ഹോട്ടൽ മേഖലയിലെ ജോലിയാണോ സ്വപ്നം; 12 മാസത്തെ കോഴ്സ് പഠിച്ച് ഇഷ്ടമുള്ള കരിയർ കണ്ടെത്താം
ത്രിവത്സര ഹോട്ടൽ മാനേജ്‌മെന്റ് പ്രോഗ്രാമിൽ ചേരാൻ സൗകര്യമില്ലാത്തവർക്ക് പ്ലസ്ടു ജയിച്ച് 12 മാസത്തെ ഫുഡ്‌ക്രാഫ്‌റ്റ് പരിശീലനംവഴി ഈ രംഗത്തേക്ക് കടക്കാം. 9 മാസത്തെ ക്ലാസ്‌റൂം പഠനവും 3 മാസത്തെ ഹോട്ടൽ വ്യവസായ പരിശീലനവും. ഒട്ടുമിക്ക ജോലിസ്‌ഥലങ്ങളിലും ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമാണ്. ഈ

ത്രിവത്സര ഹോട്ടൽ മാനേജ്‌മെന്റ് പ്രോഗ്രാമിൽ ചേരാൻ സൗകര്യമില്ലാത്തവർക്ക് പ്ലസ്ടു ജയിച്ച് 12 മാസത്തെ ഫുഡ്‌ക്രാഫ്‌റ്റ് പരിശീലനംവഴി ഈ രംഗത്തേക്ക് കടക്കാം. 9 മാസത്തെ ക്ലാസ്‌റൂം പഠനവും 3 മാസത്തെ ഹോട്ടൽ വ്യവസായ പരിശീലനവും. ഒട്ടുമിക്ക ജോലിസ്‌ഥലങ്ങളിലും ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമാണ്. ഈ യോഗ്യതക്കാരിൽ ഹോട്ടൽ രംഗത്തെ ഉയർന്ന സ്‌ഥാനങ്ങൾ വരെ എത്തിയവരുമുണ്ട്.
ഹോട്ടൽ മാനേജ്‌മെന്റിലെ ഏതെങ്കിലുമൊരു ശാഖയിൽ മാത്രമാണ് പരിശീലനം. ഹോട്ടലുകൾ, റസ്‌റ്ററന്റുകൾ, കന്റീനുകൾ, കപ്പലുകൾ, എയർലൈനുകൾ, ആശുപത്രികൾ, വൻകിട വ്യവസായശാലകൾ മുതലായവയിലെല്ലാം ഫുഡ്‌ക്രാഫ്‌റ്റ് വിഷയങ്ങളിൽ പരിശീലനം നേടിയവരുടെ സേവനം വേണം. 13 ഫുഡ്‌ക്രാഫ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടുകൾ ഗ്രാന്റ്–ഇൻ–എയ്ഡ് സ്ഥാപനങ്ങളായി സംസ്‌ഥാന ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിൽ കേരളത്തിന്റെ പല ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു. വെബ്: www.fcikerala.org. ഇവയിലേക്ക് അപേക്ഷകൾ 31ന് വൈകിട്ട് 5 വരെ സ്വീകരിക്കും. മുഖ്യകേന്ദ്രത്തിന്റെ വിലാസം: പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ട്, കളമശേരി- 683 104.
സ്‌ഥാപനങ്ങളും ഫോൺ നമ്പറുകളും
കളമശേരി (KY)- 0484 2558385, കോഴിക്കോട് (KZ)- 0495 2372131, തിരുവനന്തപുരം (TV)- 0471 2728340, കോട്ടയം (KM) - 0481 2312504, തൃശൂർ (TS)- 0487 2384253, കണ്ണൂർ (KN)- 0497 2706904, തിരൂർ (TR)- 0494 2430802, തൊടുപുഴ (TZ)- 0486 2224601, പെരിന്തൽമണ്ണ (PM)- 0493 329573, ഉദുമ (UD)- 0467 2236347, ചേർത്തല(CH)- 0478 2817234, കൊല്ലം (KL)- 0474 2767635, പാലക്കാട് (PL)- 0492 2256677
അപേക്ഷ
പ്രവേശനത്തിൽ പ്രഫഷനൽ കോഴ്‌സുകൾക്കുള്ള സാമുദായിക സംവരണമുണ്ട്.
ഡിമാൻഡനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടിയേക്കാം. ഫീസിലും മാറ്റം വരാം. പ്ലസ്ടു / തുല്യ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് സിലക്‌ഷൻ.
പരീക്ഷ ജയിക്കാൻ മൂന്നിലേറെ ചാൻസ് എടുത്തവർ അപേക്ഷിക്കേണ്ടതില്ല. രണ്ടും മൂന്നും ചാൻസിൽ ജയിച്ചവർക്ക് റാങ്കിങ്ങിൽ യഥാക്രമം 5, 10 മാർക്ക് കുറയ്‌ക്കും. പ്രായപരിധിയില്ല. പ്രവേശനവേളയിലും നവംബറിലുമായി 2 ഗഡുക്കളായി ഫീസടയ്‌ക്കാം. സ്‌ഥാപനം നിർദേശിക്കുന്ന യൂണിഫോം വാങ്ങണം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്‌ടസും വെബ്സൈറ്റിലുണ്ട്. ഓൺലൈനായി ഫീസടച്ച് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാഫീ 110 രൂപ. പട്ടികവിഭാഗക്കാർ 60 രൂപ. പ്രോസ്‌പെക്‌ടസിലെ നിർദേശപ്രകാരം സർട്ടിഫിക്കറ്റുകൾ, മാർക്ക്ഷീറ്റ്, ഫോട്ടോ, കയ്യൊപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. താൽപര്യമുള്ള കോഴ്‌സുകളുടെ മുൻഗണനാക്രമം ഫോമിൽ കാണിക്കാം. ഒന്നിലേറെ കേന്ദ്രങ്ങളിലേക്ക് ശ്രമിക്കുന്നവർ വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം.