സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ നടത്തുന്ന 2 വ്യത്യസ്ത തലങ്ങളിലുള്ള നഴ്സിങ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് കടലാസിൽ തയാറാക്കിയ അപേക്ഷ അതതു പരിശീലനസ്ഥാപനങ്ങളിൽ 6നു വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വിജ്ഞാപനവും പ്രോസ്പെക്ടസും അപേക്ഷാഫോമും www.dhs.kerala.gov.in വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

(എ) ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി പ്രോഗ്രാം
പ്രതിമാസം 700 രൂപ സ്‌റ്റൈപൻഡോടെ ജിഎൻഎം ഡിപ്ലോമ നേടാനുള്ള അവസരം. ദൈർഘ്യം 3 വർഷം. അവസാന 6 മാസത്തെ ഇന്റേൺഷിപ്പിന് പ്രതിമാസം 2000 രൂപ സ്റ്റൈപ‌ൻഡ് ലഭിക്കും. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവ ഐച്ഛികമായി 40% എങ്കിലും മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണം. പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു 35% മതി. പട്ടികവിഭാഗക്കാർ പ്ലസ്ടു ജയിച്ചാൽ മതി. ഈ വിഷയങ്ങൾ പഠിച്ചു ജയിച്ചവർ വേണ്ടത്രയില്ലെങ്കിൽ മറ്റു വിഷയക്കാരെയും പരിഗണിക്കും. 2024 ‍ഡിസംബർ 31ന് പ്രായം 17-35 വയസ്സ്. പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു യഥാക്രമം 40/38 വയസ്സു വരെയാകാം. പ്ലസ്ടു കഴിഞ്ഞ് എഎൻഎം ജയിച്ചവർക്കും അപേക്ഷിക്കാം. മികച്ച ആരോഗ്യം നിർബന്ധം.

ADVERTISEMENT

14 ജില്ലകളിലും ഓരോ സ്‌കൂളുള്ളതിനു പുറമേ, കൊല്ലത്ത് (ആശ്രാമം) പട്ടികവിഭാഗക്കാർക്കു മാത്രമായി ഒരു സ്‌കൂളുമുണ്ട്. ആൺകുട്ടികൾക്കും അപേക്ഷിക്കാം. ഡിപ്ലോമ നേടിയ ശേഷം സർക്കാർ ആവശ്യപ്പെടുന്ന പക്ഷം വേതനത്തോടെ സേവനം അനുഷ്‌ഠിക്കേണ്ടിവരും.

പ്രോസ്പെക്‌ടസിലെ നിർദേശങ്ങളനുസരിച്ച്, ഫോം പൂരിപ്പിച്ച്, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ട്രഷറി ചലാനും ചേർത്ത് നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലിന്റെ ഓഫിസിലെത്തിക്കണം. അപേക്ഷാഫീയായി 250 രൂപ 0210–80–800–88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടയ്‌ക്കാം. പട്ടികവിഭാഗക്കാർ 75 രൂപ. ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. വിലാസങ്ങളും ഫോൺ നമ്പറുകളും പ്രോസ്പെക്ടസിന്റെ ആറാം അനുബന്ധത്തിലുണ്ട്.

ADVERTISEMENT

ആശ്രാമത്തെയൊഴികെയുള്ള 765 സീറ്റ് ഓരോ റവന്യു ജില്ലയ്ക്കും നിശ്ചിത എണ്ണം നീക്കിവച്ചിട്ടുണ്ട്. ഇവയിൽ 50% സ്റ്റേറ്റ് മെറിറ്റിനും ശേഷിച്ച 40% സാമുദായികസംവരണത്തിനുമാണ്. സ്‌പോർട്‌സ്, സൈനികരുടെ ആശ്രിതർ, പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതർ, അനാഥാലയങ്ങളിലെ അന്തേവാസികൾ, ഭിന്നശേഷിവിഭാഗക്കാർ മുതലായവർക്കു സംവരണം ചെയ്‌തിട്ടുള്ള സീറ്റുകൾ മെറിറ്റ് സീറ്റുകളിൽനിന്ന് എടുക്കും.

പട്ടികവിഭാഗക്കാർക്കു മാത്രമായുള്ള കൊല്ലം സ്‌കൂളിലെ പ്രവേശനത്തിനു സംസ്‌ഥാനത്ത് എവിടെയുമുള്ളവർക്കു നേരിട്ട് പ്രത്യേക അപേക്ഷ നൽകാം. ഇടയ്‌ക്കുവച്ചു കോഴ്‌സ് ഉപേക്ഷിച്ചാൽ നഷ്‌ടപരിഹാരത്തുക നൽകേണ്ടിവരും.
പെൺകുട്ടികൾക്ക് ഹോസ്‌റ്റൽ സൗകര്യമുണ്ട്. ക്ലാസുകൾ ഓഗസ്റ്റിൽ തുടങ്ങും. ഉയർന്ന വേതനത്തോടെ വിദേശരാജ്യങ്ങളിലെ സേവനത്തിൽ താൽപര്യമുളളവർ സിജിഎഫ്‌എൻഎസ്/ എൻസിലെക്‌സ് ആർഎൻ പരീക്ഷ ജയിക്കേണ്ടിവരാം. ടോഫൽ, ഐഇഎൽടിഎസ്, ഒഇടി പരീക്ഷകളിലൊന്നിലൂടെ ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം തെളിയിക്കേണ്ടിവരും. ഇതിനായി മുൻകൂട്ടി തയാറെടുക്കണം.

ADVERTISEMENT

(ബി) എഎൻഎം പ്രോഗ്രാം
തിരുവനന്തപുരം, തലയോലപ്പറമ്പ്, പെരിങ്ങോട്ടുകുറിശ്ശി (പാലക്കാട്), കാസർകോട് കേന്ദ്രങ്ങളിലും തിരുവനന്തപുരത്തു പട്ടികവിഭാഗക്കാർക്കുള്ള കേന്ദ്രത്തിലും പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് സെന്ററുകളിലെ 2 വർഷ ഓക്സിലറി നഴ്സിങ് മിഡ്‌വൈഫറി കോഴ്സ് പ്രവേശനത്തിന് ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ച പെൺകുട്ടികളിൽനിന്ന് അപേക്ഷ സ്വീകരിക്കും. മലയാളം എഴുതാനും വായിക്കാനും അറിയണം. ആകെ 120 സീറ്റ്. ഓരോ കേന്ദ്രത്തിലും ഏതൊക്കെ ജില്ലക്കാർക്ക് അപേക്ഷിക്കാമെന്നു പ്രോസ്പെക്‌ടസിന്റെ ഒന്നാം അനുബന്ധത്തിലുണ്ട്.

തിരുവനന്തപുരത്തു പട്ടികവിഭാഗക്കാർ മാത്രമായുള്ള കേന്ദ്രത്തിലേക്ക് ഏതു ജില്ലക്കാർക്കും അധികമായി ഒരപേക്ഷ കൂടി നൽകാം. എല്ലാ കുട്ടികൾക്കും 500 രൂപ പ്രതിമാസ സ്റ്റൈപ‌ൻഡ് കിട്ടും. അപേക്ഷാഫീ 200 രൂപ; പട്ടികവിഭാഗം 75 രൂപ.എല്ലാവർക്കും 500 രൂപ മാസ സ്റ്റൈപൻഡുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

English Summary:

Apply Now for Affordable General and Auxiliary Nursing Admissions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT