പൂവ് ആർക്കുവേണ്ടിയും വിരിയുന്നതല്ല, നദി ആർക്കുവേണ്ടിയും ഒഴുകുന്നതല്ല. രണ്ടും അതിന്റേതായ യാത്രയിലാണ്. വിരിയുന്ന പൂക്കളും ഒഴുകുന്ന വെള്ളവും തനിക്കു സ്വന്തമാക്കണമെന്ന വാശി പലരിൽ രൂപപ്പെട്ടാൽ പൂക്കൾ ഇതളുകളായി ചിതറുകയും നദി വഴിതിരിച്ചുവിടപ്പെട്ട് പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ആകർഷണം തോന്നുന്ന എന്തിനെയും ബഹുമാനിക്കാനുംകൂടി പഠിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഴിതെറ്റി കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ വിറകുവെട്ടുകാരൻ കാട്ടാനയുടെ മുന്നിൽപെട്ടു. ഭയന്നോടിയ അയാളോട് ആന പറഞ്ഞു: പേടിക്കേണ്ട; ഞാൻ നിങ്ങളെ സഹായിക്കാം. ആന തന്റെ പുറത്തിരുത്തി അയാളെ സ്വന്തം രാജ്യത്തെത്തിച്ചു. ആ സമയത്തു കൊട്ടാരത്തിലെ ആന ചെരിഞ്ഞു. പുതിയ ആനയെ അന്വേഷിച്ച രാജാവിനോടു  വിറകുവെട്ടുകാരൻ താൻ കണ്ട ആനയുടെ ആകാരവും തലയെടുപ്പും വിവരിച്ചു. സൈന്യം കാട്ടിൽ ആനയെ തേടിയെത്തി. ആന രാജാവിന്റെ മുന്നിലെത്തി പറഞ്ഞു: എന്റെ പ്രിയ സ്ഥലം കാടാണ്. അവിടെ അമ്മയും സഹോദരങ്ങളുമുണ്ട്. അവിടെ ജീവിക്കാൻ അനുവദിക്കണം. ആനയുടെ ആവശ്യം കേട്ട രാജാവ് അതിനെ തിരിച്ചുപോകാൻ അനുവദിച്ചു. ഒരു കാട്ടുമൃഗത്തെയും പിടിച്ചുകെട്ടി വളർത്തരുതെന്ന ഉത്തരവുമിറക്കി.

സ്വന്തമാക്കണമെന്ന ചിന്തയെക്കാൾ മനോഹരമാണ് സ്വതന്ത്രമാക്കണമെന്ന ചിന്ത. തനിക്കിഷ്ടപ്പെടുന്നതെല്ലാം തന്റേതാകണമെന്ന ചിന്ത വച്ചുപുലർത്തുന്നവരെല്ലാം പലരുടെയും ജീവിതത്തിനു ചിതയൊരുക്കിയിട്ടുണ്ട്. ഒന്നും ആരുടെയും ഇഷ്ടപൂർത്തീകരണത്തിനു ജന്മമെടുക്കുന്നതല്ല. ഓരോന്നിനും അതതിന്റെ അനന്യതയും ആത്മാവും ഉണ്ടാകും. ഒന്നിന്റെ വശ്യതയിൽ മറ്റാരെങ്കിലും ആകർഷിക്കപ്പെടുന്നതിലോ അവർ ആരാധിക്കുന്നതിലോ അതിന് ഒന്നും ചെയ്യാൻ കഴിയില്ല. 

ADVERTISEMENT

പൂവ് ആർക്കുവേണ്ടിയും വിരിയുന്നതല്ല, നദി ആർക്കുവേണ്ടിയും ഒഴുകുന്നതല്ല. രണ്ടും അതിന്റേതായ യാത്രയിലാണ്. വിരിയുന്ന പൂക്കളും ഒഴുകുന്ന വെള്ളവും തനിക്കു സ്വന്തമാക്കണമെന്ന വാശി പലരിൽ രൂപപ്പെട്ടാൽ പൂക്കൾ ഇതളുകളായി ചിതറുകയും നദി വഴിതിരിച്ചുവിടപ്പെട്ട് പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ആകർഷണം തോന്നുന്ന എന്തിനെയും ബഹുമാനിക്കാനുംകൂടി പഠിക്കണം. 

ഇഷ്ടമുള്ളവരോട് ഇഷ്ടം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല വഴി അവരെ അവരുടെ ഇഷ്ടങ്ങളിലേക്കു വിടുക എന്നതാണ്. സ്വന്തമാക്കണമെന്ന ആഗ്രഹത്തിനു പിന്നിൽ തന്റെയിഷ്ടങ്ങളിലേക്ക് അവരെ വലിച്ചടുപ്പിക്കാനുള്ള സ്വാർഥതയുണ്ട്. സ്വതന്ത്രമാക്കാനുള്ള ചിന്തയ്ക്കു പിന്നിൽ അവരുടെ ആഗ്രഹങ്ങളെ വിലമതിക്കാനുള്ള മനസ്സുണ്ട്. 

ADVERTISEMENT

ചിലതെങ്കിലും അവ നിൽക്കുന്ന സ്ഥലത്തുതന്നെനിന്നു സ്വയം പ്രശോഭിക്കേണ്ടതാണ്. പൂന്തോട്ടത്തിൽ നിൽക്കേണ്ടവ പൂപ്പാത്രത്തിൽ നിന്നാൽ എന്താകും ഫലം? ആയുസ്സുള്ള അത്രയും കാലം അനേകർക്കു കുളിർമയാകേണ്ടവയുടെ നിലനിൽപ് ആരുടെയെങ്കിലും പിടിവാശിക്കു പിന്നിൽ പൊലിയേണ്ടതല്ല.

English Summary:

Possessiveness vs. Liberation: Understanding the Real Meaning of Attraction