കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ 25നു വൈകിട്ട് 5 വരെ സമയമുണ്ട്. അപേക്ഷയിലെ നിർണായകകൃത്യമാണ് ഓപ്ഷനുകൾ തീരുമാനിക്കുന്നത്. ഒരു സ്കൂളും ഐച്ഛികവിഷയങ്ങളുടെ ഒരു കോംബിനേഷനും ചേർന്നതാണ് ഒരു ഓപ്ഷൻ. നിങ്ങൾ പരിഗണിക്കുന്ന ഓപ്ഷൻ അനുസരിച്ച് പ്രവേശനം കിട്ടാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ 25നു വൈകിട്ട് 5 വരെ സമയമുണ്ട്. അപേക്ഷയിലെ നിർണായകകൃത്യമാണ് ഓപ്ഷനുകൾ തീരുമാനിക്കുന്നത്. ഒരു സ്കൂളും ഐച്ഛികവിഷയങ്ങളുടെ ഒരു കോംബിനേഷനും ചേർന്നതാണ് ഒരു ഓപ്ഷൻ.

നിങ്ങൾ പരിഗണിക്കുന്ന ഓപ്ഷൻ അനുസരിച്ച് പ്രവേശനം കിട്ടാനുള്ള സാധ്യതയറിഞ്ഞിരിക്കുന്നതു സൗകര്യപ്രദമാണ്. പ്രവേശന സാധ്യതയെപ്പറ്റി ഏകദേശരൂപം കിട്ടാനുള്ള വഴി കഴിഞ്ഞ വർഷം എത്ര റാങ്ക് വരെ പ്രവേശനം കിട്ടിയെന്നു മനസ്സിലാക്കുന്നതാണ്. ഇതിനുള്ള സംവിധാനം https://hscap.kerala.gov.in എന്ന വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

1. പ്രോസ്പെക്റ്റസിലെ 16-ാം ഖണ്ഡികയിൽ വിശദമാക്കിയ രീതിയിൽ നിങ്ങളുടെ WGPA കണക്കാക്കി വയ്ക്കുക. (അവസാന റാങ്ക് അറിയാനുള്ള സൈറ്റിലെ WGPA കാൽക്കുലേറ്റർ ഉപയോഗിക്കുകയുമാകാം).
2. മുഖ്യസൈറ്റിലെ VIEW LAST RANK & WGPA എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. അവിടെ നീണ്ട 4 ബോക്സുകൾ കാണാം. ആദ്യത്തേതിൽനിന്ന് നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക. രണ്ടാം ബോക്സിൽ ക്ലിക് ചെയ്ത് നിങ്ങളുടെ കാറ്റഗറി (ജനറൽ / പട്ടികവിഭാഗം / മാനേജ്മെന്റ് തുടങ്ങിയവ) തിരഞ്ഞെടുക്കുക. ഇതേ രീതിയിൽ 3, 4 ബോക്സുകളിൽ നിന്ന് സ്കൂളും വിഷയകോംബിനേഷനും (ഉദാ: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി) തിരഞ്ഞെടുക്കാം. തുടർന്ന് തൊട്ടടുത്തുള്ള VIEW എന്ന ബോക്സിൽ ക്ലിക് ചെയ്താൽ ആ സ്കൂളിലെ ആ കോംബനേഷനിൽ ആ കാറ്റഗറിയിൽ പ്രവേശനം കിട്ടിയവരിലെ അവസാന റാങ്ക്, WGPA എന്നിവ തെളിഞ്ഞുവരും.
3. ഇനി, നിങ്ങൾക്ക് ആ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും നിങ്ങളുടെ കാറ്റഗറിയിലെ അവസാന റാങ്കുകളും WGPA സംഖ്യകളും അറിയണമെങ്കിൽ സ്കൂൾ തിരഞ്ഞെടുക്കാതെ VIEW ക്ലിക് ചെയ്താൽ മതി.
4. ജില്ല മാത്രം തിരഞ്ഞെടുത്തു ക്ലിക് െചയ്താൽ ആ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും എല്ലാ കാറ്റഗറികളിലെയും എല്ലാ കോംബിനേഷനുകളിലെയും വിവരങ്ങൾ കിട്ടും.
രണ്ടു കാര്യങ്ങൾ മനസ്സിൽ വയ്ക്കുക:
∙ 2023 രണ്ടാം അലോട്മെന്റിൽ സിലക്‌ഷൻ കിട്ടിയവരുടെ വിവരങ്ങളാണ് സൈറ്റിൽ വരുക. അൽപംകൂടി താണ റാങ്കുകാർക്കും പിന്നീടു പ്രവേശനം കിട്ടിയിട്ടുണ്ട്.
∙ കഴിഞ്ഞ വർഷത്തെ അവസാനറാങ്കുകൾ ഇത്തവണ അതേപടി ആവർത്തിക്കുകയില്ല. പ്രവേശനസാധ്യതയുടെ ഏകദേശരൂപം ലഭിക്കുക എന്നതു മാത്രമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. ശ്രദ്ധയോടെ ഓപ്ഷൻ തീരുമാനിക്കുക.

പ്ലസ് വൺ: ആദ്യദിനം ഒരു ലക്ഷം അപേക്ഷ
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ച ഇന്നലെ ഒരു ലക്ഷത്തോളം അപേക്ഷകൾ. എല്ലാ വർഷവും സീറ്റ് ക്ഷാമം കൂടുതലുണ്ടാവുന്ന മലപ്പുറത്തു തന്നെയാണ് ആദ്യ മണിക്കൂറിൽ കൂടുതൽ അപേക്ഷകൾ ലഭിച്ചത് (12,029). തിരുവനന്തപുരമാണ് (8093) രണ്ടാമത്. വെബ്സൈറ്റ്: www.vhseportal.kerala.gov.in
വൊക്കേഷനൽ ഹയർ സെക്കൻഡറി അപേക്ഷയും ഇന്നലെ ആരംഭിച്ചു. www.hscap.kerala.gov.in. 25ന് വൈകിട്ട് 5 വരെ അപേക്ഷകൾ നൽകാം.
 
English Summary:

Your Kerala Plus One Admission Application by 5 PM on May 25th

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT