ആർക്കിടെക്ചർ പിജി പ്രവേശനത്തിനും ദേശീയ എൻട്രൻസ് പരീക്ഷ
ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്ന കേന്ദ്രസ്ഥാപനമാണ് കൗൺസിൽ ഓഫ് ആർക്കിടെക്ചർ (www.coa.gov.in). 5 വർഷ ബിആർക് (ബാച്‌ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാമിലെ പ്രവേശനത്തിന് നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA) നിലവിലുണ്ട്. ആർക്കിടെക്ചർ പിജി പ്രവേശനത്തിനും

ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്ന കേന്ദ്രസ്ഥാപനമാണ് കൗൺസിൽ ഓഫ് ആർക്കിടെക്ചർ (www.coa.gov.in). 5 വർഷ ബിആർക് (ബാച്‌ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാമിലെ പ്രവേശനത്തിന് നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA) നിലവിലുണ്ട്.
ആർക്കിടെക്ചർ പിജി പ്രവേശനത്തിനും ദേശീയ പ്രവേശനപരീക്ഷ വേണമെന്നു കൗൺസിൽ തീരുമാനിച്ചിരുന്നു.
2024 ലെ പ്രവേശനത്തിന് പിജിഇടിഎ (പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) പരീക്ഷയിൽ മികവു തെളിയിക്കണം. വിശദവിവരങ്ങൾക്ക്: www.pgeta.in. ഫുൾടൈം പിജി പ്രവേശനത്തിന് ഈ എൻട്രൻസിലെ മികവ്, യോഗ്യതാപരീക്ഷയിലെ സ്കോർ, ഇന്റർവ്യൂ മുതലായവയ്ക്കു വെയ്റ്റേജ് നൽകി പ്രവേശനാധികാരികൾക്ക് സിലക്‌ഷൻ ലിസ്റ്റ് തയാറാക്കാം.
പ്രവേശനയോഗ്യത
50% മാർക്ക് അഥവാ തുല്യ ഗ്രേഡോടെ ബിആർക് വേണം. ഫൈനൽ ബിആർക് വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഉയർന്ന പ്രായമില്ല. ഈ എൻട്രൻസിൽ യോഗ്യത നേടിയെങ്കിലേ ആർക്കിടെക്ചറിലെ പിജി പ്രോഗ്രാമിൽ പ്രവേശനം ലഭിക്കൂ. മിനിമം മാർക്കിൽ അർഹമായ ഇളവ് പ്രവേശനാധികാരികൾക്കു തീരുമാനിക്കാം.
പരീക്ഷാ സിലബസിന്റെ രൂപരേഖയിങ്ങനെ:
4 മൊഡ്യൂളുകൾ
1. ആർക്കിടെക്ചർ ആൻഡ് ഡിസൈൻ (48 ചോദ്യം)
2. ബിൽഡിങ് സയൻസസ് ആൻഡ് അപ്ലൈഡ് എൻജിനീയറിങ് (10 ചോദ്യം)
3. പ്രഫഷനൽ ഇലക്ടീവ്സ് (5 ചോദ്യം)
4: പ്രഫഷനൽ എബിലിറ്റി ആൻഡ് സ്കിൽ എൻഹാൻസ്മെന്റ് (12 ചോദ്യം)
ഓരോ മൊഡ്യൂളിലെയും ചോദ്യങ്ങൾ ഉള്ളടക്കമനുസരിച്ച് വിഭജിക്കും.
1. അറിവ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ – 40%; ഒരു മാർക്കു വീതം 40 ചോദ്യം
2. പ്രവർത്തനപരിചയം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ – 20%; ഒരു മാർക്കു വീതം 15 ചോദ്യം
3. വിശകലന രീതിയിലുള്ള ചോദ്യങ്ങൾ – 20%; 3 മാർക്കു വീതം 5 ചോദ്യം
4. പ്രയോഗ രീതിയിലുള്ള ചോദ്യങ്ങൾ – 20%; 2 മാർക്കു വീതം 15 ചോദ്യം.
അപേക്ഷാരീതി സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിൽ വിശദമാക്കിയിട്ടുണ്ട്. 23നു രാത്രി 11.59 വരെ റജിസ്റ്റർ ചെയ്യാം. ഓഗസ്റ്റിൽ നടത്തുന്ന രണ്ടാമത്തെ ടെസ്റ്റിന് ജൂലൈ 31 വരെ റജിസ്റ്റർ ചെയ്യാം. ഹെൽപ് ഡെസ്ക്: ഫോൺ: 080-4554-9467, pgetaexam2024@gmail.com.
ടെസ്റ്റ് ജൂലൈ 28നും ഓഗസ്റ്റ് നാലിനും
2024 ലെ ആർക്കിടെക്ചർ പിജി പ്രവേശനത്തിനു ജൂലൈ 28നും ഓഗസ്റ്റ് നാലിനും ടെസ്റ്റ് നടത്തും. 3 മണിക്കൂർ ഓൺലൈൻ ടെസ്റ്റ് രാവിലെ 10 മുതൽ ഒരു മണിവരെ. 75 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ആകെ 100 മാർക്ക്. ഒരു വർഷം 2 തവണ വരെ പിജിഇടിഎ എഴുതാം. ഇതിലെ മികച്ച സ്കോർ സ്വീകരിക്കും. സ്കോറിനു 2 വർഷം സാധുതയുണ്ടാകും. കേരളത്തിലെ ടെസ്റ്റ് കേന്ദ്രങ്ങൾ: തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, മലപ്പുറം, കോഴിക്കോട്. കൂടാതെ കോയമ്പത്തൂരും മംഗളൂരുവും അടക്കം 66 കേന്ദ്രങ്ങളുണ്ട്.