നാലു വർഷത്തെ സൗജന്യ പരിശീലനത്തിനു ശേഷം കരസേനയിൽ എൻജിനീയറായി ലഫ്റ്റനന്റ് റാങ്കോടെ സ്ഥിര നിയമനം നേടാൻ അവിവാഹിതരായ ആൺകുട്ടികൾക്ക് അവസരം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് 12–ാം ക്ലാസിൽ മൊത്തം 70% മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. ജനനം 2005 ജൂലൈ 2 നു മുൻപോ, 2008 ജൂലൈ 1 നു ശേഷമോ ആകരുത്. ജെഇഇ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലു വർഷത്തെ സൗജന്യ പരിശീലനത്തിനു ശേഷം കരസേനയിൽ എൻജിനീയറായി ലഫ്റ്റനന്റ് റാങ്കോടെ സ്ഥിര നിയമനം നേടാൻ അവിവാഹിതരായ ആൺകുട്ടികൾക്ക് അവസരം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് 12–ാം ക്ലാസിൽ മൊത്തം 70% മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. ജനനം 2005 ജൂലൈ 2 നു മുൻപോ, 2008 ജൂലൈ 1 നു ശേഷമോ ആകരുത്.

ജെഇഇ മെയിൻ 2024 എഴുതിയിരിക്കണം. പരിശീലനം തീരുംവരെ വിവാഹം പാടില്ല. മികച്ച ആരോഗ്യം നിർബന്ധം. ആകെ 90 ഒഴിവ്; ഇതിനു മാറ്റം വരാം.10+2 ടെക്നിക്കൽ എൻട്രി സ്കീം വഴി സിലക്‌ഷൻ കിട്ടുന്നവർക്ക് 4 വർഷക്കാലം അടിസ്ഥാന മിലിറ്ററി പരിശീലനവും, എൻജിനീയറിങ് ബിരുദത്തിനുള്ള സാങ്കേതിക പഠനപരിശീലനവും ലഭിക്കും. കോഴ്സ് 2025 ജനുവരിയിൽ തുടങ്ങും.

ADVERTISEMENT

12ലെ മാർക്ക് നോക്കി മികവുള്ളവരെ 5 ദിവസത്തെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ചിട്ടയോടെയുള്ള മെഡിക്കൽ പരിശോധനയ്ക്കും വിധേയരാകണം.പഠനത്തിനു യാതൊരു ഫീസും നൽകേണ്ട. താമസം, ഭക്ഷണം, ചികിത്സ മുതലായവയെല്ലാം സൗജന്യം. 3 വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്കു 56,100 രൂപ മാസ സ്റ്റൈപൻഡ് കിട്ടും.4 വർഷത്തെ വിജയകരമായ പരിശീലനത്തിനു ശേഷം ബിടെക് ബിരുദവും ലഫ്റ്റനന്റ് റാങ്കിൽ സ്ഥിരം കമ്മിഷനും അതനുസരിച്ചുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പൂർണവിവരങ്ങൾക്ക് joinindianarmy.nic.in എന്ന വെബ്സൈറ്റിലെ Notification - TES (10+2)-52 ലിങ്ക്. ഓൺലൈൻ അപേക്ഷ 13ന് ഉച്ചയ്ക്കു 12 വരെ.

English Summary:

Free Army Engineering Degree: How Plus Two Students Can Secure a Lieutenant Rank