കേരളത്തിൽ നീറ്റ് യുജി പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണം 75362 ആണ്. ദേശീയ തലത്തിലിത് 1165904 ആണ്. സീറ്റുകളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ താരതമ്യേന കുറവാണ്. കേരളത്തിൽ 12 സർക്കാർ മെഡിക്കൽ കോളേജുകളിൽ 1755 സീറ്റും 21 സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 2750 എംബിബിഎസ്‌ സീറ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ നീറ്റ് യുജി പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണം 75362 ആണ്. ദേശീയ തലത്തിലിത് 1165904 ആണ്. സീറ്റുകളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു  കേരളത്തിൽ താരതമ്യേന കുറവാണ്. കേരളത്തിൽ 12 സർക്കാർ മെഡിക്കൽ കോളേജുകളിൽ 1755 സീറ്റും 21 സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 2750 എംബിബിഎസ്‌ സീറ്റുകൾ വീതവുമുണ്ട്. മൊത്തം സീറ്റുകളുടെ എണ്ണം 4505 ആണ്. രാജ്യത്തു 15 ശതമാനം അഖിലേന്ത്യ കോട്ട സീറ്റുകളുണ്ട്.

നീറ്റ് യുജി 2024 പരീക്ഷ റാങ്കിൽ നീറ്റ് മാർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ മുൻവർഷങ്ങളെ അപേക്ഷിച്ചു വലിയ അന്തരം നിലനിൽക്കുന്നു. പരീക്ഷ എളുപ്പമായതിനാലും തെറ്റായ ചോദ്യത്തിന് ഉത്തരമെഴുതിയവർക്കു കോടതിയുടെ നിർദേശപ്രകാരം ഗ്രേസ് മാർക്ക് നൽകിയതും റാങ്ക് നിലവാരത്തിൽ വൻ വർധനവിന് ഇട വരുത്തിയിട്ടുണ്ട്. 700 മാർക്ക് ലഭിച്ചവരുടെ റാങ്ക് കഴിഞ്ഞ വർഷം 300 നും 400നും  ഇടയിലായിരുന്നെങ്കിൽ ഈ വർഷം 2000ൽ അധികമാണ്. 2023 ലെ 560 മാർക്കിന്റെ റാങ്ക് 60000 മായിരുന്നെങ്കിൽ 2024 ൽ 132000ൽ അധികമാണ്. സ്വാഭാവികമായും വിദ്യാർഥികളും രക്ഷിതാക്കളും കൗൺസിലിങ്ങിനുമുമ്പ് മുൻ വർഷങ്ങളിലെ മാർക്ക്, റാങ്ക്, അവസാന റാങ്ക് എന്നിവ വിലയിരുത്തി ചോയ്സ്ഫില്ലിങ്ങിൽ പങ്കെടുക്കാറുണ്ട്. എന്നാൽ ഈ വർഷം റാങ്കിലുള്ള അന്തരം വിലയിരുത്തി തീരുമാനമെടുക്കാൻ രക്ഷിതാക്കളും വിദ്യാർഥികളും തയാറാകണം. കേരളത്തിൽ  സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റനുസരിച്ചാണ് പ്രവേശനം നടക്കുന്നത്. 

ADVERTISEMENT

ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ മാത്രമേ പ്രവേശന സാധ്യതയുള്ള കോളേജുകളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കൂ. സർക്കാർ, ഇ എസ് ഐ, ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യ, അയൽ സംസ്ഥാന പ്രവേശനത്തിലും മെഡിക്കൽ പ്രവേശനത്തിൽ ഇത്തരം അവ്യക്തത നില നിൽക്കുന്നു. ഒരു പക്ഷേ എയിംസിലും എഎഫ്എംസി യിലും 2024 ലെ പ്രവേശനത്തിന് മുൻ വർഷങ്ങളിലെ അവസാന റാങ്കിനെ അപേക്ഷിച്ചു 10 ശതമാനത്തോളം അധിക മാർക്ക് വേണ്ടിവരാനുള്ള സാധ്യതയുണ്ട്. കേരളത്തിൽ സർക്കാർ മെഡിക്കൽ കോളേജു കളിൽ മുൻ വർഷങ്ങളിലെ റാങ്ക് നിലവാരത്തിനനുസരിച്ചു പ്രവേശനം ലഭിക്കുമെന്ന് കരുതുന്നവർക്ക് ഒരു പക്ഷേ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിക്കാനാണ് സാധ്യത. വ്യക്തമായ പ്ലാനിങും സാമ്പത്തിക അവലോകനവും രക്ഷിതാക്കൾ നടത്തേണ്ടതാണ്.

നീറ്റ് അടിസ്ഥാനമാക്കിയുള്ള എംബിബിഎസ് പ്രവേശനത്തിനപ്പുറം ബിഡിഎസ്, ആയുർവേദ, ഹോമിയോപ്പതി, വെറ്ററിനറി സയൻസ്, കാർഷിക, ഫിഷറീസ് കോഴ്സുകളുടെ പ്രവേശനത്തിലും മുൻ വർഷത്തെ അപേക്ഷിച്ചു ഉയർന്ന റാങ്ക് വേണ്ടിവരും. അതിനാൽ മാർക്ക് വിലയിരുത്തി ഏതു കോഴ്സിന് അഡ്മിഷൻ ലഭിക്കുമെന്ന് കണക്കാക്കുന്നത് കേവലം ആപേക്ഷികം മാത്രമായിരിക്കും.  

English Summary:

NEET UG 2024: Crucial Admission Tips for Kerala Students Amid Unprecedented Rank Changes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT