മധ്യവയസ്സിൽ ജോലി മാറുന്നത് മണ്ടത്തരമാണോ; പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ കരുത്തുണ്ടാകുമോ?
ഏറെയിഷ്ടത്തോടെ തിരഞ്ഞെടുത്ത ജോലി പത്തുവർഷത്തിലേറെ തുടർന്നിട്ടും ജോലിയിൽ കാര്യമായ ഉയർച്ച ഉണ്ടാകാത്തതുകൊണ്ട് മധ്യവയസ്സിൽ ജോലി വിടുന്നവരുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനായി കുറച്ചു കൂടി സൗകര്യപ്രദമായ ജോലി തുടരുന്നവരുണ്ട്. ജോലിയും ജീവിതവും ബാലൻസ് ചെയ്യാൻ സാധിക്കാത്ത ഘട്ടം
ഏറെയിഷ്ടത്തോടെ തിരഞ്ഞെടുത്ത ജോലി പത്തുവർഷത്തിലേറെ തുടർന്നിട്ടും ജോലിയിൽ കാര്യമായ ഉയർച്ച ഉണ്ടാകാത്തതുകൊണ്ട് മധ്യവയസ്സിൽ ജോലി വിടുന്നവരുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനായി കുറച്ചു കൂടി സൗകര്യപ്രദമായ ജോലി തുടരുന്നവരുണ്ട്. ജോലിയും ജീവിതവും ബാലൻസ് ചെയ്യാൻ സാധിക്കാത്ത ഘട്ടം
ഏറെയിഷ്ടത്തോടെ തിരഞ്ഞെടുത്ത ജോലി പത്തുവർഷത്തിലേറെ തുടർന്നിട്ടും ജോലിയിൽ കാര്യമായ ഉയർച്ച ഉണ്ടാകാത്തതുകൊണ്ട് മധ്യവയസ്സിൽ ജോലി വിടുന്നവരുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനായി കുറച്ചു കൂടി സൗകര്യപ്രദമായ ജോലി തുടരുന്നവരുണ്ട്. ജോലിയും ജീവിതവും ബാലൻസ് ചെയ്യാൻ സാധിക്കാത്ത ഘട്ടം
ഏറെയിഷ്ടത്തോടെ തിരഞ്ഞെടുത്ത ജോലി പത്തുവർഷത്തിലേറെ തുടർന്നിട്ടും ജോലിയിൽ കാര്യമായ ഉയർച്ച ഉണ്ടാകാത്തതുകൊണ്ട് മധ്യവയസ്സിൽ ജോലി വിടുന്നവരുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനായി കുറച്ചു കൂടി സൗകര്യപ്രദമായ ജോലി തുടരുന്നവരുണ്ട്. ജോലിയും ജീവിതവും ബാലൻസ് ചെയ്യാൻ സാധിക്കാത്ത ഘട്ടം വരുമ്പോഴായിരിക്കും മറ്റു ചിലർ ജോലിയിൽ ഒരു മാറ്റം ആഗ്രഹിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ജോലിയിലെ സമ്മർദ്ദം കൊണ്ടും കരിയർ ചേഞ്ച് ആഗ്രഹിക്കുന്നവരും കുറവല്ല. കരിയറിൽ വ്യത്യസ്ത സ്റ്റേജുകളിലൂടെയാണ് ഓരോരുത്തരും കടന്നുപോകുന്നത്. പഠനത്തിനുശേഷമുള്ള ആദ്യത്തെ ജോലി എൻട്രി ലെവൽ എന്നു വിശേഷിപ്പിക്കാം. വിരമിക്കൽ അടുത്തുവരുമ്പോൾ ലേറ്റ് കരിയർ എന്നു പറയാം. എന്നാൽ എൻട്രി ലെവലിനും ലേറ്റ് കരിയറുമിടിയിലൂടെ കടന്നുപോകുന്ന നിർണായക സമയത്തെയാണ് മിഡ് കരിയർ എന്നു പറയുന്നത്. തുടക്കക്കാരനല്ല. വിരമിക്കാൻ പോകുന്നയാളുമല്ല. എന്നാൽ പ്രതിസന്ധികളെ നേരിടുന്നുമുണ്ട്. അപ്പോൾ പ്രായം മധ്യവയസ്സായിരിക്കും. യൗവനത്തിന്റെ ആവേശത്തിനു പകരം മധ്യവയസ്സിന്റെ പക്വതയായിരിക്കും ഈ പ്രായത്തിലുള്ളവരെ നയിക്കുക.
പ്രമോഷൻ വേണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന കാലം
ഏതെങ്കിലുമൊരു കരിയറിൽ 10 വർഷമെങ്കിലും പിന്നിട്ടവർ മിഡ് കരിയറിൽ കൂടി കടന്നുപോകുന്നവരാണ്. 15 വർഷം വരെ സർവീസുള്ളവരും ഈ വിഭാഗത്തിൽ ഉൾപ്പെടും. 35 മുതൽ 40 വയസ്സ് വരെയായിരിക്കും ഏകദേശ പ്രായം. ഈ ഘട്ടത്തിലുള്ള ഓരോ വ്യക്തിയുടെയും സാഹചര്യവും ജീവിതവും സ്വാഭാവികമായും വ്യത്യസ്തമായിരിക്കും. എന്നാൽ ചില പൊതു പ്രത്യേകതകളുണ്ടുതാനും. കരിയറിൽ പല തവണ കഴിവ് തെളിയിച്ചിട്ടുണ്ടായിരിക്കും. പുതിയ പ്രമോഷൻ ലഭിക്കണം എന്ന് തീവ്രമായി ആഗ്രഹിക്കും. കൂടുതൽ മികച്ച അവസരങ്ങൾക്കുവേണ്ടി ഈ ഘട്ടത്തിലുള്ള ചിലർക്ക് ജോലി മാറി പുതിയ മേഖലകൾ കണ്ടെത്തേണ്ടിയും വരാം. മിക്കവർക്കും കുടുംബവും കുട്ടികളുമുണ്ടാകും. ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് ഉറപ്പാക്കി സ്ഥിരമായൊരു വീട്ടിൽ താമസം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുമുണ്ടാകും. ചിലർ ഈ ഘട്ടത്തിൽ തങ്ങളുടെ ജോലിയിൽ ഉറച്ചുനിൽക്കുന്നവരായിരിക്കും. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ മികച്ച പദവിയും കൂടുതൽ സ്വപ്നം കാണാനുള്ള അവസരവുമുണ്ടെങ്കിൽ സന്തോഷത്തോടെ ജീവിക്കാം. എന്നാൽ മറ്റു ചിലർ തങ്ങളെക്കൊണ്ട് ഇനിയൊന്നും ചെയ്യാനില്ല എന്നു കരുതുവന്നവരായിരിക്കും. ഇത്തരക്കാർക്ക് അസംതൃപ്തിയും നിരാശയും തോന്നാം. നിലവിലെ ജോലിയിൽ തന്നെ തുടരണോ ജോലി മാറണോ തുടങ്ങിയ ആശങ്കകൾ പലരെയും വേട്ടയാടും.
അംഗീകാരവും പദവിയും ആഗ്രഹിക്കും
പ്രഫഷനൽ കരിയറിൽ ഏതാനും വർഷം പിന്നിടുമ്പോൾ മാത്രമായിരിക്കും ഏതു ജോലിയിലാണ് ഏറ്റവും മികച്ച സംഭാവന നൽകാനാവുക എന്നതിനെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കുന്നത്. കൂടുതൽ വ്യത്യസ്തമായ സാഹചര്യങ്ങളിൽ, വലിയ വെല്ലുവിളികൾ ഏറ്റെടുത്ത് ജോലി ചെയ്യാവുന്ന അവസ്ഥയിലുമായിരിക്കും. കഴിവ് തെളിയിച്ചു എന്നു കരുതുന്നതിനാൽ, അംഗീകാരവും പദവിയും ആഗ്രഹിക്കാം. കരിയറിനെ വെറും ജോലി മാത്രമായിക്കരുതാതെ മൂല്യങ്ങളിൽ വിശ്വസിക്കും. ആശ്വാസവും സമാധാനവും ലഭിക്കുന്ന കുടുംബാന്തരീക്ഷവും സുഹൃത്തുക്കളും ആശങ്കയില്ലാത്ത ജോലി സാഹചര്യവുമായിരിക്കും മധ്യവയസ്സുകാർ ആഗ്രഹിക്കുക.
ടീം മെമ്പർ ആകാനല്ല ടീം ലീഡ് ആകാനാണിഷ്ടം
നേട്ടങ്ങൾ കൊതിക്കുന്നവർ എല്ലായ്പ്പോഴും പുതിയ ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാൻ തയാറായിരിക്കും. മധ്യവയസ്സിൽ പലരും ആഗ്രഹിക്കുന്നത് മാനേജർ ലെവലിലുള്ള നേതൃത്വ ജോലികളായിരിക്കും. ഒരു ടീമിൽ അംഗമായിരിക്കുന്നതിനേക്കാൾ ലീഡർ ആകാൻ ആയിരിക്കും ആഗ്രഹം. മാനേജ്മെന്റ് കേഡറിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ പോലുമുണ്ടാകും. എന്നാൽ ജോലി സ്ഥിരത പ്രധാന ഘടകമാണ്. പല ജോലികൾ മാറുന്നതിനുപകരം ഏതെങ്കിലുമൊരു നല്ല ജോലിയിൽ സ്ഥിരമായ പോസ്റ്റ് ലഭിക്കണം എന്ന ആഗ്രഹം. വർഷങ്ങളോളം ഒരേ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്തതുമൂലം ലഭിക്കുന്ന വിരമിക്കൽ ആനുകൂല്യങ്ങളും ആകർഷിക്കും. വർഷങ്ങളുടെ അനുഭവപരിചയത്താൽ സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽനിന്നും ലഭിക്കുന്ന ആദരവും ആംഗീകാരവും ചിലരെയങ്കിലും ജോലിയിൽ തുടരാൻ പ്രേരിപ്പിച്ചേക്കും.