വിദേശ ജോലി സ്വപ്നം കാണുന്നവർ നിരവധിയാണ്. ഉയർന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവും സൗകര്യങ്ങളും സ്വപ്നം കാണുന്ന വിദ്യാ സമ്പന്നരായ യുവാക്കൾ ജോലിക്കായി പലപ്പോഴും പുറം രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു. ജാഗ്രത പാലിച്ചാൽ വിദേശത്ത് നല്ല ജോലിയും വരുമാനവും നേടാൻ കഴിയുമെന്നതിൽ സംശയമില്ല. പക്ഷേ ക്ഷമയോടെയും

വിദേശ ജോലി സ്വപ്നം കാണുന്നവർ നിരവധിയാണ്. ഉയർന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവും സൗകര്യങ്ങളും സ്വപ്നം കാണുന്ന വിദ്യാ സമ്പന്നരായ യുവാക്കൾ ജോലിക്കായി പലപ്പോഴും പുറം രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു. ജാഗ്രത പാലിച്ചാൽ വിദേശത്ത് നല്ല ജോലിയും വരുമാനവും നേടാൻ കഴിയുമെന്നതിൽ സംശയമില്ല. പക്ഷേ ക്ഷമയോടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശ ജോലി സ്വപ്നം കാണുന്നവർ നിരവധിയാണ്. ഉയർന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവും സൗകര്യങ്ങളും സ്വപ്നം കാണുന്ന വിദ്യാ സമ്പന്നരായ യുവാക്കൾ ജോലിക്കായി പലപ്പോഴും പുറം രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു. ജാഗ്രത പാലിച്ചാൽ വിദേശത്ത് നല്ല ജോലിയും വരുമാനവും നേടാൻ കഴിയുമെന്നതിൽ സംശയമില്ല. പക്ഷേ ക്ഷമയോടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശ ജോലി സ്വപ്നം കാണുന്നവർ നിരവധിയാണ്. ഉയർന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവും സൗകര്യങ്ങളും സ്വപ്നം കാണുന്ന വിദ്യാ സമ്പന്നരായ യുവാക്കൾ ജോലിക്കായി പലപ്പോഴും പുറം രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു. ജാഗ്രത പാലിച്ചാൽ വിദേശത്ത് നല്ല ജോലിയും വരുമാനവും നേടാൻ കഴിയുമെന്നതിൽ സംശയമില്ല. പക്ഷേ ക്ഷമയോടെയും ശ്രദ്ധയോടെയും വേണം ഇത്തരം കാര്യങ്ങളെ സമീപിക്കാൻ. പഠനവും തൊഴിലും വിദേശത്ത് സ്വപ്നം കാണുന്ന യുവജനങ്ങളുടെ എണ്ണം വർധിക്കുമ്പോൾ പ്രസ്തുത മേഖലയിൽ തട്ടിപ്പുകളും വ്യാപകമാകുന്നു. നിരവധി വിദേശ റിക്രൂട്ട്മന്‍റെ് സ്ഥാപനങ്ങൾക്കെതിരെ പരാതികൾ ഉയരുന്നത് തുടർക്കഥയാണ്. 

വിദേശ രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും സോഷ്യൽ വർക്കർമാരുടെയും  ആവശ്യം വർധിച്ചതോടെ നിരവധിപേർക്ക് തൊഴിലവസരങ്ങൾ ലഭിച്ചിരുന്നു. വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് വ്യാജ ഏജൻസികളുടെ തട്ടിപ്പുകൾക്കിരയാകുന്നതിൽ ഭൂരിഭാഗവും. ചില പ്രത്യേക രാജ്യങ്ങളിലെ തൊഴിൽ വിസ കിട്ടാൻ എളുപ്പമാണെന്ന് തെറ്റിധരിപ്പിച്ചും കുറഞ്ഞ തുകയ്ക്ക് വിസ കിട്ടുമെന്ന് വാഗ്ദാനം ചെയ്തും തട്ടിപ്പുകൾക്കിരയാക്കുന്നതാണ് പലരുടെയും പതിവ്.

Representative image. Photo Credit:Aleksei Morozov/istock
ADVERTISEMENT

ഉദ്യോഗാർഥികൾക്കാവശ്യമായ വ്യാജ സർട്ടിഫിക്കറ്റുകളും മറ്റും  നൽകാമെന്ന് ഇത്തരം വ്യാജ ഏജൻസികൾ ഉറപ്പു നൽകുന്നതോടെ പല ഉദ്യോഗാർഥികളും എളുപ്പത്തിൽ ഇവരുടെ വലയിലാകുന്നു. ഏജൻസി അംഗീകാരമുള്ളതാണോ എന്നും മാൻപവർ റിക്രൂട്ട്‌മെന്റ് നടത്താനുള്ള ലൈസൻസുള്ള ഏജൻസികളാണോ യെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പലരും പരിശോധിക്കുന്നില്ല എന്നതാണ് വാസ്തവം. വ്യാജ ഓൺലൈൻ വാർത്തകളിലൂടെയും സമൂഹ മാധ്യമങ്ങളി ലൂടെയുമൊക്കെയാണ് മാഫിയ സംഘങ്ങൾ ഇരകളെ വീഴ്ത്തുന്നത്. പൊലീസിനോ മറ്റ് ഏജൻസികൾക്കോ ഇതിൽ ഇടപെടാൻ കഴിയും മുൻപേ ഇവർ പണം കൈക്കലാക്കി മുങ്ങിയിരിക്കും.  

ജോബ് പോർട്ടലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ ക്ലാസിഫൈഡ് ലിസ്റ്റിങ്ങുകൾ എന്നിവ വഴി തട്ടിപ്പുകാർക്ക് ഉദ്യോഗാർഥികളുടെ വ്യക്തിഗത വിവരങ്ങൾ വേഗത്തിൽ ലഭിക്കും. ഇത്തരം തട്ടിപ്പുകാരിൽ നിന്നും നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും പരമാവധി സംരക്ഷിക്കാൻ ശ്രദ്ധപുലർത്തുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുന്നത്.  വിദേശത്തേക്കുള്ള തൊഴിൽ അന്വേഷണത്തിൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ, തട്ടിപ്പുകാരുടെയും ചൂഷകരുടെയും തന്ത്രങ്ങൾ, സുരക്ഷിതമായി തൊഴിൽ അന്വേഷിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവ വിശദമായി പരിചയപ്പെടാം. വിദേശത്തേക്കുള്ള തൊഴിൽ ലക്ഷ്യമായുള്ള നിങ്ങളുടെ യാത്രയെ സുരക്ഷിതമാക്കുന്നതിന് ഈ മുന്നറിയിപ്പുകളും മാർഗനിർദ്ദേശങ്ങളും നിങ്ങൾക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

1.ജോബ് പോർട്ടലുകൾ: വിവിധ ജോബ് പോർട്ടലുകളിൽ നിന്ന് നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങളും ബയോഡാറ്റയും തട്ടിപ്പുകാർ പകർത്തിയേക്കാം. അതുകൊണ്ടുതന്നെ അംഗീകൃത പോർട്ടലുകളിൽ മാത്രം പ്രൊഫൈലുകൾ തുറക്കുക. ഇത്തരം പോർട്ടലുകളിൽ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ജാഗ്രത പുലർത്തുക. സാമ്പത്തിക വിവരങ്ങളോ സോഷ്യൽ സെക്യൂരിറ്റി നമ്പറുകളോ ഒരിക്കലും പങ്കുവെക്കാതിരിക്കുക, അജ്ഞാത ലിങ്കുകൾ തുറക്കാതിരിക്കുക. എന്നിവ ശ്രദ്ധിക്കുക.  

