പെട്രോളിയം ബിടെക് / ഇന്റഗ്രേറ്റഡ് ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം ചെയ്യാം അമേഠിയിൽ; അപേക്ഷ ജൂലൈ 7 വരെ
സർവകലാശാലയ്ക്കു സമാന പദവിയുള്ള ശ്രേഷ്ഠ സ്ഥാപനമാണ് അമേഠിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (RGIPT). വെബ് : www.rgipt.ac.in. ഇനിപ്പറയുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂലൈ 7 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ∙ ബിടെക് പെട്രോളിയം എൻജി / കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്

സർവകലാശാലയ്ക്കു സമാന പദവിയുള്ള ശ്രേഷ്ഠ സ്ഥാപനമാണ് അമേഠിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (RGIPT). വെബ് : www.rgipt.ac.in. ഇനിപ്പറയുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂലൈ 7 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
∙ ബിടെക് പെട്രോളിയം എൻജി / കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്
∙‘പെട്രോളിയം എൻജിനീയറിങ് + പെട്രോളിയം ആൻഡ് നാച്യുറൽ ഗ്യാസ് എൻജിനീയറിങ്’ എന്ന 5 വർഷ ഇന്റഗ്രേറ്റഡ് ഇരട്ട ബിരുദ പ്രോഗ്രാം
∙ മെക്കാനിക്കൽ, കെമിക്കൽ തുടങ്ങിയ മറ്റു ശാഖകളിലെ ബിടെക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിനു വിശേഷഘടനയാണ്.
ആദ്യ 3 വർഷം അമേഠിയിൽ പഠിച്ചതിനുശേഷം നാലാം വർഷം യുഎസിലെ പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്കു പഠനം മാറും. അവിടെ നാലാം വർഷം വിജയകരമായി പൂർത്തിയാക്കുമ്പോൾ, ഇൻസ്റ്റിറ്റ്യൂട്ട് ബിടെക് നൽകും. തുടർന്നു പുതിയ അപേക്ഷ സമർപ്പിച്ച് ഒരു വർഷം പെൻസിൽവേനിയയിൽ പഠിച്ച് അവിടത്തെ എംഎസും നേടാം. ബിടെക്, ഇന്റഗ്രേറ്റഡ് പ്രോഗ്രാം എന്നിവയ്ക്ക് ആകെ 600 സീറ്റ്. അപേക്ഷാഫീ 1416 രൂപ. പെൺകുട്ടികൾക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും 708 രൂപ. ക്ലാസുകൾ ഓഗസ്റ്റ് 12നു തുടങ്ങും. ക്യാംപസിൽ താമസിക്കണം. ജെഇഇ അഡ്വാൻസ്ഡ് 2024ലെ റാങ്ക് നോക്കിയാണ് സിലക്‌ഷൻ. പ്രശസ്ത സ്ഥാപനങ്ങളിലേക്ക് ക്യാംപസ് സിലക്‌ഷൻ പതിവ്. ഓൺലൈൻ അപേക്ഷയടക്കമുള്ള വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കാം.