കേരളത്തിലെ എൻജിനീയറിങ് / ഫാർമസി എൻട്രൻസ് പരീക്ഷ 5 ന് ആരംഭിക്കുന്നു. ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷ കേരളത്തിലെ 130 കേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും നടത്തും. കംപ്യൂട്ടർ ഉപയോഗിച്ചു നടത്തുന്നത് ആദ്യമായതിനാൽ അതിന്റെ രീതികളെക്കുറിച്ച് ഏകദേശധാരണയോടെ വേണം

കേരളത്തിലെ എൻജിനീയറിങ് / ഫാർമസി എൻട്രൻസ് പരീക്ഷ 5 ന് ആരംഭിക്കുന്നു. ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷ കേരളത്തിലെ 130 കേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും നടത്തും. കംപ്യൂട്ടർ ഉപയോഗിച്ചു നടത്തുന്നത് ആദ്യമായതിനാൽ അതിന്റെ രീതികളെക്കുറിച്ച് ഏകദേശധാരണയോടെ വേണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ എൻജിനീയറിങ് / ഫാർമസി എൻട്രൻസ് പരീക്ഷ 5 ന് ആരംഭിക്കുന്നു. ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷ കേരളത്തിലെ 130 കേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും നടത്തും. കംപ്യൂട്ടർ ഉപയോഗിച്ചു നടത്തുന്നത് ആദ്യമായതിനാൽ അതിന്റെ രീതികളെക്കുറിച്ച് ഏകദേശധാരണയോടെ വേണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ എൻജിനീയറിങ് / ഫാർമസി എൻട്രൻസ് പരീക്ഷ 5 ന് ആരംഭിക്കുന്നു. ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷ കേരളത്തിലെ 130 കേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും നടത്തും. കംപ്യൂട്ടർ ഉപയോഗിച്ചു നടത്തുന്നത് ആദ്യമായതിനാൽ അതിന്റെ രീതികളെക്കുറിച്ച് ഏകദേശധാരണയോടെ വേണം പരീക്ഷാഹാളിലെത്താൻ.

പുതുക്കിയ അഡ്മിറ്റ് കാർഡ് മറക്കരുത്
മേയ് 30നു പരീക്ഷയുടെ ടൈേംടേബിൾ പുതുക്കിയതനുസരിച്ചുള്ള പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. www.cee.kerala.gov.in എന്ന സൈറ്റിലെ കീം-2024 കാൻഡിഡേറ്റ് പോർട്ടലിൽ അപേക്ഷാനമ്പറും പാസ്‌വേഡും നൽകി പ്രൊഫൈൽ പേജിലെത്തി, മെനുവിലെ ‘അഡ്മിറ്റ് കാർഡ്’ എന്നതിൽ ക്ലിക് ചെയ്ത് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക. കളർപ്രിന്റ് അഭികാമ്യം.

