ഐഐടി, എൻഐടി പ്രവേശനം: ജോസ ചോയ്സ് ഫില്ലിങ് 18 വരെ
പാലക്കാടുൾപ്പെടെ 23 ഐഐടികൾ, കോഴിക്കോടുൾപ്പെടെ 31 എൻഐടികൾ, പാലായുൾപ്പെടെ 26 ഐഐഐടികൾ, ശിബ്പൂർ ഐഐഇഎസ്ടി എന്നിവയടക്കം 121 മികച്ച സ്‌ഥാപനങ്ങളിലെ വിവിധ പ്രോഗ്രാമുകളിലെ 2024–25 വർഷത്തെ പ്രവേശനത്തിന് റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തി, സീറ്റുകൾ അലോട്ട് ചെയ്യും. ജോയിന്റ് സീറ്റ് അലൊക്കേഷൻ
പാലക്കാടുൾപ്പെടെ 23 ഐഐടികൾ, കോഴിക്കോടുൾപ്പെടെ 31 എൻഐടികൾ, പാലായുൾപ്പെടെ 26 ഐഐഐടികൾ, ശിബ്പൂർ ഐഐഇഎസ്ടി എന്നിവയടക്കം 121 മികച്ച സ്‌ഥാപനങ്ങളിലെ വിവിധ പ്രോഗ്രാമുകളിലെ 2024–25 വർഷത്തെ പ്രവേശനത്തിന് റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തി, സീറ്റുകൾ അലോട്ട് ചെയ്യും. ജോയിന്റ് സീറ്റ് അലൊക്കേഷൻ
പാലക്കാടുൾപ്പെടെ 23 ഐഐടികൾ, കോഴിക്കോടുൾപ്പെടെ 31 എൻഐടികൾ, പാലായുൾപ്പെടെ 26 ഐഐഐടികൾ, ശിബ്പൂർ ഐഐഇഎസ്ടി എന്നിവയടക്കം 121 മികച്ച സ്‌ഥാപനങ്ങളിലെ വിവിധ പ്രോഗ്രാമുകളിലെ 2024–25 വർഷത്തെ പ്രവേശനത്തിന് റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തി, സീറ്റുകൾ അലോട്ട് ചെയ്യും. ജോയിന്റ് സീറ്റ് അലൊക്കേഷൻ
പാലക്കാടുൾപ്പെടെ 23 ഐഐടികൾ, കോഴിക്കോടുൾപ്പെടെ 31 എൻഐടികൾ, പാലായുൾപ്പെടെ 26 ഐഐഐടികൾ, ശിബ്പൂർ ഐഐഇഎസ്ടി എന്നിവയടക്കം 121 മികച്ച സ്‌ഥാപനങ്ങളിലെ വിവിധ പ്രോഗ്രാമുകളിലെ 2024–25 വർഷത്തെ പ്രവേശനത്തിന് റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തി, സീറ്റുകൾ അലോട്ട് ചെയ്യും. ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റിക്കാണ് (https://josaa.nic.in) ഇതിന്റെ ചുമതല.
6 റൗണ്ട് അലോട്മെന്റുണ്ടായിരിക്കും. ഐഐടി പ്രവേശനത്തിന് 5 റൗണ്ടുകൾ മാത്രം. ജൂലൈ 26 വരെ ജോസ പ്രക്രിയ തുടരും. ജെഇഇ മെയിനിൽ യോഗ്യത നേടിയവർക്ക് ഐഐടികളൊഴികെയുള്ള 98 സ്ഥാപനങ്ങളിലേക്ക് (എൻഐടി+) ഒരുമിച്ചു റജിസ്റ്റർ ചെയ്യാം. സൈറ്റിലുള്ള ബിസിനസ് റൂൾസ്, എഫ്എക്യൂ എന്നിവ മനസ്സിലാക്കി വേണം റജിസ്ട്രേഷനു ശ്രമിക്കുന്നത്. ഐഐടി പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ് സ്കോർ വേണം.
ഒരു പ്രോഗ്രാമും ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന കൂട്ടിന് ജോസയിൽ ‘അക്കാദമിക് പ്രോഗ്രാം’ എന്നു പറയും. കേരള എൻട്രൻസിൽ നാം ‘ഓപ്ഷൻ’ എന്നു പറയുന്നതു പോലെ. ഉദാഹരണത്തിന് ബോംബെ ഐഐടിയിലെ ബിടെക് കെമിക്കൽ എൻജിനീയറിങ് ഒരു അക്കാദമിക് പ്രോഗ്രാമാണ്. അവിടത്തെ തന്നെ ബിടെക് എയറോസ്പേസ് എൻജിനീയറിങ് മറ്റൊരു പ്രോഗ്രാമും.
ഏതെങ്കിലുമൊരു ചോയ്സിലേക്ക് അലൊക്കേഷൻ ലഭിച്ചാൽ, അതിനു താഴെയുള്ള ചോയ്സുകൾ സ്വയം റദ്ദാകും. പക്ഷേ, മുകളിലുള്ളവ നിലനിൽക്കും. അവയിലേക്കു പിന്നീടു മാറാൻ അവസരം കിട്ടാം. റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങിനും ഫീസില്ല. സ്ഥാപനങ്ങളുടെ ലിസ്റ്റ് ബിസിനസ് റൂൾസിലെ ഒന്നാം അനുബന്ധത്തിലുണ്ട്.
അർഹതയുള്ളവർക്ക് എൻഐടി+നു മാത്രമായോ, ഐഐടികളിലേക്കു മാത്രമായോ രണ്ടും കലർത്തിയോ ചോയ്സ് ഫില്ലിങ് നടത്താം. സ്ഥാപനങ്ങളുടെയും പ്രോഗ്രാമുകളുടെയും സ്വന്തം മുൻഗണനാക്രമം കാട്ടി വേണം ചോയ്സ് ഫില്ലിങ്. ലഭ്യമായ എത്ര ചോയ്സുകൾ വേണമെങ്കിലും സമർപ്പിക്കാം. ഇതിനു പരിധി നിശ്ചയിച്ചിട്ടില്ല. നിശ്ചിതസമയം വരെ, ചോയ്സുകൾ എത്ര തവണ വേണമെങ്കിലും പരിഷ്കരിക്കാം. തുടർന്ന് ചോയ്സുകൾ ലോക്ക് ചെയ്യണം. ചെയ്യാത്ത പക്ഷം, സമയം തീരുമ്പോൾ, അവസാനമായി സേവ് ചെയ്തു കിടക്കുന്ന ചോയ്സുകൾ തനിയെ ലോക്ഡാകും
ജെഇഇ മെയിൻ ഇൻഫർമേഷൻ ബുള്ളറ്റിൻ, ജെഇഇ അഡ്വാൻസ്ഡ് ബ്രോഷർ എന്നിവയിലെ വ്യവസ്ഥകളിൽനിന്നു ബിസിനസ് റൂൾസിൽ വ്യത്യാസമുണ്ടെങ്കിൽ, ഈ റൂൾസായിരിക്കും അനുവർത്തിക്കുക.
ചിലർക്കു 4 തരം സീറ്റുകൾക്കു വരെ അർഹതയുണ്ടെങ്കിലും ഒരു സീറ്റ് മാത്രമാവും അലോട്ട് ചെയ്യുക. ജൂൺ 15, 17ലെ മോക്ക് സീറ്റ്–അലൊക്കേഷനു ശേഷം ആവശ്യമെങ്കിൽ ചോയ്സുകൾ മാറ്റി സമർപ്പിക്കാം.
ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ്
വെബ്സൈറ്റ് നോക്കി അലോട്മെന്റ് മനസ്സിലാക്കണം; നേരിട്ട് അറിയിക്കില്ല. അലോട്മെന്റ് കിട്ടുന്ന മുറയ്ക്ക് ‘ഇനിഷ്യൽ സീറ്റ് അലോട്മെന്റ് സ്ലിപ്’ ഡൗൺലോഡ് ചെയ്ത്, സീറ്റ് സ്വീകരിക്കണം. ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് ഇവയിലൊരു ഓപ്ഷൻ സമർപ്പിക്കണം. രേഖകളെല്ലാം അപ്‌ലോഡ് ചെയത്, 35,000 രൂപ ‘സീറ്റ് അക്സപ്റ്റൻസ് ഫീ’ അടയ്ക്കണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 17,500 രൂപ. ഇത് ഒരിക്കൽ മാത്രം അടച്ചാൽ മതി. ശേഷം ജോസ സൈറ്റിൽനിന്നു ‘പ്രൊവിഷനൽ സീറ്റ്–അലൊക്കേഷൻ െലറ്റർ’ ഡൗൺലോഡ് ചെയ്യാം. നിർദിഷ്ട സമയത്തിനകം ഓൺലൈൻ റിപ്പോർട്ടിങ് നടത്തിയില്ലെങ്കിൽ, അലോട്മെന്റ് വ്യവസ്ഥയിൽ നിന്നു പുറത്താകും.
∙ ഫ്രീസ്: സീറ്റിൽ തൃപ്തി. ഇനി മാറ്റമേ വേണ്ട.
ഫ്ലോട്ട്: ഇപ്പോൾ കിട്ടിയത് സ്വീകരിക്കുന്നു. പക്ഷേ, ഏതെങ്കിലും സ്ഥാപനത്തിലെ ഉയർന്ന ഓപ്ഷനുകൾ വരും റൗണ്ടുകളിൽ കിട്ടുന്നതിൽ താൽപര്യമുണ്ട്.
∙ സ്ലൈഡ്: മാറ്റത്തിൽ താൽപര്യമുണ്ട്. പക്ഷേ, ഇപ്പോൾ കിട്ടിയ സ്ഥാപനത്തിലെ ഉയർന്ന ഓപ്ഷനുകളിലേക്കു മാത്രം.
ഈ മൂന്നിലേതാണു നിങ്ങൾ സ്വീകരിക്കുന്നത് എന്നതനുസരിച്ചായിരിക്കും തുടർന്നുള്ള റൗണ്ടുകളിൽ പങ്കെടുക്കേണ്ടത്. ആദ്യ ചോയ്സ് തന്നെ കിട്ടിയവർക്ക് ഫ്ലോട്ട്/ സ്ലൈഡ് ഇല്ല. അവർ ഫ്രീസ് തിരഞ്ഞെടുത്തില്ലെങ്കിൽ സിസ്റ്റത്തിനു പുറത്താകും. ആറാം റൗണ്ടിൽ ഫ്രീസ് മാത്രമേയുള്ളൂ.
ഇരട്ട റിപ്പോർട്ടിങ്
ഐഐടിയല്ലാത്ത സ്ഥാപനത്തിൽ നിന്ന് ഐഐടിയിലേക്ക് മാറ്റം വന്നാൽ രേഖകളെല്ലാം ശരിയെന്ന് ഐഐടിയിൽ ബോധ്യപ്പെടുത്തണം. ഐഐടിയിൽ നിന്ന് ഐഐടിയല്ലാത്ത സ്ഥാപനത്തിലേക്കാണു മാറ്റമെങ്കിൽ, മാറിയെത്തുന്ന വിഭാഗത്തിലെ സ്ഥാപനത്തിൽ രേഖകളുടെ കാര്യം ഉറപ്പിക്കണം. ഇത്തരം മാറ്റങ്ങൾ വരുത്തുന്നവർ വ്യത്യസ്ത സ്ഥാപനങ്ങളിലായി രണ്ടു തവണ ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടി വരും.
ശ്രദ്ധിച്ചില്ലെങ്കിൽ പുറത്ത്
തുടക്കത്തിൽ കൃത്യസമയത്തിനകം റജിസ്റ്റർ ചെയ്യുകയോ ചോയ്സ് ഫില്ലിങ് നടത്തുകയോ ചെയ്യാത്തവരെ ഇക്കൊല്ലം പ്രവേശനത്തിനു പരിഗണിക്കുകയേയില്ല. ചോയിസ് ഫില്ലിങ്ങിനുള്ള നേരം അവസാനിച്ചു കഴിഞ്ഞ് അൺലോക് ഇല്ല. എൻഐടി+ താൽക്കാലിക അലോട്മെന്റ് കിട്ടിയ വിദ്യാർഥികൾ ജോസ അഞ്ചാം റൗണ്ടിനു ശേഷം 45,000 രൂപ ‘പാർഷ്യൽ അഡ്മിഷൻ ഫീ’ അടയ്ക്കണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 20,000 രൂപ .