Networking people concept. Young people in cafe. Social networking and connecting together online community and internet concept. Vector illustration

2.സോഷ്യൽ മീഡിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാം. അതുകൊണ്ടുതന്നെ വിവരങ്ങൾ ജാഗ്രതയോടെ പങ്കുവയ്ക്കുക, പങ്കുവയ്ക്കുന്ന വിവരങ്ങൾ പരിമിതപ്പെടുത്തുക - മൊബൈൽ നമ്പറുകൾ, വിലാസങ്ങൾ, ജോലി വിശദാംശങ്ങൾ എന്നിവ പങ്കുവയ്ക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. വ്യക്തിപരമായ വിവരങ്ങളും പങ്കുവെക്കരുത്.

Image Credit: eternalcreative/ istockphoto.com
ADVERTISEMENT

3. തെറ്റായ തൊഴിലവസര പരസ്യങ്ങൾ: വ്യാജ ജോബ് പോസ്റ്റിങ്ങുകൾ, ഇമെയിൽ മെസ്സേജുകൾ എന്നിവ വഴി തട്ടിപ്പുകാർ നിങ്ങളുടെ വിവരങ്ങൾ കൈവശമാമാക്കിയേക്കാം. വിശ്വസനീയമായ വെബ്‌സൈറ്റുകളും  പോർട്ടലുകളും  മാത്രം ഉപയോഗിക്കുക. അജ്ഞാത വെബ്‌സൈറ്റുകളിൽ നിന്നുള്ള പരസ്യങ്ങൾ പാടെ അവഗണിക്കുക. അപരിചിതരായ വ്യക്തികളിൽ നിന്നുള്ള ഇമെയിലുകളിലെ ലിങ്കുകൾ ഒരിക്കലും തുറക്കരുത്. അവ ഫിഷിങ് ശ്രമങ്ങളായിരിക്കാം. നിങ്ങൾക്ക് താൽപര്യമുള്ള കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിച്ച് ഉറപ്പുവരുത്തി ജോലി അവസരങ്ങൾ പരിശോധിക്കുക.

Representative image. Photo Credit : fizkes/iStock

ഇത്തരം പരസ്യങ്ങളിൽ കാണുന്ന ഇമെയിൽ വിലാസങ്ങളിലേക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന ബയോഡേറ്റയും സിവി യും അയയ്ക്കരുത്. നിങ്ങൾ പല രീതിയിലും കബളിപ്പിക്കപ്പെട്ടേക്കാം. 

4. ഓൺലൈൻ ക്ലാസിഫൈഡ് ലിസ്റ്റിങ്ങുകൾ:  ഓൺലൈൻ ക്ലാസിഫൈഡ് വെബ്സൈറ്റുകളിൽ വ്യാജ ജോലികൾ പോസ്റ്റുചെയ്ത് നിങ്ങളെ പറ്റിച്ച് വിവരങ്ങൾ നേടാൻ ശ്രമിച്ചേക്കാം. ഓൺലൈൻ ക്ലാസിഫൈഡ് വെബ്സൈറ്റുകളിലെ വ്യാജ ജോലി പരസ്യങ്ങളിൽ നിന്ന് പരമാവധി സ്വയം മാറി നിൽക്കുക. പരസ്യത്തിന്റെ ഭാഷയിലും കമ്പനിയുടെ വിശദാംശങ്ങളിലും സംശയമുണ്ടെങ്കിൽ പ്രത്യേകം അന്വേഷിക്കുക. വ്യാജ പരസ്യങ്ങളിൽ വീഴാതിരിക്കാൻ ജാഗ്രതപുലർത്തുകയും സംശയാസ്പദമായ എല്ലാ സന്ദർഭങ്ങളിലും നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. 

