പ്രീപ്രൈമറി (നഴ്സറി) തലത്തിലെ അധ്യാപകജോലിക്കുള്ള യോഗ്യത നൽകുന്ന 2-വർഷ ‘നഴ്സറി ടീച്ചർ എ‍ജ്യുക്കേഷൻ കോഴ്സ് 2024-’26’ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% എങ്കിലും മാർക്കോടെ പ്ലസ്ടു വേണം. പിന്നാക്കവിഭാഗക്കാർക്ക് 43%. പട്ടികവിഭാഗക്കാർ പ്ലസ്ടു ജയിച്ചാൽ മതി. 2024 ജൂൺ ഒന്നിന് 17–33 വയസ്സ്. പിന്നാക്ക /

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീപ്രൈമറി (നഴ്സറി) തലത്തിലെ അധ്യാപകജോലിക്കുള്ള യോഗ്യത നൽകുന്ന 2-വർഷ ‘നഴ്സറി ടീച്ചർ എ‍ജ്യുക്കേഷൻ കോഴ്സ് 2024-’26’ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% എങ്കിലും മാർക്കോടെ പ്ലസ്ടു വേണം. പിന്നാക്കവിഭാഗക്കാർക്ക് 43%. പട്ടികവിഭാഗക്കാർ പ്ലസ്ടു ജയിച്ചാൽ മതി. 2024 ജൂൺ ഒന്നിന് 17–33 വയസ്സ്. പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 36 / 38 വരെയാകാം. അംഗീകൃത പ്രീപ്രൈമറി അധ്യാപനത്തിന് ‘2 വർഷം – ഒരു വയസ്സ്’ എന്ന ക്രമത്തിൽ 3 വയസ്സു വരെ ഇളവനുവദിക്കും. ഇതു ലഭിക്കാൻ ബന്ധപ്പെട്ട ഉപജില്ലാ ഓഫിസർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

പ്രീ–പ്രൈമറി ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ 
എ) സർക്കാർ (3): കോട്ടൺഹിൽ തിരുവനന്തപുരം, ഇരുമ്പുപാലം ആലപ്പുഴ, നടക്കാവ് കോഴിക്കോട് 
ബി) സ്വകാര്യ സ്വാശ്രയം (9): ജയഭാരത് ആറ്റിങ്ങൽ, അബ്ദുൽ സലാം കൊല്ലം, കസ്‌തൂർബ കൊല്ലം, മാർത്തോമാ തിരുവല്ല, ശ്രീനാരായണ ഭരണിക്കാവ്, ബേക്കർ കോട്ടയം, എസ്എച്ച് പാലാ, എഴുത്തച്ഛൻ എറണാകുളം, വിദ്യ ഒല്ലൂർ. അപേക്ഷ: www.education.kerala.gov.in എന്ന വെബ് സൈറ്റിൽ വിജ്ഞാപനത്തോടൊപ്പം അപേക്ഷാഫോമിന്റെ മാതൃകയുമുണ്ട്. നിർദിഷ്ടഫോമിൽ തയാറാക്കിയ അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റു പകർപ്പുകളും നിർദിഷ്ടരേഖകളും സഹിതം, ജൂലൈ ഒന്നിനു വൈകിട്ട് 5 മണിക്കകം ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. അപേക്ഷയിലെ കളങ്ങൾ ഒഴിവാക്കിയിടരുത്. പ്രസക്തമല്ലെങ്കിൽ ‘ബാധകമല്ല’ എന്നെഴുതുക. 

ADVERTISEMENT

യോഗ്യതാപരീക്ഷയിലെ മാർക്കു നോക്കി സിലക്‌ഷൻ നടത്തും. ഭിന്നശേഷി 4%, സാമ്പത്തിക പിന്നാക്കം 10% ഉൾപ്പെടെ സംവരണക്രമം പാലിക്കും. കേരളസർക്കാർ മാനദണ്ഡപ്രകാരം അർഹതയുള്ളവർക്ക് ഗ്രേസ് മാർക്കു ലഭിക്കും. എൻട്രൻസ് പരീക്ഷയില്ല. ജൂലൈ 8ന് ക്ലാസുകൾ തുടങ്ങുന്നതിനു മുൻപ് പ്രവേശനം പൂർത്തിയാക്കും. സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ് ഘടന: അപേക്ഷ – 100 രൂപ (മാനേജരുടെ പേരിൽ ഡ്രാഫ്റ്റ്), അ‍ഡ്മിഷൻ – 100 രൂപ, ട്യൂഷൻ – പ്രതിമാസം 1,480 രൂപ, ഡവലപ്മെന്റ് പ്രതിവർഷം 10,000 രൂപ. പട്ടികവിഭാഗക്കാർ അപേക്ഷാഫീ നൽകേണ്ട. അംഗീകൃത സ്കൂളുകളുടെ സമ്പൂർണ ലിസ്റ്റുൾപ്പെടെ പൂർണവിവരങ്ങളടങ്ങിയ വിജ്ഞാപനം www.education.kerala.gov.in എന്ന സൈറ്റിലുണ്ട്. ഫോൺ: 0471–2580568; secret.dge@ kerala.gov.in.

English Summary:

Apply Now for Kerala's Prestigious Nursery Teacher Education Course 2024-26