ജോലിക്കു ചേരും മുൻപ് അഞ്ച് കാര്യങ്ങൾ ചെയ്യാൻ തയാറാണോ?; കരിയർ വളർച്ച ഉറപ്പ്!
ഒരിക്കലും മടുക്കാത്ത ജോലി വേണം. ശമ്പളവും ആനുകൂല്യങ്ങളും മനസ്സിനെ തൃപ്തിപ്പെടുത്തുന്നതാവണം. ആഗ്രഹിക്കുന്ന സമയത്ത് ജോലിയിൽ ഉയർച്ചയുണ്ടാകണം. മികച്ച ഒരു തസ്തികയിലെത്തിയ ശേഷം അന്തസ്സായി വിരമിക്കണം. ഇങ്ങനെ ആരെങ്കിലും പറയുന്നതു കേട്ടാൽ ആഹാ! എന്തുനല്ല നടക്കാത്ത സ്വപ്നമെന്നു പറഞ്ഞ് പരിഹസി
ഒരിക്കലും മടുക്കാത്ത ജോലി വേണം. ശമ്പളവും ആനുകൂല്യങ്ങളും മനസ്സിനെ തൃപ്തിപ്പെടുത്തുന്നതാവണം. ആഗ്രഹിക്കുന്ന സമയത്ത് ജോലിയിൽ ഉയർച്ചയുണ്ടാകണം. മികച്ച ഒരു തസ്തികയിലെത്തിയ ശേഷം അന്തസ്സായി വിരമിക്കണം. ഇങ്ങനെ ആരെങ്കിലും പറയുന്നതു കേട്ടാൽ ആഹാ! എന്തുനല്ല നടക്കാത്ത സ്വപ്നമെന്നു പറഞ്ഞ് പരിഹസി
ഒരിക്കലും മടുക്കാത്ത ജോലി വേണം. ശമ്പളവും ആനുകൂല്യങ്ങളും മനസ്സിനെ തൃപ്തിപ്പെടുത്തുന്നതാവണം. ആഗ്രഹിക്കുന്ന സമയത്ത് ജോലിയിൽ ഉയർച്ചയുണ്ടാകണം. മികച്ച ഒരു തസ്തികയിലെത്തിയ ശേഷം അന്തസ്സായി വിരമിക്കണം. ഇങ്ങനെ ആരെങ്കിലും പറയുന്നതു കേട്ടാൽ ആഹാ! എന്തുനല്ല നടക്കാത്ത സ്വപ്നമെന്നു പറഞ്ഞ് പരിഹസി
ഒരിക്കലും മടുക്കാത്ത ജോലി വേണം. ശമ്പളവും ആനുകൂല്യങ്ങളും മനസ്സിനെ തൃപ്തിപ്പെടുത്തുന്നതാവണം. ആഗ്രഹിക്കുന്ന സമയത്ത് ജോലിയിൽ ഉയർച്ചയുണ്ടാകണം. മികച്ച ഒരു തസ്തികയിലെത്തിയ ശേഷം അന്തസ്സായി വിരമിക്കണം. ഇങ്ങനെ ആരെങ്കിലും പറയുന്നതു കേട്ടാൽ ആഹാ! എന്തുനല്ല നടക്കാത്ത സ്വപ്നമെന്നു പറഞ്ഞ് പരിഹസി ക്കുന്നവരായിരിക്കും ഏറെയും. എന്നാൽ കുറച്ചൊരു കരുതലുണ്ടെങ്കിൽ മേൽപറഞ്ഞ കാര്യങ്ങളൊക്കെ അനായാസേന നേടിയെടുക്കാവുന്ന തേയുള്ളൂവെന്നാണ് കരിയർ വിദഗ്ധർ പറയുന്നത്.