വിദേശ ജോലി തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാനും ഇരയാക്കപ്പെടാതിരിക്കാനും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം

സംശയാസ്പദമായ ഓഫറുകൾ തിരിച്ചറിയുക, അസാധാരണമാംവിധം ഉയർന്ന ശമ്പളം, എളുപ്പമുള്ള ജോലി, സൗജന്യ വിസ, യാത്രാ സൗകര്യം, താമസ സൗകര്യം എന്നിവ വാഗ്ദാനം ചെയ്യുന്ന ജോലി ഓഫറുകൾ സംശയാസ്പദമാണ്. യാതൊരു യോഗ്യതയും ഇല്ലാതെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന ജോലികൾ സാധാരണയായി തട്ടിപ്പാണ്. യാതൊരു തരത്തിലുള്ള യോഗ്യതാ പരിശോധനയോ ഇന്റർവ്യൂവോ ഇല്ലാതെ ജോലി വാഗ്ദാനം ചെയ്യുന്നവരെ വിശ്വസിക്കരുത്. ജോലി ലഭിക്കാൻ മുൻകൂർ പണം നൽകണമെന്ന് ആവശ്യപ്പെടുന്ന ഏതൊരു ഓഫറും തട്ടിപ്പാണ്. സ്ഥാപനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുക, കമ്പനിയുടെ പേരും വെബ്‌സൈറ്റും ഗൂഗിളിൽ തിരയുക.  കമ്പനിയുടെ യഥാർഥ വെബ്‌സൈറ്റ് തിരിച്ചറിയാൻ ശ്രദ്ധിക്കുക. ജോലി വാഗ്ദാനം ചെയ്യുന്ന സ്ഥാപനം നിലവിലുണ്ടോ എന്ന് ഉറപ്പാക്കുക. അവരുടെ വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ, ഓൺലൈൻ അവലോകനങ്ങൾ എന്നിവ പരിശോധിക്കുക. തട്ടിപ്പുകാർ പലപ്പോഴും യഥാർഥ കമ്പനികളെ അനുകരിക്കുന്ന വെബ്‌സൈറ്റുകൾ സൃഷ്ടിക്കാറുണ്ട്. 

Representative image. Photo Credit: skynesher/istockphoto.com
ADVERTISEMENT

കമ്പനിയെക്കുറിച്ച് മറ്റ് ജീവനക്കാരിൽ നിന്നോ മുൻ ജീവനക്കാരിൽ നിന്നോ അഭിപ്രായങ്ങൾ ശേഖരിക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ ഫോറങ്ങൾ, പ്രൊഫഷണൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ എന്നിവ ഉപയോഗിച്ച് സമാന കമ്പനിയിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തുക.അവരുടെ അനുഭവങ്ങളെക്കുറിച്ചും ജോലി സാഹചര്യങ്ങളെ ക്കുറിച്ചും ചോദിക്കുക. കമ്പനിയുടെ സംസ്കാരം, ജോലിഭാരം, ശമ്പളം, ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് അറിയുക.

Photo Credit : Vector illustration

കമ്പനിക്ക് നല്ല ഓൺലൈൻ പ്രശസ്തിയുണ്ടോ എന്ന് പരിശോധിക്കുക. ജോലി വാഗ്ദാനം, തൊഴിൽ കരാർ തുടങ്ങിയ എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക. എല്ലാ വ്യവസ്ഥകളും വ്യക്തവും കൃത്യവുമാണെന്ന് ഉറപ്പാക്കുക. എന്തെങ്കിലും സംശയം തോന്നിയാൽസ്ഥാപനത്തിന്റെ റജിസ്ട്രേഷൻ വിവരങ്ങൾ, ലൈസൻസുകൾ, മറ്റ് നിയമപരമായ രേഖകൾ എന്നിവ വാങ്ങി പരിശോധിക്കാവുന്നതാണ്.

Representative image. Photocredit : garagestock/Shutterstock

വിശ്വാസയോഗ്യമായ റിക്രൂട്ട്മെന്റ് ഏജൻസികളെ തിരഞ്ഞെടുക്കുക, അറ്റസ്റ്റേഷൻ അല്ലെങ്കിൽ ലൈസൻസ് ഉള്ള റിക്രൂട്ട്മെന്റ് ഏജൻസികളെയാണ് തിരഞ്ഞെടുക്കേണ്ടത്. ഏജൻസിയുടെ റിവ്യൂ, മുൻകാല പ്രവർത്തനം തുടങ്ങിയവ പരിശോധിക്കുക. വിശ്വസനീയമായ റജിസ്റ്റർ ചെയ്ത ഏജൻസികളുമായി മാത്രമേ ഇടപാടുകൾ നടത്താവൂ. അനധികൃത ഏജന്റുമാരെ അവഗണിക്കുക. വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിൽ ജാഗ്രത പാലിക്കുക. ജോലി ലഭിക്കുന്നതിന് പാസ്‌പോർട്ട് വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ, റെസിഡന്റ് ഐഡി  നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ മുൻകൂറായി നൽകേണ്ടതില്ല. ഈ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണെന്ന് തോന്നിയാൽ, അത് തട്ടിപ്പാകാം.

Image Credits: 2d illustrations and photos/Istockphoto.com

ഇമെയിൽ വഴി സെൻസിറ്റീവ് വിവരങ്ങൾ അയയ്ക്കുന്നത് ഒഴിവാക്കുക. ഫോൺ കോളുകൾ വഴിയോ സുരക്ഷിതമായ മെസേജിങ് ആപ്പുകൾ വഴിയോ ആശയവിനിമയം നടത്തുക. ജോലി ലഭിച്ചാൽ പകർപ്പ് കരാർ, ശമ്പള വിവരങ്ങൾ, ജോലിയുടെ സ്വഭാവം തുടങ്ങിയവ ശ്രദ്ധാപൂർവം പരിശോധിക്കുക. വിമാന ടിക്കറ്റ്, താമസ ചെലവുകൾ, മറ്റ് ചെലവുകൾ എന്നിവ വ്യക്തമാക്കിയതിനു ശേഷം മാത്രം പണം മുടക്കാൻ സമ്മതിക്കുക.പാസ്പോർട്ട്, വിസ തുടങ്ങിയവ സ്വന്തം കൈവശം സൂക്ഷിക്കുക. ഇവ ഏജൻസിക്ക് നൽകരുത്. തൊഴിൽ കരാർ, വേതനം, ജോലി സമയം, തുടങ്ങിയവ പൂർണ്ണമായി വായിച്ച് മനസിലാക്കുക. വിദേശത്തെ  ചട്ടങ്ങളും അവകാശങ്ങളും മനസ്സിലാക്കുക. യാതൊരു പണവും മുൻകൂട്ടി നൽകരുത്. ജോലി ലഭിക്കുന്നതിനായി യാതൊരു തരത്തിലുള്ള ഫീസും, ഡെപ്പോസിറ്റും, മറ്റ് പണവും മുൻകൂട്ടി നൽകരുത്. ഓൺലൈനിൽ ഫോമുകൾ പൂരിപ്പിക്കുമ്പോൾ ശ്രദ്ധാലുക്കളായിരിക്കുക. ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം ഉപയോഗിക്കുക.

Representative image. Photo Credit : Pinkypills/iStock

സംരക്ഷണ മാർഗങ്ങൾ
∙സുരക്ഷിതമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുക:
∙ജോലിക്ക് അപേക്ഷിക്കാൻ അംഗീകൃത ജോബ് പോർട്ടലുകൾ ഉപയോഗിക്കുക.
∙സുരക്ഷിതമായ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുകയും ശക്തമായ പാസ്‌വേഡുകൾ സജ്ജീകരിക്കുകയും ചെയ്യുക.
∙ഏതെങ്കിലും സംശയാസ്പദമായ ലിങ്ക് ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
ജോബ് പോർട്ടലുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക.
∙പ്രശസ്തവും വിശ്വസനീയവുമായ ജോബ് പോർട്ടലുകൾ ഉപയോഗിക്കുക.
∙ജോബ് പോർട്ടലിന്റെ സുരക്ഷാ നടപടികൾ പരിശോധിക്കുക.
∙നിങ്ങളുടെ വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് ജോബ് പോർട്ടലിന്റെ റിവ്യൂകൾ വായിക്കുക.