റാങ്ക്–ലിസ്റ്റിൽപ്പെടാൻ
ജെഇഇ അഡ്വാൻസ്ഡിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്ക് ഇനിപ്പറയുന്നത്ര ശതമാനമെങ്കിലും മാർക് വേണം. കോമൺ റാങ്ക് ലിസ്റ്റുകാർക്ക് ഓരോ വിഷയത്തിനും 10, മൂന്നിനും ചേർത്ത് 35. പിന്നാക്ക, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 9/ 31.5. പട്ടിക, ഭിന്നശേഷി– 5/17.5. പട്ടികവിഭാഗക്കാർക്ക് സാധാരണരീതിയിൽ പ്രവേശനം കിട്ടാത്തപക്ഷം ഐഐടിയിൽ ഒരു വർഷം പരിശീലനം നൽകി, വിജയിക്കുന്നവരെ അവിടെ പ്രവേശിപ്പിക്കുന്ന പ്രിപ്പറേറ്ററി കോഴ്സുണ്ട്. ഇതിലെ റാങ്ക്‌ലിസ്റ്റിൽ പെടാൻ യഥാക്രമം 2.5 / 8.75.
നേരിട്ടു ഹാജരാകൽ
ഓൺലൈൻ സീറ്റ് അലൊക്കേഷൻ നടപടികൾ പൂർത്തിയാക്കിയ ഐഐടി വിദ്യാർഥികൾക്കു സ്ഥാപനത്തിലെത്തി ചേരാം. എൻഐടി+ വിദ്യാർഥികൾക്ക് ജോസയ്ക്കു ശേഷമുള്ള ഒഴിവുകളിലേക്ക് (സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ്–https://csab.nic.in) സ്പെഷൽ റൗണ്ടുകളിലും ആവശ്യമെങ്കിൽ പങ്കെടുക്കാം. ഇതുകൂടി കഴിഞ്ഞിട്ട് സ്ഥാപനത്തിലെത്തി ചേർന്നാൽ മതി.
വിശേഷ ശ്രദ്ധയ്ക്ക്
∙പ്ലസ്ടു മാർക് / പെർസെന്റൈൽ അടക്കം ഐഐടി / എൻഐടി+ പ്രവേശനത്തിനുള്ള യോഗ്യത നേടിയിരിക്കണം
∙മോക്ക് അലോട്മെന്റ് നോക്കി ചോയ്സുകൾ പരിഷ്കരിക്കാം.
∙സീറ്റ് അക്സപ്റ്റൻസ് ഫീയിൽ 5000 രൂപ പ്രോസസിങ്ങിനെടുത്തിട്ട്, ബാക്കി പ്രവേശന ഫീയിൽ വകവച്ചുതരും.
∙ഐഐടി സീറ്റ് സ്വീകരിച്ചവർക്ക് നാലാം റൗണ്ട് വരെ (ജൂലൈ 16 വൈകിട്ട് 5 മണി) സീറ്റ് വേണ്ടെന്നുവയ്ക്കാം. എൻഐടി+ വിഭാഗത്തിൽ ആറാം റൗണ്ടിലും സീറ്റ് വേണ്ടെന്നുവയ്ക്കാം.
∙ജെഇഇ മെയിനിലെ 2എ / 2ബി പേപ്പറുകളിലെ സ്കോർ നോക്കി ബിആർക് /ബി പ്ലാനിങ് പ്രോഗ്രാമുകൾക്ക് വിശേഷ റാങ്ക് ലിസ്റ്റുകളുണ്ട്.
