗ്വേജ് തെറാപ്പി,  ഫിസിയോതെറാപ്പി, ഡയാലിസിസ് ടെക്‌നിഷ്യൻ,  ടെക്നോളജി എന്നിവ മികച്ച പ്രോഗ്രാമുകളാണ്.

Representative image. Photo credit:Rawpixel.com/ Shutterstock

ഫുഡ് ടെക്നോളജി, കളിനറി ആർട്സ്, ഹോട്ടൽ മാനേജ്‌മന്റ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സുകൾ, ബേക്കിങ്, അഗ്രി പ്രോസസിങ്, ഡയറി മാനേജ്‌മന്റ്, ഡയറി ടെക്നോളജി, ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ, ഫ്രന്റ്  ഓഫീസ് അസിസ്റ്റന്റ്, ഫാർമസി, ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ്, ഡൈ & ടൂൾ മേക്കിങ്, റേഡിയോളജി, മെഡിക്കൽ റേഡിയോഗ്രാഫർ,  x റേ ടെക്‌നിഷ്യൻ, ഫിലിം, ടെലിവിഷൻ & മീഡിയ കോഴ്സുകൾ, എംഇ പി കോഴ്സുകൾ, വയർമാൻ ലൈസൻസിങ്, ഇലക്ട്രിഷ്യൻ എന്നിവയ്ക്ക് തൊഴിൽ സാധ്യതയുണ്ട്.

Representative Image. Photo Credit : Deepak Sethi/iStock

കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, ഓട്ടോമേഷൻ, എ ഐ, മെഷീൻ ലീർണിങ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, സൈബർ സെക്യൂരിറ്റി, ഡാറ്റ സയൻസ്, സൈബർ ഫോറൻസിക്സ് , വെസ്സൽ ഓപ്പറേറ്റർ, ലബോറട്ടറി ടെക്‌നിഷ്യൻ, പെർഫ്യൂഷൻ ടെക്നോളജി, ഒക്യുപേഷൻ തെറാപ്പി എന്നിവയിൽ ഡിപ്ലോമ, ബിരുദ പ്രോഗ്രാമുകളുണ്ട്.

Representative image. Photo Credit : GaudiLab/Shutterstock

ഫുട്‍വെയർ ഡിസൈൻ, മാരിടൈം മാനേജ്‌മന്റ്, GIS, GST, കമ്പ്യൂട്ടർ എയ്‌ഡഡ്‌ ഡിസൈൻ, സോളാർ എനർജി എന്നിവ താൽപര്യത്തിനനുസരിച്ച് തെരെഞ്ഞെടുക്കാവുന്നതാണ്. കോഴ്സ് പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും വിദേശത്തും തൊഴിലവസരങ്ങളുണ്ട്. സ്‌കിൽഡ് വർക്കർ വിഭാഗത്തിൽ വിദേശത്തു തൊഴിൽ നേടാം. നിരവധി 

Representative Image. Photo Credit : CRS PHOTO/Shutterstock

ബിവോക് പ്രോഗ്രാമുകൾ പ്ലസ്ടു വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. മേൽ സൂചിപ്പിച്ച വിവിധ മേഖലകളിൽ ബി വോക് കോഴ്സുകളുണ്ട്. മികച്ച അറിവ്, തൊഴിൽ  നൈപുണ്യം എന്നിവ പ്രധാനം ചെയ്യുന്ന കോഴ്സുകൾ കണ്ടെത്തണം. നിർമാണ മേഖല, ഫാക്ടറി നിർമാണം, ഐടി, സേവന മേഖലകളിൽ മികച്ച പ്രോഗ്രാമുകളുണ്ട്. പൈലറ്റ് ട്രെയിനിങ് പ്രോഗ്രാമിന് ചെലവേറുമെങ്കിലും അവസരങ്ങളേറെയാണ്. ലോക്കോ പൈലറ്റ്, സീമെൻ വിഭാഗത്തിലും സാധ്യതകളുണ്ട്. പോളി ടെക്‌നിക്കുകൾ, ഐടിഐകൾ, ASAP, KDISC, KASE, IIIC എന്നിവിടങ്ങളിൽ മികച്ച സ്കിൽ വികസന പ്രോഗ്രാമുകളുണ്ട്.