Representative image. Photo Credit: ecep-bg/istockphoto.com

സോഷ്യൽ മീഡിയയിൽ ജാഗ്രത പാലിക്കുക:∙അപരിചിതരായ വ്യക്തികളിൽ നിന്നോ സംശയാസ്പദമായ അക്കൗണ്ടുകളിൽ നിന്നോ വരുന്ന ജോബ് ഓഫറുകൾ സ്വീകരിക്കരുത്.

∙സോഷ്യൽ മീഡിയയിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിൽ ജാഗ്രത പാലിക്കുക.

∙ജോബ് ഓഫറുകൾ ലിങ്ക് ചെയ്ത വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതിന് മുമ്പ് അവ വിശ്വസനീയമാണെന്ന് ഉറപ്പാക്കുക.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുക.

∙ജോബ് പോർട്ടലുകളുടെയും സോഷ്യൽ മീഡിയ പേജുകളുടെയും പ്രശസ്തി പരിശോധിക്കുക.

∙നെഗറ്റീവ് അവലോകനങ്ങളും പരാതികളും ഉണ്ടോ എന്ന് നോക്കുക.

∙ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നാണോ ഓഫർ വരുന്നതെന്ന് ഉറപ്പാക്കുക.

Representative image. Photo Credit : Deepak Sethi/iStock

3. നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ പരിമിതപ്പെടുത്തുക:
∙സോഷ്യൽ മീഡിയയിൽ, നിങ്ങളുടെ പ്രൊഫൈൽ പൊതുവായി ദൃശ്യമാകാത്ത രീതിയിൽ സജ്ജീകരിക്കുക.

∙നിങ്ങളുടെ പ്രൊഫൈലിൽ വ്യക്തിഗത വിവരങ്ങൾ (ഫോൺ നമ്പർ, വിലാസം) പങ്കിടുന്നത് ഒഴിവാക്കുക.

∙നിങ്ങളുടെ ജോലി തിരയൽ നില അപ്‌ഡേറ്റ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.

Representative image. Photo Credit : fizkes/iStocks.com

4. നേരിട്ടുള്ള ആശയവിനിമയം നടത്തുക:

∙ഫോണിലൂടെയോ വാട്ട്‌സ്ആപ്പിലൂടെയോ ആശയവിനിമയം നടത്താൻ ആവശ്യപ്പെടുന്ന ഓഫറുകൾ സംശയാസ്പദമാണ്.

∙ഇമെയിൽ വഴി ആശയവിനിമയം നടത്താൻ ശ്രമിക്കുക, അങ്ങനെ എല്ലാ സന്ദേശങ്ങളും രേഖപ്പെടുത്താം.

∙ഔദ്യോഗിക ഇമെയിൽ വിലാസം ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക.

വിശ്വസ്തരോട് സംസാരിക്കുക:
വിദേശ ജോലി ഓഫർ സംബന്ധിച്ച് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക. അവരുടെ അഭിപ്രായം തേടുക. നിരന്തര ജാഗ്രതയോടെയുള്ള ജോലി തിരയൽ പ്രക്രിയ ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജോലിതട്ടിപ്പുകളെ പൂർണമായി ഒഴിവാക്കാനാകില്ലെങ്കിലും ഈ മാർഗങ്ങൾ പിന്തുടരുന്നത് നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും പരമാവധി സംരക്ഷിക്കാൻ കഴിയും.
ചൈൽഡ് അഡോളസന്റ് & റിലേഷൻ ഷിപ് കൗൺസിലറാണ് ലേഖകൻ.

English Summary:

Dreaming of Work Abroad? How to Spot and Avoid Fraudulent Job Offers