വേരിൽക്കൊണ്ട് വളമിട്ടിട്ടു കാര്യമില്ലെന്നു പറയുന്നതു പോലെ പല ജോലികൾ ചെയ്തു ചെയ്ത് ഇഷ്ടമുള്ള ഒരു ജോലിയിലേക്കെ ത്തിയിട്ട് ഇവയൊക്കെ നടപ്പിലാക്കാമെന്നു വിചാരിക്കരുത്. ഉപരി പഠനം കഴിഞ്ഞ ശേഷം അഭിരുചിക്ക നുസരിച്ചുള്ള ജോലി തിരഞ്ഞെടുക്കുന്നതു മുതൽ ആസൂത്രണം ചെയ്യണം. വ്യക്തമായ കരിയർ പ്ലാൻ ആണ് ഏതു വ്യക്തിയുടെയും വിജയത്തിന്റെ അടിസ്ഥാനം. അഭിരുചികളുമായി ഒത്തുപോകുന്നതും സാമ്പത്തികമായും സാമൂഹികമായും വളരാൻ അവസരം ഒരുക്കുന്നതുമായ കരിയറാണെങ്കിൽ ജീവിതത്തിൽ സംതൃപ്തി ഉറപ്പാണ്. എന്നാൽ ഇങ്ങനെയൊരു കരിയർ തുടക്കത്തിൽ തന്നെ കണ്ടെത്തുക എന്നതാണ് പ്രധാനം. പലപ്പോഴും മറ്റു പല ജോലികളും ചെയ്തും പരാജയപ്പെട്ടും നിരാശയും അസംതൃപ്തിയും അനുഭവിച്ചതിനും ശേഷമായിരിക്കും പലർക്കും കാത്തിരുന്ന കരിയറിൽ എത്തിച്ചേരാൻ കഴിയുന്നത്. മുന്നോട്ടുവച്ച കാലുകൾ പിന്നോട്ടെടുക്കേണ്ടിവരും. സമയവും അധ്വാനവും വെറുതെയാകും. വൈകി മാത്രം കരിയർ രൂപപ്പെടുത്തുമ്പോഴുണ്ടാകുന്ന ഒട്ടേറെ ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. ഇതിനെല്ലാം പരിഹാരമാണ് വിദ്യാഭ്യാസം കഴിഞ്ഞ ഉടൻ കണ്ടെത്തുന്ന ഏറ്റവും അനുയോജ്യമായ കരിയർ.
∙ ആസൂത്രണം വേണം സ്കൂൾകാലം മുതൽക്ക്
ഇഷ്ടമുള്ള കോഴ്സുകളെല്ലാ പഠിച്ച ശേഷം മാത്രം ജോലിയെക്കുറിച്ച് ചിന്തിച്ചാൽപ്പോരാ. ഇഷ്ടജോലിക്കായുള്ള മുന്നൊരുക്കങ്ങൾ സ്കൂൾ കാലഘട്ടം മുതൽക്കേ തുടങ്ങണം. വ്യക്തവും കൃത്യവുമായ ആസൂത്രണമാണ് മികച്ച കരിയറിലേക്കു നയിക്കുന്നത്. സ്കൂൾ കാലത്തേ തുടങ്ങുന്ന കരിയർ ചിന്തകൾക്ക് വ്യക്തമായ രൂപം ലഭിക്കുന്നത് കോളജ് കാലത്തായിരിക്കും. പ്രഫഷനൽ ബിരുദം കൂടി നേടുന്നതോടെ എവിടെ എങ്ങനെ കരിയർ രൂപപ്പെടുത്തണം എന്നതിനെക്കുറിച്ച് വ്യക്തമായ ആശയം ലഭിച്ചിരിക്കും. പിന്നീട് അതു നടപ്പാക്കുക എന്നതുമാത്രമായിരിക്കും ലക്ഷ്യം.
ഒരു സ്ഥാപനത്തിലെ ഏറ്റവും ഉയർന്ന തസ്തികയിലേക്ക് നിയമനം ലഭിക്കണമെന്ന വാശിയോടെ ജോലിക്കു ശ്രമിച്ചാൽ നിരാശയായിരിക്കും ഫലം. താഴേത്തട്ടിൽ നിന്നും മുകളിലേക്കുള്ള ക്രമാനുഗതമായ വളർച്ചയാണ് ഏതൊരു കരിയറിനെയും സവിശേഷമാക്കുന്നത്. ഉദ്യോഗസ്ഥ ശ്രേണിയിലെ ഏറ്റവും താഴെത്തട്ടിൽ തുടങ്ങി മാനേജ്മെന്റ് കേഡറിൽ എത്തിപ്പെടാൻ കഴിഞ്ഞാൽ തീർച്ചയായും അത് സംതൃപ്തിക്ക് വക നൽകും.
