പഠിച്ചിറങ്ങിയാൽ ജോലി ഉറപ്പ്: മികച്ച പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളുമായി ടിസ് വിളിക്കുന്നു
മാനേജ്മെന്റ്, സേവനരംഗം എന്നിവയിൽ ഗുണമേന്മയുള്ള പ്രഫഷനൽ പഠനത്തിന് കീർത്തികേട്ട ശ്രേഷ്ഠസ്ഥാപനമാണ് ‘ടിസ്’ (Tata Institute of Social Sciences, Deonar, Mumbai 400 088. ഫോൺ: 022 2552 5252. admissionsinfo@tiss.edu. വെബ്: www.tiss.edu / http://admissions.tiss.edu). ഇതിനു കൽപിത സർവകലാശാലയുടെ പദവിയുണ്ട്.

മാനേജ്മെന്റ്, സേവനരംഗം എന്നിവയിൽ ഗുണമേന്മയുള്ള പ്രഫഷനൽ പഠനത്തിന് കീർത്തികേട്ട ശ്രേഷ്ഠസ്ഥാപനമാണ് ‘ടിസ്’ (Tata Institute of Social Sciences, Deonar, Mumbai 400 088. ഫോൺ: 022 2552 5252. admissionsinfo@tiss.edu. വെബ്: www.tiss.edu / http://admissions.tiss.edu). ഇതിനു കൽപിത സർവകലാശാലയുടെ പദവിയുണ്ട്. പഠിച്ചിറങ്ങുന്നവർക്ക് ഭേദപ്പെട്ട ജോലി കിട്ടിയതാണ് ചരിത്രം. 1936 മുതൽ പ്രവർത്തിക്കുന്ന ടിസ്സിന് തുൽജാപൂർ (മഹാരാഷ്‌ട്ര), ഹൈദരാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലും ക്യാംപസുകളുണ്ട്. മറ്റിടങ്ങളിൽ ഇല്ലാത്തയവയടക്കം അൻപതോളം പിജി ഡിഗ്രി / ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.
സിലക്‌ഷന് 2 ഘട്ടങ്ങൾ
പിജി പ്രോഗ്രാമുകളിലെ സിലക്‌ഷൻ നടത്തുന്നത് 2 ഘട്ടങ്ങളിലായിട്ടാണ്.
∙ എൻടിഎ നടത്തിയ സിയുഇടി (പിജി)– 2024 പരീക്ഷയിലെ സ്കോർ അനുസരിച്ച്– വെയ്റ്റേജ് 75%
∙ ടിസ് നടത്തുന്ന ഓൺലൈൻ അസസ്മെന്റിന് – വെയ്റ്റേജ് 25%
പ്രവേശനത്തിന് അപേക്ഷിക്കുന്ന വിഷയമനുസരിച്ചുള്ള സിയുഇടി (പിജി) കോഡിൽ സ്കോർ നേടിയിരിക്കണം. സിയുഇടി വിവരങ്ങൾക്ക് https://pgcuet.samarth.ac.in.
ജൂൺ 3ന് അകം ഓൺലൈനായി ടിസ് റജിസ്ട്രേഷൻ നടത്തണം.
മുംബൈയിൽ 2024-25 ബാച്ചിലെ മാസ്റ്റർ പ്രോഗ്രാമുകൾ
1 എംഎ: സോഷ്യൽ വർക് (ചിൽഡ്രൻ ആൻഡ് ഫാമിലീസ് / ക്രിമിനോളജി ആൻഡ് ജസ്‌റ്റിസ് / കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡവലപ്മെന്റ് പ്രാക്ടിസ് / ദലിത് ആൻഡ് ട്രൈബൽ സ്റ്റഡീസ് ആൻഡ് ആക്‌ഷൻ / ഡിസബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്‌ഷൻ / ലൈവ്‌ലിഹുഡ്സ് ആൻഡ് സോഷ്യൽ ഒൻട്രപ്രനർഷിപ് /മെന്റൽ ഹെൽത്ത് / പബ്ലിക് ഹെൽത്ത് / വിമൻ സെന്റേഡ് പ്രാക്ടിസ്); ലേബർ സ്റ്റഡീസ് ആൻഡ് പ്രാക്ടിസ്, ഹ്യൂമൻ റിലേഷൻസ് മാനേജ്മെന്റ് ആൻഡ് ലേബർ റിലേഷൻസ്, സോഷ്യൽ ഒൻട്രപ്രനർഷിപ്, ഓർഗനൈസേഷൻ ഡവലപ്മെന്റ് – ചേഞ്ച് ആൻഡ് ലീഡർഷിപ്, ഡവലപ്മെന്റ് സ്റ്റഡീസ്, വിമൻ സ്റ്റഡീസ്, എജ്യുക്കേഷൻ (എലിമെന്ററി), എജ്യുക്കേഷൻ, എജ്യുക്കേഷൻ ആൻഡ് ടെക്നോളജി, മീഡിയ ആൻഡ് കൾചറൽ സ്റ്റഡീസ്, അപ്ലൈഡ് സൈക്കോളജി (ക്ലിനിക്കൽ ആൻഡ് കൗൺസലിങ് പ്രാക്ടിസ്)
2 എംഎ / എംഎസ്‌സി: അനലിറ്റിക്സ്, എൻവയൺമെന്റ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്‌റ്റെയ്നബിലിറ്റി സ്‌റ്റഡീസ് / റെഗുലേറ്ററി പോളിസി ആൻഡ് ഗവേണൻസ് / വാട്ടർ പോളിസി ആൻഡ് ഗവേണൻസ് / ഡിസാസ്റ്റർ മാനേജ്മെന്റ് / ഡിസാസ്‌റ്റർ ഇൻഫർമാറ്റിക്സ് ആൻഡ് ജിയോസ്പേഷൽ ടെക്നോളജീസ് / ഡിസാസ്റ്റർ ആൻഡ് ക്ലൈമറ്റ് റിസ്ക് അസെസ്മെന്റ്സ് ഫോർ സസ്റ്റെയ്നബിലിറ്റി
3 മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (ഹെൽത്ത് അഡ്മിനിസ്‌ട്രേഷൻ / ഹെൽത്ത് പോളിസി, ഇക്കണോമിക്സ് ആൻഡ് ഫിനാൻസ് / സോഷ്യൽ എപ്പിഡെമിയോളജി), മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ)
4 ബിഎഡ്–എംഎഡ്, എംഎഡ്
5 എംഎൽഐഎസ്‌സി – മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
6 എൽഎൽഎം (ആക്സസ് ടു ജസ്റ്റിസ്)
സമാന പ്രോഗ്രാമുകൾ ഓഫ്–ക്യാംപസ് രീതിയിൽ തുൽജാപൂർ (ഒരു വിഷയം), ഹൈദരാബാദ് (9), ഗുവാഹത്തി (5), കേന്ദ്രങ്ങളിലുണ്ട്. ഇഷ്ടപ്പെട്ട 2 ക്യാംപസുകളിലായി 3 പ്രോഗ്രാമുകൾക്കു വരെ അപേക്ഷിക്കാം. ഒന്നിലേറെ പ്രോഗ്രാമുകൾക്ക് ഒരപേക്ഷ മതിയെങ്കിലും ഓരോ പ്രോഗ്രാമിനും ഫീ അടയ്ക്കണം. അപേക്ഷാരീതിയടക്കം കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.