തിരുവനന്തപുരത്തെ ലക്ഷ്മിബായി നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എൽഎൻസിപിഇ) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. കേരള സർവകലാശാലയാണു ബിരുദം നൽകുന്നത്. ഫോൺ: 0471- 2412189; sailncpe@gmail.com.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തെ ലക്ഷ്മിബായി നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എൽഎൻസിപിഇ) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. കേരള സർവകലാശാലയാണു ബിരുദം നൽകുന്നത്. ഫോൺ: 0471- 2412189; sailncpe@gmail.com. വെബ്:https://lncpe.ac.in/admission.

(എ) 4–വർഷ ‘ബിപിഎഡ്–ഇന്നവേറ്റീവ്’ (ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ): 45% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്ടു / തുല്യയോഗ്യതയുള്ളവർക്ക് നാളെക്കൂടി അപേക്ഷിക്കാം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് കേരള സർവകലാശാലയുടെ മാനദണ്ഡപ്രകാരം മാർക്കിളവുണ്ട്. 1000 രൂപ അപേക്ഷാഫീ ഓൺലൈനായി അടയ്ക്കാം. 2024 ജൂൺ ഒന്നിന് 23 വയസ്സു തികയരുത്. പട്ടികവിഭാഗക്കാർക്ക് 25 വരെയാകാം. മികച്ച കായികശേഷി നിർബന്ധം.
പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സിലക്‌ഷൻ ടെസ്റ്റ് സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതി. 42 ആൺകുട്ടികൾക്കും 28 പെൺകുട്ടികൾക്കുമായി ആകെ 70 സീറ്റ്. സംവരണമുണ്ട്.
ഹൈസ്കൂൾതലത്തിലെ കായികാധ്യാപകരാകാനും ഫിറ്റ്നസ് പരിശീലകരാകാനും കോഴ്സ് സഹായകമാകും.
സിലക്‌ഷന്റെ ഭാഗമായി 27, 29 തീയതികളിൽ എഴുത്തുപരീക്ഷ (50 മാർക്ക്), ഫിറ്റ്നസ് ടെസ്റ്റ് (30), സ്പോർട്സ് പ്രാവീണ്യ ടെസ്റ്റ് (10) എന്നിവ നടത്തും. എഴുത്തുപരീക്ഷയിൽ 20 മാർക്കെങ്കിലും നേടിയെങ്കിലേ മറ്റു ടെസ്റ്റുകൾ നടത്തൂ. കൈവരിച്ചിട്ടുള്ള സ്പോർട്സ് നേട്ടങ്ങൾക്കു 10 മാർക്കുണ്ട്. അങ്ങനെ മൊത്തം 100 മാർക്കുള്ളതിൽ 45% എങ്കിലും നേടണം.
തിയറി, പ്രാക്ടിക്കൽ, ടീച്ചിങ് പ്രാക്ടിസ്, കോച്ചിങ് പരിശീലനം, ഇന്റേൺഷിപ് എന്നിവയുണ്ട്. ഹോസ്റ്റലിൽ താമസിക്കണം. ഹോസ്റ്റൽ ഭക്ഷണമടക്കം ആദ്യവർഷം 53,835 രൂപയടയ്ക്കണം. ഇതിൽ 33,835 രൂപ പ്രവേശനസമയത്തു നൽകണം.
(ബി) മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്
കോളജുകളിലെ അസി.പ്രഫസർ നിയമനത്തിനു സഹായിക്കും. 2 വർഷ എംപിഇഎസ് പ്രവേശനത്തിന് 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ആകെ 25 സീറ്റ്. ബിപിഇഎസ്, ബിപിഇ, ബിപിഎഡ്, ബിഎസ്‌സി (പിഇ) ഇവയിലൊന്ന് 50% എങ്കിലും മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്കു മാർക്കിളവുണ്ട്. ഉന്നതതലത്തിൽ സ്പോർട്സ് നേട്ടമുള്ളവർക്ക് 5% വരെ മാർക്കു കുറയാം. 2024 ജൂലൈ ഒന്നിന് 28 വയസ്സ് തികയരുത്. പട്ടികവിഭാഗക്കാർക്ക് നിയമാനുസൃതം ഇളവുകൾ ലഭിക്കും. ഹോസ്റ്റൽ ഭക്ഷണമടക്കം ആദ്യവർഷം 50,905 രൂപയടയ്ക്കണം. ഇതിൽ 30,905 രൂപ പ്രവേശനസമയത്തു നൽകണം. ഫിറ്റ്നസ് ടെസ്റ്റ് ഈ മാസം 24, 25 തീയതികളിൽ. അപേക്ഷാരീതിയടക്കം പൂർണവിവരങ്ങൾ വെബ് സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.

ADVERTISEMENT

(സി) പിഎച്ച്ഡി: കേരള സർവകലാശാലയുടെ പിഎച്ച്ഡി (ഫിസിക്കൽ എജ്യുക്കേഷൻ) പ്രോഗ്രാമിനും സൗകര്യമുണ്ട്. വിശദാംശങ്ങൾക്ക്: www. keralauniversity. ac.in

English Summary:

Physical Education: LNCPE Thiruvananthapuram Announces Admission for BPed-Innovative