∙ ലക്ഷ്യം ചെറുതാകരുത്, ആകാശമാകണം അതിര്
പഠിത്തം കഴിഞ്ഞാലുടൻ നാടുവിട്ട് പുറത്തുപോയി ജോലി ചെയ്യാനായിരിക്കും ചിലർക്ക് താൽപര്യം. എന്നാൽ നാട്ടിൽത്തന്നെ നല്ല ശമ്പളമുള്ള ജോലി ലഭിക്കാനായിരിക്കും മറ്റു ചിലരുടെ ശ്രമങ്ങൾ. ലക്ഷ്യമെന്തു തന്നെയായാലും അതു ചെറുതാകരുത് എന്നാണ് കരിയർ വിദഗ്ധർ പറയുന്നത്. കാരണം കുടുംബത്തിന്റെ ഉത്തരവാദി ത്തങ്ങളൊന്നുമില്ലാത്ത ചെറിയ പ്രായത്തിലാണ് കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ കരിയർ കണ്ടെത്താൻ സാധിക്കുക. ജോലിക്കും സ്വപ്നങ്ങൾക്കുമായി ഏറെ സമയം ചെലവഴിക്കാനും ഈ ഘട്ടത്തിൽ സാധിക്കും. സ്വന്തം സംസ്ഥാനത്തു നിന്നു മാറി മറ്റൊരിടത്തോ, മറ്റു രാജ്യത്തോ പോലും സഞ്ചരിക്കാനും ജോലിയുമായി സെറ്റിൽ ചെയ്യാനും ഈ സമയം നല്ലതാണ്. വിദ്യാർഥിയായിരിക്കുമ്പോൾ ആകാശം മാത്രമായിരിക്കും അതിര്. വിദ്യാഭ്യാസം കഴിഞ്ഞ ഉടനെയും ഇതുതന്നെയാ യിരിക്കും സാഹചര്യം. ഈ ഘട്ടത്തിൽ തന്നെ കരിയർ പ്ലാൻ രൂപപ്പെടുത്താനായാൽ പിൽക്കാലജീവിതത്തിൽ അതു വലിയൊരു നേട്ടം തന്നെയാണ്.
∙ കഴിവുകൾ തേച്ചു മിനുക്കാം, നൈപുണ്യം നേടാം
ഏതു മേഖലയിൽ ജോലി ചെയ്യാനാണ് അഭിരുചിയെന്നു തിരിച്ചറിഞ്ഞാൽ അതുമായി ബന്ധപ്പെട്ട ഹ്രസ്വകാല കോഴ്സുകൾ പഠിച്ചും ആ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഇന്റേ്‍ഷിപ് ചെയ്തും നൈപുണ്യം മെച്ചപ്പെടുത്താം. ജോലി കിട്ടുമ്പോൾ പഠിച്ച കാര്യങ്ങൾ മാത്രമേ ചെയ്യൂവെന്ന് വാശിപിടിക്കാതെ സ്ഥാപനം നൽകുന്ന വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്ത് നൈപുണ്യം വർധിപ്പിക്കാം. ജോലിക്ക് ഗുണകരമാകുന്ന പുതിയ കാര്യങ്ങൾ നിരന്തരം അപ്‍ഡേറ്റ് ചെയ്തു കൊണ്ട് സ്വയം മെച്ചപ്പെടുത്താം. ചെറുപ്പത്തിന്റെ ചുറുചുറുക്കിൽ ഇത്തരം കാര്യങ്ങളൊന്നും വെല്ലുവിളിയായി തോന്നുകയേയില്ല. പ്രായം കൂടുതലുള്ളവരെക്കാൾ, ചെറുപ്പക്കാരെ ജോലിക്കെടുക്കാനും അവരെ പരിശീലിപ്പിക്കാനുമായിരിക്കും സ്ഥാപനങ്ങൾക്കും താൽപര്യം. ഇത്തരമാളുകൾ സ്ഥാപനത്തിൽ ദീർഘകാലം സേവനമനുഷ്ഠിക്കുമെന്ന ഗുണവുമുണ്ട്. പരിശീലനം ലഭിച്ച ശേഷം ജീവനക്കാരൻ ഉടൻ വിട്ടുപോയാൽ അതു സ്ഥാപനത്തിനുതന്നെയാണ് ദോഷം ചെയ്യുക. ഇഷ്ടജോലിക്ക് വേണ്ട യോഗ്യതകൾ നേരത്തെ തന്നെ അറിഞ്ഞിരുന്നാൽ അതിനുവേണ്ടിയുള്ള തയാറെടുപ്പും നേരത്തേ തുടങ്ങാം. ഏതു കരിയറിൽ ഫോക്കസ് ചെയ്യണമെന്നതിലെ അനിശ്ചിതത്വം മാറ്റുകയാണ് ആദ്യം വേണ്ടത്. ഇഷ്ടകരിയർ കണ്ടുപിടിച്ച് അതിൽ ഫോക്കസ് ചെയ്യുക. ലക്ഷ്യം നിറവേറാതെ പിൻമാറില്ലെന്ന് ഉറപ്പിക്കുക. കഴിവുകൾ ആർജിക്കാൻ കഠിനമായി പരിശ്രമിക്കുക. ഇത്രയുമായാൽ വിജയം കൂടെനിൽക്കും.
