എന്തിനെയെങ്കിലുമൊക്കെ ഭയന്നാണ് എല്ലാവരുടെയും ജീവിതം. പരാജയം, ദുഷ്പേര്, അവഹേളനം, ധനനഷ്ടം തുടങ്ങി ഭയപ്പെടാൻ ഓരോ കാരണങ്ങളുണ്ടാകും. ഒരാൾ എന്തിനെയാണോ പേടിക്കുന്നത് അതിനെ പ്രീതിപ്പെടുത്തിയും അതിനോടു സമരസപ്പെട്ടുമായിരിക്കും ശിഷ്ടകാല ജീവിതം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മന്ത്രിയോടു പകതോന്നിയ രാജാവ് അദ്ദേഹത്തെ തൂക്കിലേറ്റാൻ വിധിച്ചു. ഉത്തരവുമായി പടയാളികൾ വീട്ടിലെത്തിയപ്പോൾ മന്ത്രി തന്റെ ബന്ധുവിന്റെ ജന്മദിനാഘോഷത്തി ലായിരുന്നു. അവർ വായിച്ച കൽപന കേട്ട് എല്ലാവരും സ്തബ്ധരായി. പലരും കരഞ്ഞു. മന്ത്രി മാത്രം നൃത്തം തുടർന്നു. പടയാളികൾ കൽപന ഒന്നുകൂടി വായിച്ചപ്പോൾ മന്ത്രി പറഞ്ഞു: രാജാവിനോടു നന്ദി പറയണം. എനിക്ക് ഇനിയും ഏതാനും മണിക്കൂറുകൾ അവശേഷിക്കുന്നുണ്ടല്ലോ. നടന്നതെല്ലാം പടയാളികൾ കൊട്ടാരത്തിലെത്തി വിവരിച്ചു. രാജാവ് നേരിട്ടെത്തി മന്ത്രിയോടു പറഞ്ഞു: താങ്കളെയാണ് നാളെ നേരം പുലരുമ്പോൾ തൂക്കിലേറ്റുന്നത്. മന്ത്രി പറഞ്ഞു: മരണസമയം നേരത്തേ പറഞ്ഞതിനു നന്ദി. എനിക്ക് എന്റെ മരണം ആഘോഷിക്കാമല്ലോ. മരിക്കാൻ മടിയില്ലാത്തവനെ വധിക്കുന്നതിൽ എന്തർഥമെന്നു പറഞ്ഞ് രാജാവ് മടങ്ങി.

എന്തിനെയെങ്കിലുമൊക്കെ ഭയന്നാണ് എല്ലാവരുടെയും ജീവിതം. പരാജയം, ദുഷ്പേര്, അവഹേളനം, ധനനഷ്ടം തുടങ്ങി ഭയപ്പെടാൻ ഓരോ കാരണങ്ങളുണ്ടാകും. ഒരാൾ എന്തിനെയാണോ പേടിക്കുന്നത് അതിനെ പ്രീതിപ്പെടുത്തിയും അതിനോടു സമരസപ്പെട്ടുമായിരിക്കും ശിഷ്ടകാല ജീവിതം. അമിത ബഹുമാനത്തിലൂടെയും വിനയത്തിലൂടെയും എന്തു വിട്ടുവീഴ്ചകൾക്കും തയാറാകും. ഒന്നിനെയും ഭയക്കാത്തവർക്കാണ് സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനാകുക. ഭയത്തിൽ നിൽക്കുന്നവരുടെ മനസ്സിൽ ഓരോ കർമത്തിനു മുൻപും ചില ചോദ്യങ്ങളുയരും. ഇത് എന്തെങ്കിലും അപകടം വരുത്തി വയ്ക്കുമോ, ആരുടെയെങ്കിലും അപ്രീതിക്കു കാരണമാകുമോ, വിജയിച്ചില്ലെങ്കിൽ എന്താകും അവസ്ഥ?. സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നവരുടെ മാനസിക വ്യാപാരങ്ങളിലും ആ സ്വാതന്ത്ര്യമുണ്ടാകും. 

ADVERTISEMENT

വളർച്ചയ്ക്കു കാരണമാകുമോ, കൂടുതൽ പുതുമയാർന്ന അനുഭവം ലഭിക്കുമോ, ജീവിതം സന്തോഷപ്രദമാകുമോ തുടങ്ങിയ ചിന്തകളിലൂടെയാകും അവരുടെ യാത്ര. കർമങ്ങളിൽ ആ ഉണർവും ഊഷ്മളതയും ദൃശ്യവുമാകും. ഒന്നിനെയും ഭയപ്പെടാത്തവരെ പുറമേയുള്ള ഒന്നിനും  സ്വാധീനിക്കാനാകില്ല, എന്തിനെയും മറികടക്കാനുള്ള സ്വന്തം കഴിവിലായിരിക്കും അവരുടെ വിശ്വാസം. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കാര്യങ്ങൾ ചെയ്യുന്നവർക്കു തന്നിഷ്ടപ്രകാരം ചിരിക്കാനോ കരയാനോ പോലും കഴിയില്ല. നഷ്ടഭയങ്ങളൊന്നുമില്ലാത്തവർ എന്തിനും മുതിരും, എന്തും കീഴടക്കും. അവരെ നിയന്ത്രിക്കാനും ആരും ഒരുമ്പെടില്ല.

English Summary:

The Power of a Fearless Mind: Why Living Without Fear Leads to Happiness

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT