എത്ര നന്നായി ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കിലും ചിലപ്പോൾ വ്യക്തിപരമായ കാരണങ്ങൾ കരിയറിൽ തടസ്സമായി വരാറുണ്ട്. ചിലപ്പോൾ അത്തരം പ്രശ്നങ്ങൾ സമയമെടുത്ത് പരിഹരിക്കാൻ സാധിച്ചേക്കും. മറ്റു ചിലപ്പോൾ വിദഗ്ധരുടെ സേവനം വേണ്ടി വന്നേക്കാം. മറ്റു ചിലപ്പോൾ മുൻഗണനകൾ മാറുന്നതനുസരിച്ച് തീരുമാനങ്ങളെടുക്കേണ്ടി

എത്ര നന്നായി ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കിലും ചിലപ്പോൾ വ്യക്തിപരമായ കാരണങ്ങൾ കരിയറിൽ തടസ്സമായി വരാറുണ്ട്. ചിലപ്പോൾ അത്തരം പ്രശ്നങ്ങൾ സമയമെടുത്ത് പരിഹരിക്കാൻ സാധിച്ചേക്കും. മറ്റു ചിലപ്പോൾ വിദഗ്ധരുടെ സേവനം വേണ്ടി വന്നേക്കാം. മറ്റു ചിലപ്പോൾ മുൻഗണനകൾ മാറുന്നതനുസരിച്ച് തീരുമാനങ്ങളെടുക്കേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര നന്നായി ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കിലും ചിലപ്പോൾ വ്യക്തിപരമായ കാരണങ്ങൾ കരിയറിൽ തടസ്സമായി വരാറുണ്ട്. ചിലപ്പോൾ അത്തരം പ്രശ്നങ്ങൾ സമയമെടുത്ത് പരിഹരിക്കാൻ സാധിച്ചേക്കും. മറ്റു ചിലപ്പോൾ വിദഗ്ധരുടെ സേവനം വേണ്ടി വന്നേക്കാം. മറ്റു ചിലപ്പോൾ മുൻഗണനകൾ മാറുന്നതനുസരിച്ച് തീരുമാനങ്ങളെടുക്കേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര നന്നായി ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കിലും ചിലപ്പോൾ വ്യക്തിപരമായ കാരണങ്ങൾ കരിയറിൽ തടസ്സമായി വരാറുണ്ട്. ചിലപ്പോൾ അത്തരം പ്രശ്നങ്ങൾ സമയമെടുത്ത് പരിഹരിക്കാൻ സാധിച്ചേക്കും. മറ്റു ചിലപ്പോൾ വിദഗ്ധരുടെ സേവനം വേണ്ടി വന്നേക്കാം. മറ്റു ചിലപ്പോൾ മുൻഗണനകൾ മാറുന്നതനുസരിച്ച് തീരുമാനങ്ങളെടുക്കേണ്ടി വന്നേക്കാം. കരിയറിലെ ഉയർച്ച ഏതൊരാളുടെയും സ്വപ്‌നമാണെങ്കിലും ആ കടമ്പ കടക്കാൻ ഒട്ടേറെ തടസ്സങ്ങളുണ്ട്. പല ഘടകങ്ങൾ പല കാലങ്ങളിൽ തടസ്സമായി വന്നേക്കാം. എന്നാൽ, വ്യക്തിപരമായ ഘടകങ്ങൾ തടസ്സമായി വരുമ്പോൾ തിരിച്ചറിയുകയും ഒഴിവാക്കാൻ ശ്രമവും വേണം. പ്രശ്‌നങ്ങളെ കണ്ടെത്തിയാൽ മാത്രമേ അവ പരിഹരിക്കാനാവൂ. കൃത്യമായ പരിഹാര മാർഗം തേടി, ദീർഘകാല ലക്ഷ്യങ്ങൾ ഉറപ്പിക്കുന്നതിലൂടെ സുദീർഘമായ കരിയറും നിരന്തരമായ ഉയർച്ചയും ഏതൊരാൾക്കും സാധ്യമാണ്.

