രാജ്യത്തിനകത്തും വിദേശത്തും ഒരുപോലെ ഉപരിപഠന സാധ്യതകളും ജോലിയും ഉറപ്പു നൽകുന്ന കോഴ്സുകൾ പഠിക്കാം
കേരള കാർഷിക സർവകലാശാല 2024-25 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. സർവകലാശാലയാരംഭിക്കുന്ന പുത്തൻ കോഴ്സുകൾക്ക് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതു ബിരുദധാരികൾക്കും പ്ലസ്ടു സയൻസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാവുന്ന കോഴ്സുകളുണ്ട്. കാലത്തിന്റെ

കേരള കാർഷിക സർവകലാശാല 2024-25 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. സർവകലാശാലയാരംഭിക്കുന്ന പുത്തൻ കോഴ്സുകൾക്ക് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതു ബിരുദധാരികൾക്കും പ്ലസ്ടു സയൻസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാവുന്ന കോഴ്സുകളുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ചു സേവന മേഖലയിൽ തൊഴിൽ ലഭിക്കാനുതകുന്ന കോഴ്സുകളുമുണ്ട്. കാർഷിക, അനുബന്ധ വിഷയങ്ങൾക്ക് യഥേഷ്ടം ഉപരിപഠന, ഗവേഷണ സാധ്യതകളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ഉപരിപഠന, ഗവേഷണ സാധ്യതകളേറെയുണ്ട്.
സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നടത്തുന്ന ബിഎസ്‌സി അഗ്രിക്കൾച്ചർ, ഫോറസ്ട്രി, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവെയോൺമെന്റ്ൽ സയൻസ്, ബിടെക് ബയോടെക്നോളജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നീറ്റ് റാങ്ക് വിലയിരുത്തി സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. എംഎസ്‌സി അഗ്രിക്കൾച്ചർ കോഴ്സുകൾക്കുള്ള പ്രവേശനം ഐസിഎആർ പ്രവേശന പരീക്ഷയുടെയും അഗ്രിബിസിനസ് മാനേജ്‌മന്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം മാനേജ്‌മന്റ് അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ്. കാർഷിക പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് പ്രവേശനത്തിനായി സർവകലാശാല പ്രത്യേക പരീക്ഷ നടത്തും. മേൽസൂചിപ്പിച്ച കോഴ്സുകൾക്ക് വേണ്ടിയുള്ള വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും.
സർവകലാശാല പുതുതായി ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു, ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്കുള്ള പുത്തൻ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏറെ ഉപരിപഠന, ഗവേഷണ, തൊഴിൽ സാധ്യതയുള്ള കോഴ്സുകളാണിവ. ഡിപ്ലോമ, ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലത്തിലാണ് പുത്തൻ കോഴ്സുകളാരംഭിക്കുന്നത്. ആനിമൽ സയൻസിൽ ഫുൾടൈം, പാർടൈം ഡോക്ടറൽ പ്രോഗ്രാം, അപ്ലൈഡ് മൈക്രോബിയോളജിയിലെ ഡോക്ടറൽ പ്രോഗ്രാം എന്നിവയ്ക്ക് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബയോളജി, മൈക്രോബയോളജി എന്നിവയിൽ ഇന്റഗ്രേറ്റഡ് ബിഎസ്‌സി, എംഎസ്‌സി പ്രോഗ്രാമുകളുണ്ട്. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ഇതിലൂടെ മികച്ച ഉപരിപഠന അവസരങ്ങൾ ലഭിക്കും.
ക്ലൈമറ്റ് സയൻസ്, ഡെവലപ്മെൻറ് ഇക്കണോമിക്സ്, എൻവെയോൺമെന്റൽ സയൻസ്, ഓഷ്യൻ ആൻഡ് അറ്റ്‌മോസ്‌ഫെറിക് സയൻസ്, വൈൽഡ് ലൈഫ് മാനേജ്‌മന്റ്, റീന്യൂവബിൾ എനർജി എൻജിനീയറിങ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ എംഎസ്‌സി/എംടെക് പ്രോഗ്രാമുകളുണ്ട്.
ബിരുദധാരികൾക്ക് ചേരാവുന്ന നിരവധി ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. അഗ്രികൾച്ചറൽ എക്സ്റ്റൻ ഷൻ മാനേജ്മെന്റ്, ബയോഇൻഫോർമാറ്റിക്സ്, കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്, ഫുഡ് ഇൻഡസ്ട്രി മാനേജ്‌മന്റ് & ക്വാളിറ്റി കൺട്രോൾ, ഹൈടെക് ഹോർട്ടികൾച്ചർ, ഇന്റഗ്രേറ്റഡ് ഫാം മാനേജ്‌മന്റ്, ന്യൂട്രീഷൻ &ഡയറ്റെറ്റിക്‌സ്, സയന്റിഫിക് വീഡ് മാനേജ്‌മെന്റ് എന്നിവ ഇവയിൽപ്പെടുന്നു. കൂടാതെ അഗ്രികൾച്ചറൽ മെക്കനൈസേഷൻ, റീറ്റെയ്‌ൽ മാനേജ്‌മന്റ് എന്നിവയിൽ എസ് എസ് എൽ സി പൂർത്തിയാക്കിയവർക്കുള്ള ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.kau.in സന്ദർശിക്കുക.