സഹകരണ മേഖലയിൽ ജോലിക്കുള്ള ഹയർ ഡിപ്ലോമ സഹകരണ മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിനു സഹായിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് (എച്ച്ഡിസി ആൻഡ് ബിഎം) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത: ബിരുദം. എല്ലാ സെമസ്റ്ററുകളിലെയും മൊത്തം മാർക്കു നോക്കിയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 സഹകരണ മേഖലയിൽ ജോലിക്കുള്ള ഹയർ ഡിപ്ലോമ സഹകരണ മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിനു സഹായിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് (എച്ച്ഡിസി ആൻഡ് ബിഎം) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത: ബിരുദം. എല്ലാ സെമസ്റ്ററുകളിലെയും മൊത്തം മാർക്കു നോക്കിയാണു റാങ്കിങ്. പിജിക്ക് ഗ്രേസ് മാർക്കുണ്ട്. സഹകരണ സ്ഥാപനങ്ങളിൽ ജൂൺ ഒന്നിന് ഒരു വർഷത്തെയെങ്കിലും സർവീസുള്ള ഫുൾ–ടൈം സ്ഥിരം ജീവനക്കാർക്കും അപേക്ഷിക്കാം. സേവനകാലം അടിസ്ഥാനമാക്കിയാണു റാങ്കുകൾ നിശ്ചയിക്കുക. പ്രായപരിധി: ജൂൺ ഒന്നിനു 40 കവിയരുത്. പട്ടിക/ഒബിസി വിഭാഗക്കാർക്ക് യഥാക്രമം 45/43 വരെയാകാം. സഹകരണസംഘം ജീവനക്കാർക്കു പ്രായപരിധിയില്ല. അപേക്ഷ: www.scu.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

ADVERTISEMENT

അപേക്ഷാഫീ 250 രൂപ. സഹകരണ ജീവനക്കാർക്കു 350 രൂപ. പട്ടികവിഭാഗക്കാർക്ക് 85 രൂപ. അവസാന തീയതി: ജൂലൈ 15 വൈകിട്ട് 5. ഇ–മെയിൽ: scukerala@gmail.com കോഴ്സ് കാലാവധി: 12 മാസം. കോഴ്സ് ഫീ: 23,990 രൂപ. ഇതിൽ 15,340 രൂപ തുടക്കത്തിലടയ്ക്കണം. 13 കോളജുകളിൽ പഠിക്കാം സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ കോഴ്സിന് കേരള പിഎസ്‌സിയുടെയും, കോ ഓപ്പറേറ്റീവ് സർവീസ് പരീക്ഷാ ബോർഡിന്റെയും അംഗീകാരമുണ്ട്. താഴെപ്പറയുന്ന 13 സഹകരണ പരിശീലന കോളജുകളിൽ പഠനസൗകര്യമുണ്ട്.

∙ കുറവൻകോണം, തിരുവനന്തപുരം (99614 45003)
∙ അവണൂർ, കൊട്ടാരക്കര (99463 85533)
∙ ആറന്മുള (94476 54471)
∙ ചേർത്തല (82812 18029)
∙ തിരുനക്കര, കോട്ടയം (സ്വകാര്യ മാനേജ്മെന്റ്: 85478 42852 – പകുതി സീറ്റ് മാനേജ്മെന്റ് ക്വോട്ട)
∙ പാലാ (94959 24044)
∙ വടക്കൻ പറവൂർ (94464 53731)
∙ അയ്യന്തോൾ, തൃശൂർ (94959 50404)
∙ പാലക്കാട് (97452 87895) ‌
∙ തിരൂർ (98460 79940)
∙ തളി, കോഴിക്കോട് (89211 36974)
∙ മണ്ണയാട്, തലശ്ശേരി (94957 56653)
∙ കാഞ്ഞങ്ങാട് (0467 221733).

English Summary:

Launch Your Career in Cooperation and Business Management: Enroll in the HDC&BM Course Today