ADVERTISEMENT

പ്രാക്ടിസ് ടെസ്റ്റ്
കാൻഡിഡേറ്റ് പോർട്ടലിലുള്ള പ്രാക്ടിസ് ടെസ്റ്റ് ആവർത്തിച്ചു ചെയ്ത് ശൈലി മനസ്സിലാക്കാം. പരീക്ഷാഹാളിൽ ടെസ്റ്റ് തുടങ്ങുതിനു മുൻപ് 15 മിനിറ്റ് നേരത്തെ മോക് ടെസ്റ്റും ഉണ്ട്.
എൻജിനീയറിങ് എൻട്രൻസിലെ 180–മിനിറ്റ് പേപ്പറിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 5:3:2 എന്ന ക്രമത്തിൽ വെയ്റ്റേജ് നൽകിയുള്ള മൾട്ടിപ്പിൾ–ചോയ്സ് ഒബ്ജക്ടീവ് ചോദ്യങ്ങളായിരിക്കും. യഥാക്രമം 75, 45, 30 ചോദ്യങ്ങൾ. എല്ലാം നിർബന്ധചോദ്യങ്ങൾ; ചോയ്സില്ല. ബിഫാമിനു മാത്രം ശ്രമിക്കുന്നവർക്കുള്ള 90–മിനിറ്റ് പേപ്പറിൽ എൻജിനീയറിങ് എൻട്രൻസിലെ ഫിസിക്സ് (45), കെമിസ്ട്രി (30) ചോദ്യങ്ങളേയുള്ളൂ.
ഓരോ ചോദ്യത്തിനും നേർക്ക് 5 ഉത്തരങ്ങൾ. ഇവയിൽ നിന്നു ശരിയുത്തരം അഥവാ ശരിയുടെ അംശം ഏറ്റവും കൂടുതലുള്ള ഉത്തരം തിരഞ്ഞെടുക്കണം. ശരിയുത്തരത്തിനു 4 മാർക്ക് കിട്ടും. തെറ്റൊന്നിന് ഒരു മാർക്ക് കുറയ്ക്കും. ഉത്തരം നൽകാതെ ചോദ്യം വിട്ടുകളഞ്ഞാൽ മാർക്ക് കുറയ്ക്കില്ല.
പ്ലസ്ടു നിലവാരത്തിലായിരിക്കും ചോദ്യങ്ങൾ. ഒരു ചോദ്യത്തിന്റെ ശരിയുത്തരം കണ്ടെത്തി, കംപ്യൂട്ടറിൽ ചേർക്കാൻ ശരാശരി 72 സെക്കൻഡ് കിട്ടും. എളുപ്പമുള്ള ചോദ്യങ്ങളിൽ ലാഭിക്കുന്ന സമയം പ്രയാസമുള്ളവയ്ക്കായി വിനിയോഗിക്കാം.
മെഡിക്കൽ / അനുബന്ധ / കാർഷിക കോഴ്സുകാർ ദേശീയതലത്തിലെ നീറ്റ്–യുജി–2024 എഴുതിയാൽ മതി. അവർക്കായി കേരള എൻട്രൻസ് ടെസ്റ്റില്ല. ബിആർക് പ്രവേശനത്തിനും എൻട്രൻസില്ല. പക്ഷേ അതിനു കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA എന്ന പരീക്ഷയിൽ അഭിരുചി തെളിയിക്കേണ്ടതുണ്ട്.
നോർമലൈസേഷൻ
പല ദിവസങ്ങളിൽ പല ഷിഫ്റ്റുകളിലായി പല ചോദ്യങ്ങൾ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിന്റെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ മാർക്കുകൾ പൊതു മാനദണ്ഡത്തിലേക്കു സ്റ്റാറ്റിസ്റ്റിക്സ്‌ വഴി പരിവർത്തനം ചെയ്തെടുത്ത്, താരതമ്യപ്പെടുത്തി, റാങ്കിങ്ങിന് ഉപയോഗിക്കും. ഇങ്ങനെ നോർമലൈസ് ചെയ്തു കിട്ടിയ മാർക്കും 12ലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ സ്റ്റാൻഡേഡൈസ് ചെയ്ത മാർക്കും 1:1 എന്ന അനുപാതത്തിൽ കൂട്ടിച്ചേർത്താണ് റാങ്ക് നിശ്ചയിക്കുന്നത്. നോർമലൈസ് ചെയ്ത എൻട്രൻസ്–മാർക്ക് 10 എങ്കിലും ഇല്ലാത്തവരെ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. പട്ടികവിഭാഗക്കാർക്ക് ഈ വ്യവസ്ഥയില്ലെങ്കിലും, ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നൽകിയിരിക്കണമെന്നുണ്ട്.