∙ കഴിവുകളെക്കുറിച്ചറിയണം, പരിമിതികളെക്കുറിച്ചും
യുക്തിപരമല്ലാത്ത പ്രതീക്ഷകൾ ഏതൊരു വ്യക്തിയുടെയും കരിയറിൽ വിലങ്ങുതടിയായി മാറാം. ഒരു വ്യക്തിയെന്ന നിലയിൽ സ്വന്തം കഴിവുകളെ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നതുപോലെതന്നെ പ്രധാനമാണ് പരിമിതികളെക്കുറിച്ചുള്ള അവബോധവും. ഒപ്പം ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും കൂടി വ്യക്തമായ ബോധം വേണം. കൂടുതലായി നേടണം എന്ന സ്ഥിര ചിന്ത സ്വയം ക്ഷീണിപ്പിച്ചേക്കാം. ക്രമേണ കരിയറിലെ ഉയർച്ചയ്ക്കു തടസ്സമാകുകയും ചെയ്യാം. അടുത്ത മാസത്തിനുള്ളിൽ മാനേജരായില്ലെങ്കിൽ ഞാനൊരു പരാജയമാണ് എന്ന മട്ടിൽ ഒരാൾ ചിന്തിക്കുകയാണെങ്കിൽ കരിയറിൽ ഒരിക്കലും ഉയർച്ച ഉണ്ടാകില്ല. വിട്ടുകൊടുക്കാത്ത മനോഭാവമാണ് മറ്റൊരു തടസ്സം. മറ്റുള്ളവർ പറയുന്നതു കേൾക്കാനും മനസ്സുണ്ടാവണം. നല്ലത് സ്വീകരിക്കാനും തെറ്റായതു തള്ളിക്കളയാനും കൂടി കഴിഞ്ഞാൽ മാത്രമേ സഹപ്രവർത്തക രുമായുള്ള ബന്ധവും ഊഷ്മളമായി മുന്നോട്ടുപോകൂ. കൂടുതൽ സമ്മർദം സ്വയം സൃഷ്ടിക്കുന്നത് നിരാശയിലേക്കും ഉൽകണ്ഠയിലേക്കും നയിക്കും. ഇതു ക്രമേണ വിഷാദ രോഗത്തിനും കാരണമാകും. എല്ലാം കഴിഞ്ഞെന്നും ഇനിയൊന്നും നേടാനില്ലെന്നുമുള്ള ചിന്ത കീഴടക്കിയാൽ ശുഭപ്രതീക്ഷ നഷ്ടപ്പെടുകയും ക്ഷീണവും വിഷാദവും തോന്നുകയും പുതുതായി ഒന്നും ചെയ്യാനാവാത്ത തരം മാനസികാവസ്ഥയിലേക്കു മാറുകയും ചെയ്യാം.

ADVERTISEMENT

∙ ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കണം
വ്യക്തി എന്ന നിലയിലും ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ എന്ന നിലയിലും ആത്മവിശ്വാസമില്ലെങ്കിൽ കരിയറിന് അത് തടസ്സമാണ്. ആത്മവിശ്വാസമില്ലായ്മയ്‌ക്കൊപ്പം സ്വന്തം കഴിവുകളിൽ വിശ്വാസം കൂടിയില്ലെങ്കിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഒരിക്കലും തയാറാകില്ല. ഇതു ക്രമേണ കരിയറിൽ തകർച്ചയിലേക്കു നയിക്കും.  ഉറപ്പിച്ചു പറയാനുള്ള കഴിവ്, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്ന സ്വഭാവം,  ഏറ്റെടുത്തു ചെയ്യാനുള്ള സ്വയം വിശ്വാസം എന്നിവയെല്ലാം കരിയറിൽ സുപ്രധാനമാണ്. ആവശ്യമില്ലാതെ ഭയമുള്ള വ്യക്തിയും സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാതിരിക്കുകയും ചെയ്താൽ ഉടമ നിങ്ങൾക്കു പകരം മറ്റൊരാളെ നിങ്ങളുടെ പോസ്റ്റിലേക്കു നിയോഗിച്ചേക്കാം. കഴിവുണ്ടായാൽ മാത്രം പോരാ, അതു പ്രദർശിപ്പിക്കാനും കഴിയണം. ബോസിന് നിങ്ങളുടെ കഴിവുകൾ മനസ്സിലാക്കിക്കൊടുക്കുക എന്നത് സുപ്രധാനമാണ്. എങ്കിൽ മാത്രമേ പടിപടിയാള്ള ഉയർച്ച ഉണ്ടാകൂ.

∙ ആശയവിനിമയ ശേഷി വളർത്താം
ഏതു കരിയറിലും ഏറ്റവും പ്രധാനമാണ് ആശയങ്ങൾ വിനിമയം ചെയ്യാനുള്ള ശേഷി. വ്യക്തിജീവിതത്തിലും കരിയറിലും സ്വന്തം ആഗ്രഹങ്ങളും താൽപര്യങ്ങളും തുറന്നുപറയാനും അതനുസരിച്ചുള്ള ജീവിതക്രമം രൂപപ്പെടുത്താനും കഴിയണം. ആശയവിനിമയത്തിനുള്ള ശേഷിയില്ലെങ്കിൽ ഒരിക്കലും മുന്നോട്ടുപോകാനാവില്ല. ഒരാൾക്കു പ്രമേഷൻ കൊടുക്കുന്നതിനു മുമ്പ് ഉടമ പ്രധാനമായി നോക്കുന്നത് ആ വ്യക്തിക്ക് ആശയവിനിമയ ത്തിനുള്ള ശേഷി ഉണ്ടോ എന്നാണ്. മറ്റുള്ളവരുടെ മുന്നിൽവച്ചോ സദസ്സിലോ സംസാരിക്കാനോ  ആശയം ഫലപ്രദമായി അവതരിപ്പിക്കാനോ കഴിയുന്നില്ലെങ്കിൽ ഒരു മാനേജരും ആരെയും പ്രമോഷന് ശുപാർശ ചെയ്യില്ല.

ADVERTISEMENT

∙ പുതിയ ആശയങ്ങളുമായി സജീവമാകാം
നിലവിലുള്ള പോസ്റ്റ് ഏറ്റവും സുഖപ്രദമാണെന്നും ഇനിയൊന്നും നേടാനില്ലെന്നും ചിന്തിച്ചാൽ ഉയർച്ച എന്നത് സ്വപ്‌നം മാത്രമാകും. സ്വന്തം കൈവെള്ള പോലെ ജോലിയിലെ എല്ലാക്കാര്യങ്ങളും അറിയാമെന്നും ഇനിയൊന്നും പഠിക്കാനില്ലെന്നും ചിന്തിച്ചാൽ ഒരിക്കലും ഉയർച്ച ഉണ്ടാകില്ല. ജോലിയിൽ മുന്നേറണമെങ്കിൽ അവസരങ്ങളെ വിനിയോഗിക്കാൻ കഴിയണം. സജീവമാണെന്നും പുതിയ ആശയങ്ങളെ മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നും ബോധ്യപ്പെടുത്തണം. എല്ലാവരേക്കാളും മുന്നേതന്നെയാണ് എന്ന ചിന്താഗതി ഉറപ്പിക്കാൻ കഴിയണം. സഹപ്രവർത്തകരെ സഹായിക്കുകയും അവരുമായുള്ള നല്ല ബന്ധം നിലനിർത്തുകയും വേണം. എപ്പോൾ ആവശ്യം വന്നാലും കൂടുതൽ ജോലി ചെയ്യാൻ തയാറാണെന്നും ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ റെഡിയാണെന്നും ബോസിനെ ബോധ്യപ്പെടുത്തണം.

English Summary:

Overcome Personal Obstacles and Thrive in the Workplace