ADVERTISEMENT

കേരള സർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സേഷൻ പ്രവേശനത്തിന് ഈമാസം 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ആകെ 180 മണിക്കൂർ ക്ലാസ്റൂം / ഓൺലൈൻ / ഹൈബ്രിഡ് രീതികളിലാണു പരിശീലനം.

സർവകലാശാലാ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സിഎ / സിഎസ് / കോസ്റ്റ് അക്കൗണ്ടൻസി എന്നിവയുടെ ഇന്റർ / ഫൈനൽ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധിയില്ല. മൊത്തം കോഴ്സ് ഫീ, ജിഎസ്ടിയടക്കം ഒറ്റ ഗഡുവെങ്കിൽ 29,500 രൂപ. 3 ഗ‍ഡുക്കളായി 11,800 / 11,210 / 7670 രൂപ എന്ന ക്രമത്തിൽ അടയ്ക്കുകയുമാകാം. വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കും മുതിർന്ന പൗരർക്കും മറ്റും ഫീസിളവുണ്ട്. ഓൺലൈൻ അപേക്ഷയോടൊപ്പം ആദ്യഗഡു ഫീസടയ്ക്കാം. ഫോൺ: 9746972011, ഇമെയിൽ: pgdgst@gift.res.in, വെബ്: https://beta.gift.res.in

English Summary:

One-Year PG Diploma in GST at Gulati Institute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com