∙മെന്ററിനെ കണ്ടെത്താം, മടികൂടാതെ സംശയം ചോദിക്കാം
പുതിയ ജോലിയിൽ ചേർന്നാൽ ഈഗോ കാട്ടാതെ സഹപ്രവർത്തകരുമായി ചങ്ങാത്തത്തിലാകണം. ജോലിയിലെ സംശയങ്ങൾ മുതിർന്ന സഹപ്രവർത്തകരോടു ചോദിക്കുന്നതിൽ ചമ്മലോ, മടിയോ വേണ്ട. സ്ഥാപനത്തിലെ മുതിർന്നവരുടെ മാർഗനിർദേശം കരിയറിൽ ഗുണം ചെയ്യും. ഏതു സ്ഥാപനത്തിലെയും സീനിയർ ഉദ്യോഗസ്ഥർ ജോലിയെക്കുറിച്ചും കരിയറിനെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ പങ്കുവയ്ക്കാൻ മടിയില്ലാത്തവരായിരിക്കും. ഇത്തരമാളുകളുമായുള്ള നിരന്തര സമ്പർക്കവും സംശയ ദൂരീകരണവും സ്വന്തമായി കരിയർ രൂപ്പപെടുത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്. തുടക്കക്കാരെ മികച്ച കരിയർ വഴികളിലേക്കു നയിക്കുന്നതിൽ അവർ ഉത്സുകരുമായിരിക്കും. ഇവരെ പൂർണമായി പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും. നേരിടുള്ള അനുഭവങ്ങളും ഉപദേശങ്ങളുമായതിനാൽ അവ അവിശ്വസിക്കേണ്ട കാര്യവുമില്ല.
∙ തെറ്റുപറ്റുമോയെന്നു പേടിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടരുത്
ജോലിയിൽ തുടക്കകാലത്ത് ഒരുപാട് തെറ്റുകൾ പലർക്കും സംഭവിക്കാറുണ്ട്. ജോലി ചെയ്യുമ്പോൾ തന്റെ പക്കൽ നിന്ന് പിഴവുകളുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിപക്ഷവും. അതുകൊണ്ട് പിഴവുകളെപ്പേടിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള പ്രവണത ചിലരെങ്കിലും പ്രകടിപ്പിക്കാറുണ്ട്. അതു തികച്ചും തെറ്റായ കാര്യമാണ്. വിജയിച്ച എല്ലാവരും പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചവരായിരിക്കും. കരിയറിന്റെ തുടക്കത്തിൽ വരുത്തുന്ന തെറ്റുകൾ ആരെയും ദോഷകരമായി ബാധിക്കുകയില്ല. തെറ്റു വരുമോ എന്ന പേടി കൊണ്ട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിക്കേണ്ടതുമില്ല. ജോലിയുടെ ഉന്നതങ്ങളിലെത്തു മ്പോഴേക്കും തുടക്കത്തിൽ വരുത്തിയ തെറ്റുകൾ ആരും ഓർത്തിരിക്കില്ല. പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ ധീരമായും ആവേശകരമായും ജോലി ചെയ്യാനാവുന്നു എന്നതാണ് തുടക്കത്തിലേ കരിയർ കണ്ടെത്തുമ്പോഴുള്ള ഏറ്റവും വലിയ ആനുകൂല്യം. തെറ്റു വരുത്തുമ്പോൾ അനുഭവ പരിചയവും കൂടും. ഓരോ തെറ്റും ഇനിയൊരിക്കലും തെറ്റ് വരുത്താതിരിക്കുന്നതിനുള്ള പാഠങ്ങളുമാണ്. മികച്ച കരിയർ നേരത്തേ രൂപപ്പെടുത്തിയാൽ അതിന്റെ പ്രയോജനം വ്യക്തികൾക്കു തന്നെയാണ്. അതിനാൽ, മികച്ച അവസരം വരാൻ വേണ്ടി കാത്തിരിക്കുന്നതിനു പകരം, നേരത്തേതന്നെ കരിയർ പ്ലാൻ ചെയ്ത് ഉയർച്ചയിലേക്കുള്ള ഏണിപ്പടികൾ കയറുക. ഇത്തരത്തിലുള്ളവരെ വിജയം കാത്തിരിക്കുന്നു.