പ്ലസ്ടുവിന് ഏതു സ്ട്രീം പഠിച്ചാലാണ് ജിയോളജിയിൽ ബിരുദം ചെയ്യാൻ സാധിക്കുക?
ജിയോളജിയിലെ പഠനാവസരങ്ങളെ ക്കുറിച്ച്അറിയാൻ ആഗ്രഹിക്കുന്നു. ബിഎസ്‌സി ജിയോളജിക്കു ചേരാൻ പ്ലസ്ടു സയൻസ് നിർബന്ധമാണോ? ഇഷാനി ഭൂമിയെക്കുറിച്ചുള്ള പഠനമാണ് ജിയോളജി. ഭൂമിയുടെ ഭൗതികഘടന, പദാർഥങ്ങളുടെ പ്രത്യേകതകൾ, ഭൂഗർഭ ജല ഉറവിടങ്ങൾ, എണ്ണ- പ്രകൃതിവാതക നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം

ജിയോളജിയിലെ പഠനാവസരങ്ങളെ ക്കുറിച്ച്അറിയാൻ ആഗ്രഹിക്കുന്നു. ബിഎസ്‌സി ജിയോളജിക്കു ചേരാൻ പ്ലസ്ടു സയൻസ് നിർബന്ധമാണോ?
ഇഷാനി
ഭൂമിയെക്കുറിച്ചുള്ള പഠനമാണ് ജിയോളജി. ഭൂമിയുടെ ഭൗതികഘടന, പദാർഥങ്ങളുടെ പ്രത്യേകതകൾ, ഭൂഗർഭ ജല ഉറവിടങ്ങൾ, എണ്ണ- പ്രകൃതിവാതക നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ജിയോളജിസ്റ്റിന്റെ പഠനപരിധിയിൽ വരും.
മറൈൻ ജിയോളജി, ജിയോകെമിസ്ട്രി, ജിയോഫിസിക്സ്, മിനറോളജി, ഹിസ്റ്റോറിക്കൽ ജിയോളജി, എൻജിനീയറിങ് ജിയോളജി എന്നിങ്ങനെ വിവിധ ശാഖകളുണ്ട്. പ്ലസ്ടുവിനു സയൻസ് പഠിച്ചവർക്കു ഡിഗ്രിക്കു ചേരാം.
കേരളത്തിലെ പ്രധാന സ്ഥാപനങ്ങൾ:
∙ ബിഎസ്‌സിയും എംഎസ്‌സിയും: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, പൊന്നാനി എംഇഎസ്, കാസർകോട് ഗവ. കോളജ്.
∙ ബിഎസ്‌സി: ചെമ്പഴന്തി എസ്എൻ, വർക്കല എസ്എൻ, കോഴിക്കോട് എഡബ്ല്യുഎച്ച്, കോട്ടയം നാട്ടകം ഗവ. കോളജ്, കോട്ടയം അമലഗിരി ബികെ, ചങ്ങനാശേരി ക്രിസ്തുജ്യോതി.
കൊച്ചി സർവകലാശാലയിൽ മറൈൻ ജിയോളജി , ജിയോഫിസിക്സ് എന്നിവയിൽ എംഎസ്‌സിയുണ്ട്. തിരുവനന്തപുരം ഐഐഎസ്ടിയിൽ എംടെക് ജിയോ ഇൻഫർമാറ്റിക്സ്, കൊച്ചി കുഫോസിൽ എംഎസ്‌സി റിമോട്ട് സെൻസിങ് & ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റംസ്, തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി ജിയോസ്പേഷ്യൽ അനലിറ്റിക്സ് എന്നീ പ്രോഗ്രാമുകളുമുണ്ട്.
കേരളത്തിനു പുറത്ത് ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്, ബോംബെ / കാൻപുർ / റൂർക്കി / ഖരഗ്പുർ ഐഐടികൾ, ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ്, ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റി, ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്, സൂരത്കൽ / അലഹാബാദ് / ഭോപാൽ എൻഐടികൾ, ഡൽഹി / മദ്രാസ് / അണ്ണാ / അണ്ണാമല / ബാംഗ്ലൂർ സർവകലാശാലകളിലെ പ്രോഗ്രാമുകളും ശ്രദ്ധേയം.സർക്കാർ തലത്തിലും പൊതു / സ്വകാര്യ മേഖലകളിലും മികച്ച തൊഴിലവസരങ്ങളുണ്ട്.