പരീക്ഷാ ഹാളിലെത്തുമ്പോൾ
∙വൈകിയാൽ പരീക്ഷാഹാളിൽ കടത്തില്ല. അഡ്മിറ്റ് കാർഡ്, സുതാര്യമായ ബോൾപേന എന്നിവ കൈയിൽ കരുതുക. ഇവയ്ക്കു പുറമേ, ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽരേഖയായി ഇനി പറയുന്നവയിൽ ഒരെണ്ണത്തിന്റെ ഒറിജിനലും കയ്യിൽ വേണം : സ്കൂൾ തിരിച്ചറിയൽ കാർ‍ഡ് / പാൻ കാർഡ് / ഡ്രൈവിങ് ലൈസൻസ് / വോട്ടർ ഐഡി കാർ‍ഡ് / പാസ്പോർട്ട് / ആധാർ കാർഡ് /12ലെ ഹാൾ ടിക്കറ്റ് / ബാങ്ക് പാസ്ബുക്ക്. ഇൻവിജിലേറ്ററുടെ മുന്നിൽവച്ച് അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിട്ടുകൊടുക്കണം.
∙ഇനി പറയുന്നവ പരീക്ഷാഹാളിൽ അനുവദിക്കില്ല : പെൻസിൽ, ഇറേസർ (റബർ), കടലാസ്, പുസ്തകം, നോട്ടുകൾ, ലോഗരിതം, പെൻസിൽപ്പെട്ടി, കറക്‌ഷൻ ഫ്ലൂയിഡ്, ഇലക്ട്രോണിക് ഉപയുക്തികൾ (കാൽക്കുലേറ്റർ, ഡിജിറ്റൽ വാച്ച്, ക്യാമറപ്പേന), കമ്യൂണിക്കേഷൻ ഉപകരണങ്ങൾ (മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മുതലായവ),
∙റഫ്‌ വർക്കിനു വേണ്ട കടലാസ് ഹാളിൽ തരും. അതിന്റെ മുകളിൽ റോൾ നമ്പറും പേരും എഴുതി ഒപ്പിടണം. പരീക്ഷ കഴിഞ്ഞ് ഈ കടലാസ് തിരികെക്കൊടുക്കണം.
∙ബയോമെട്രിക് പരിശോധന കഴിഞ്ഞ് പരീക്ഷാഹാളിൽ / കംപ്യൂട്ടർ ലാബിൽ നിങ്ങൾക്ക് അലോട്ട് ചെയ്തിട്ടുള്ള സീറ്റിലേക്കു നയിക്കും. കംപ്യൂട്ടർ ലോഗിൻ സ്ക്രീനിന്റെ ഇട‌തു താഴത്തെ മൂല‌യിൽ കാണുന്ന സീറ്റ്–നമ്പറും നിങ്ങളിരിക്കുന്ന സീറ്റ്–നമ്പറും ഒന്നു തന്നെയെന്ന് ഉറപ്പാക്കുക. സീറ്റ് മാറിയിരുന്നാൽ എൻട്രൻസ് വ്യവസ്ഥയ്ക്കു പുറത്താകും; അതിന് ഇടനൽകരുത്.
∙ കംപ്യൂട്ടർ കീബോർഡ് ഉപയോഗിക്കരുത്. മൗസ് ഉപയോഗിച്ചാൽ മതി. കീബോർഡ് വേണമെന്നു തോന്നുന്നപക്ഷം കംപ്യൂട്ടർ–സ്ക്രീനിലെ വെർച്വൽ കീബോർഡ് ഉപയോഗിക്കാം.
∙ലോഗിൻ സ്ക്രീനിലെ ബാനറിൽ കാണുന്ന ടെക്സ്റ്റ് ബോക്സിൽ വെർച്വൽ കീബോർഡും മൗസും ഉപയോഗിച്ച് റോൾ നമ്പർ അടിച്ചുചേർക്കുക. ഇതിനുശേഷം സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്ത് കംപ്യൂട്ടർ ടെസ്റ്റിലേക്കു ലോഗിൻ ചെയ്യുക.
∙ റോൾ നമ്പർ ശരിയെന്ന് ഉറപ്പാക്കിക്കഴിയുമ്പോൾ സീക്രട്ട് കോഡ് കിട്ടും. ഇതു സിസ്റ്റത്തിൽ ചേർത്ത് കംപ്യൂട്ടർ ടെസ്റ്റിലേക്കുള്ള ലോഗിൻ പ്രക്രിയ പൂർത്തിയാക്കുക.അപ്പോൾ, പൊതുനിർദേശങ്ങളുള്ള പേജ് തെളിഞ്ഞുവരും.· ഈ പേജിന്റെ വലതു മുകളിലെ മൂലയിൽ നിങ്ങളുടെ പേര്, റോൾ നമ്പർ, അപേക്ഷയോടൊപ്പം അപ്‌ലോഡു ചെയ്തിരുന്ന ഫോട്ടോ എന്നിവ കാണാം
∙ഇനി,മോക്ടെസ്റ്റാണ്. വലതു മുകൾ മൂലയിൽ കൗണ്ട്ഡൗൺ ടൈമർ കാണാം. മോക്ടെസ്റ്റ് തുടങ്ങാൻ എത്ര നേരമുണ്ടെന്ന് അതു കാണിക്കും. ഇതു പൂജ്യമാകുമ്പോൾ മോക്ടെസ്റ്റ് പേജ് സ്വയം തുറന്നുവരും. 15 മിനിറ്റോളം പ്രാക്ടിസ് ചെയ്യാം. മിച്ചമുള്ള നേരം കൗണ്ട്ഡൗൺ ടൈമർ കാണിച്ചുകൊണ്ടിരിക്കും. ഇതു പൂജ്യത്തിലെത്തുമ്പോൾ, യഥാർത്ഥ ടെസ്റ്റ്–സ്ക്രീൻ സ്വയം വന്നുകൊള്ളും. ഈ സ്ക്രീനിൽ സുപ്രധാനവിവരങ്ങൾ കാണാം.
∙പരീക്ഷയ്ക്കിടയിൽ കംപ്യൂട്ടറിനോ മൗസിനോ തകരാറു വന്നാൽ, ഉടൻ മറ്റൊരു കംപ്യൂട്ടർ സിസ്റ്റത്തിലേക്കു നിങ്ങളെ മാറ്റും. നഷ്ടപ്പെട്ട നേരം സെർവറിൽ ക്രമപ്പെടുത്തി നഷ്ടം പൂർണമായും പരിഹരിക്കും.