∙എൻഐടികൾ, ശിബ്പൂർ ഐഐഇഎസ്ടി, പഞ്ചാബ് എൻജി. കോളജ് എന്നിവിടങ്ങളിൽ വിശേഷ ക്വോട്ട സമ്പ്രദായമുണ്ട് : HS (ഹോം സ്റ്റേറ്റ് – പൊതുവേ 50% സീറ്റ് : സ്ഥാപനം നിലകൊള്ളുന്ന സംസ്ഥാനക്കാർ), OS (അദർ സ്റ്റേറ്റ്: സ്ഥാപനം നിലകൊള്ളുന്ന സംസ്ഥാനക്കാരല്ലാത്തവർ). ഇക്കാര്യത്തിൽ നേരിയ വ്യത്യാസമുള്ള കേസുകൾ ബിസിനസ് റൂൾസിൽ വിശദമാക്കിയിട്ടുണ്ട്. കേരളീയർക്ക് അന്യസംസ്ഥാനങ്ങളിലെ എൻഐടികളിൽ OS ക്വോട്ടയിൽ അവസരമുണ്ട്.
∙വനിതാപ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി ഐഐടികളിലും എൻഐടികളിലും മറ്റു ചില സ്ഥാപനങ്ങളിലും 20% വരെ ‘ഫീമെയിൽ ഒൺലി’ അധിക സീറ്റുകൾ.
ജെഇഇ അഡ്വാൻസ്ഡ് ഫലം ജൂൺ 9നു വന്നു.ഐഐടി ആർക്കിടെക്ചർ അഭിരുചി പരീക്ഷാ ഫലം: ജൂൺ 14 വൈകിട്ട് 5.
ജൂൺ10 വൈകിട്ട് 5 മണി
1. റജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ് തുടക്കം
2. ഐഐടി അഭിരുചി പരീക്ഷാ ഫലം ഉപയോഗിച്ചുള്ള ചോയ്സുകൾ 14ന് ഫലപ്രഖ്യാപനത്തിനു ശേഷം തുടങ്ങാം
3. സീറ്റ് അക്സപ്റ്റൻസ് ഫീ അടച്ചു തുടങ്ങാം
15 ഉച്ച കഴിഞ്ഞ് 2 മണി
മോക്ക് സീറ്റ്–അലൊക്കേഷൻ 14 വൈകിട്ട് 8 വരെയുള്ള ചോയ്സ് നോക്കി
17 ഉച്ചകഴിഞ്ഞ് 12.30
1. മോക്ക് സീറ്റ്–അലൊക്കേഷൻ 16 വൈകിട്ട് 5 വരെയുള്ള ചോയ്സ് നോക്കി
2. വേണമെങ്കിൽ ചോയ്സുകൾ ലോക് ചെയ്യാം
18 വൈകിട്ട് 5
1. ചോയ്സ് ഫില്ലിങ് അവസാനിക്കും. ചോയ്സുകൾ തനിയെ ലോക്ഡ് ആകും
2. സീറ്റ് അക്സപ്റ്റൻസ് ഫീ അടയ്ക്കാനുള്ള സൗകര്യം അവസാനിക്കും
20 രാവിലെ 10 ഒന്നാം റൗണ്ട് സീറ്റ് അലൊക്കേഷൻ
20 വൈകിട്ട് 5 മുതൽ 25 വരെ ഓൺലൈൻ റിപ്പോർട്ടിങ്, ഫീസടയ്ക്കൽ, രേഖകളുടെ പരിശോധന
24 വൈകിട്ട് 5
ഒന്നാം റൗണ്ട് ഫീസ് സ്വീകരിക്കുന്നത് അവസാനിക്കും
27 വൈകിട്ട് 5 നിർദിഷ്ട നടപടികൾക്കു ശേഷം രണ്ടാം റൗണ്ട് സീറ്റ് അലൊക്കേഷൻ തുടർന്ന് 3, 4, 5, 6 റൗണ്ടുകൾ. വിശദവിവരങ്ങൾ സൈറ്റിലുണ്ട്. ഐഐടി പ്രവേശനത്തിന് 5 റൗണ്ട് മാത്രം സംശയപരിഹാരത്തിന്: (എ) ഐഐടികൾ ഫോൺ : 044-22579220; josaa@iitm.ac.in, (ബി) മറ്റു സ്ഥാപനങ്ങൾ: 9606946338, csab2024@nitk.edu.in.