ADVERTISEMENT

കുലുക്കിക്കുത്തണ്ട
∙ ഉത്തരം അറിയില്ലെങ്കിൽ കുലുക്കിക്കുത്തു വേണ്ട. എത്ര തിടുക്കമുണ്ടെങ്കിലും 5 ഉത്തരങ്ങളിലേക്കും വേഗത്തിൽ കണ്ണോടിച്ചിട്ടേ തീരുമാനമെടുക്കാവൂ.എല്ലാ ചോദ്യങ്ങൾക്കും നിശ്‌ചിതസമയത്തിനുള്ളിൽ ശരിയുത്തരം നൽകാൻ ആർക്കും കഴിഞ്ഞെന്നു വരില്ല. ചോദ്യങ്ങൾ മുറയ്‌ക്കു വായിച്ച്, ക്രമത്തിന് ഉത്തരം നൽകുക. ഏതെങ്കിലും ചോദ്യം കഠിനമെന്നു തോന്നിയാൽ, ഉത്തരം കണ്ടെത്താനായി അതിനു മുന്നിൽ കൂടുതൽ സമയം പാഴാക്കരുത്. റിവ്യൂവിനു വച്ച് തുടർന്നുള്ള ചോദ്യങ്ങളിലേക്ക് മുറയ്‌ക്കുപോകുക. ഒടുവിൽ നേരം കിട്ടിയാൽ ഉത്തരം നൽകാതെ നീക്കി വച്ച ചോദ്യങ്ങളിലേക്കു മടങ്ങിച്ചെല്ലുക.
∙ പരീക്ഷയ്‌ക്കു കയറുന്നതിനു മുൻപ് അനാവശ്യചർച്ചകൾ ഒഴിവാക്കുക. പരിചയമില്ലാത്ത ചോദ്യവും കൊണ്ട് സഹപാഠി വന്നാൽ ശ്രദ്ധിക്കേണ്ട. എന്തൊക്കെ അറിഞ്ഞുകൂടാ എന്നതല്ല,എന്തൊക്കെ അറിയാം എന്നതാണ് ആ സന്ദർഭത്തിൽ ചിന്തിക്കേണ്ടത്.
∙ആത്മവിശ്വാസത്തോടെയും ഏകാഗ്രതയോടെയും പരീക്ഷയെഴുതുക.
∙വിജയത്തെപ്പറ്റി മാത്രം ചിന്തിക്കുക.ഹാളിൽ കടക്കുന്നതിനു മുൻപ് ആവശ്യമെങ്കിൽ ടോയ്‌ലെറ്റിൽ പോകുക.

ചോദ്യ പാലറ്റും നാവിഗേഷനും
∙ ഇൻഫർമേഷൻ പാനലിനു താഴെ ക്വസ്റ്റ്യൻ ബ്ലോക്കുണ്ട്. ഇതിനു വലത്ത് ചോദ്യപാലറ്റ്. ഇതിൽ വിഷയങ്ങളുടെ പേര്, ചോദ്യനമ്പർ എന്നിവ കാണാം. ആവശ്യാനുസരണം ഇവയിൽ ക്ലിക് ചെയ്ത് താൽപര്യമുള്ള വിഷയത്തിലേക്കും ചോദ്യത്തിലേക്കും നാവിഗേറ്റു ചെയ്ത് എത്താം. ചോദ്യനമ്പറുകൾ 4 തരത്തിൽ വിവിധനിറങ്ങളിൽ കാണിക്കും.
1.ഉത്തരം നൽകിയവ – പച്ച
2.ഉത്തരം നൽകാത്തവ – വെള്ള
3.വീണ്ടും ഉത്തരം നോക്കാൻ (റിവ്യൂ) നീക്കിവച്ചവ – ഓറഞ്ച്
4.ഉത്തരം നൽകിയെങ്കിലും വീണ്ടും നോക്കാനുളളവ – പർപ്പിൾ
∙ക്വസ്റ്റ്യൻ ബ്ലോക്കിനു തൊട്ടുതാഴെ പല ബട്ടണുകളുള്ള നാവിഗേഷൻ പാനലുണ്ട്. ഓരോ ബട്ടണും ഓരോ കൃത്യത്തെ സൂചിപ്പിക്കുന്നു.
∙ഒരുത്തരം തിരഞ്ഞെടുത്തിട്ട്, അതു സേവ് ചെയ്യാതെ, പാലറ്റിൽ മറ്റൊരു ചോദ്യം ക്ലിക് ചെയ്താൽ കംപ്യൂട്ടർ മുന്നറിയിപ്പു നൽകും. Save & Next ക്ലിക് ചെയ്ത് ഉത്തരം സേവ് ചെയ്തിട്ട് അടുത്ത ചോദ്യത്തിലേക്കു പോകാം. Save & Previous ആണു ക്ലിക് ചെയ്യുന്നതെങ്കിൽ, സേവ് ചെയ്തിട്ട്, തൊട്ടു പിന്നിലെ ചോദ്യത്തിലേക്കു പോകും. Clear Response ക്ലിക് ചെയ്ത് ഉത്തരം റദ്ദാക്കാം.
∙Mark/Unmark for Review ബട്ടൺ ഉപയോഗിച്ച് ചോദ്യം പുനഃപരിശോധനയ്ക്കു വയ്ക്കുകയോ, അങ്ങനെ വച്ചിരുന്നത് മാർക്ക് ചെയ്യാത്തതാക്കുകയോ ആകാം. ശരിയാണോയെന്നു പിന്നീടു നോക്കാൻ നീക്കിവച്ച ഉത്തരം അൺമാർക്ക് ചെയ്യാതിരുന്നാൽ, ഒടുവിൽ ആ ഉത്തരം നിങ്ങൾ നൽകിയതായിക്കരുതി മൂല്യനിർണയം നടത്തും.
∙ടെസ്റ്റിന്റെ 180 മിനിറ്റ് പൂർത്തിയാക്കി, കൗണ്ട്ഡൗൺ ടൈമർ പൂജ്യത്തിലെത്തുമ്പോൾ, കംപ്യൂട്ടർ നിങ്ങളെ സ്റ്റാറ്റിസ്റ്റിക്സ് പേജിലേക്കു നയിക്കും. ആകെ ചോദ്യങ്ങൾ, നിങ്ങൾ ഉത്തരം നൽകിയ / നൽകാത്ത ചോദ്യങ്ങൾ മുതലായവയുടെ എണ്ണം അവിടെ വായിക്കാം. ഇതോടെ പരീക്ഷ കഴിയും. എൻഡ് / സബ്മിറ്റ് എന്നിവയൊന്നും ക്ലിക് ചെയ്യേണ്ടതില്ല. (ഇതിന്റെ വിശദാംശങ്ങൾ പ്രോസ്പെക്റ്റസിന്റെ 67–69 പുറങ്ങളിലുണ്ട്)

English Summary:

Kerala Entrance Exam 2024: Essential Preparations and Key Changes You Need to Know